ക്ലെയർ പൊളോസാക്; പുരുഷന്മാരുടെ ഏകദിന മത്സരം നിയന്ത്രിച്ച ആദ്യ വനിത

HIGHLIGHTS
  • പുരുഷന്മാരുടെ ടെസ്റ്റ് ക്രിക്കറ്റ് നിയന്ത്രിച്ച ആദ്യ വനിതാ അംപയർ എന്ന ബഹുമതിയും ഈ 33 കാരി സ്വന്തമാക്കിയിട്ടുണ്ട്.
Claire Polosak
Photo Credit : AP Photo/Rick Rycroft
SHARE

രാജ്യാന്തര ക്രിക്കറ്റിൽ പുരുഷന്മാരുടെ ഏകദിന മത്സരം നിയന്ത്രിച്ച് ഓസ്ട്രേലിയയുടെ വനിതാ അംപയർ ക്ലെയർ പൊളോസാക് ചരിത്രം കുറിച്ചത് 2019 ഏപ്രിൽ 27നാണ്. ഐസിസി ലോക ക്രിക്കറ്റ് ലീഗ് ഡിവിഷൻ 2 ലെ ഒമാൻ-നമീബിയ മത്സരമാണു നിയന്ത്രിച്ചാണ് ക്ലെയർ പൊളോസാക് ഈ നേട്ടം കൈവരിച്ചത്. ഈ വർഷം ജനുവരിയിൽ സിഡ്നിയിൽ വെച്ചു നടന്ന ഇന്ത്യ–ഒാസ്ട്രേലിയ ടെസ്റ്റ് ക്രിക്കറ്റ് മത്സരം നിയന്ത്രിച്ച് പുരുഷന്മാരുടെ ടെസ്റ്റ് ക്രിക്കറ്റ് നിയന്ത്രിച്ച ആദ്യ വനിതാ അംപയർ എന്ന ബഹുമതിയും ഈ 33 കാരി സ്വന്തമാക്കിയിട്ടുണ്ട്.

ചരിത്രത്തിൽ ഇന്ന് ഏപ്രിൽ 27 

∙ഭീകരാക്രമണത്തിൽ തകർക്കപ്പെട്ട ന്യൂയോർക്ക് വേൾഡ് ട്രേഡ് സെന്ററിന്റെ സ്ഥാനത്തു ഫ്രീഡം ടവറിന്റെ നിർമാണം ആരംഭിച്ചു (2006). 'വൺ വേൾഡ് ട്രേഡ് സെന്റർ' എന്നാണ് ഇത് ഇപ്പോൾ അറിയപ്പെടുന്നത്. 

∙ലോകത്തെ ഏറ്റവും വലിയ യാത്രാവിമാനം എയർബസ് A380 ന്റെ ആദ്യ പറക്കൽ (2005). സിംഗപ്പൂർ എയർലൈസൻസാണ് ഇത് ആദ്യം സ്വന്തമാക്കിയത്. 

∙താജ്മഹലിന്റെ നിർമാണത്തിലൂടെ അനശ്വരയായ മുംതാസ് മഹൽ ജനിച്ചു (1593). അർജുമന്ദ് ബാനു ബീഗം എന്നായിരുന്നു യഥാർഥ പേര്. 

∙ഒന്നാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം (1957).

∙ലോകത്തെ ആദ്യ പഴ്‌സനൽ കംപ്യൂട്ടർ മൗസ് സീറോക്സ് പാർക്ക് കമ്പനി വിപണിയിലിറക്കി (1981). യുഎസ് എൻജിനീയർ ഡഗ്ലസ് ഏംഗൽ ബർട്ടാണു കംപ്യൂട്ടർ മൗസ് ആദ്യം വികസിപ്പിച്ചത്. 

∙സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസും കേരള ഗവർണറുമായിരുന്ന പി. സദാശിവം ജനിച്ചു (1949). ഗവർണറായ ആദ്യ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്.


English Summary : Exam Guide - April 27 - Today in history

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXAM GUIDE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA