ADVERTISEMENT

∙ ജയിലിലടയ്ക്കപ്പെട്ട ആദ്യ ഇന്ത്യൻ പത്രപ്രവർത്തകനായി സുരേന്ദ്രനാഥ ബാനർജി (1883). 'ബംഗാളി' പത്രത്തിലെ ലേഖനങ്ങളുടെ പേരിൽ രണ്ടു മാസത്തേക്കാണു തടവിലായത്. 'രാഷ്ട്ര ഗുരു' എന്നറിയപ്പെട്ടു. 

 

∙ ഇന്ത്യയുടെ ഏഴാം രാഷ്‌ട്രപതി ഗ്യാനി സെയിൽ സിങ് പഞ്ചാബിൽ ജനിച്ചു (1916). 'പോക്കറ്റ് വീറ്റോ' ഉപയോഗിച്ച രാജ്യത്തെ ആദ്യ രാഷ്‌ട്രപതി. 

 

∙ 'തിരുവിതാംകൂറിന്റെ ഝാൻസി റാണി' എന്നറിയപ്പെട്ട സ്വാതന്ത്ര്യസമര സേനാനി അക്കാമ്മ ചെറിയാൻ അന്തരിച്ചു (1982). ജീവിതം ഒരു സമരം, 1114 ന്റെ കഥ എന്നിവ പ്രധാന കൃതികളാണ്. 

 

∙  'കാഷായം ധരിക്കാത്ത സന്യാസി' എന്നു വിഖ്യാതനായ നവോത്ഥാന നായകൻ ചട്ടമ്പി സ്വാമികൾ പത്മനയിൽ സമാധിയായി (1924). വേദാധികാര നിരൂപണം, ആദിഭാഷ, പ്രാചീന മലയാളം, മോക്ഷപ്രദീപ ഖണ്ഡനം തുടങ്ങിയവ പ്രധാന കൃതികളാണ്. 

 

∙ രാജ്യാന്തര മിഡ് വൈഫ്  ദിനം. Follow the Data: Invest in Midwives എന്നതാണ് ഈ  വർഷത്തെ പ്രമേയം. 

 

∙ മഹാകവിയും തുള്ളലിന്റെ ഉപജ്ഞാതാവുമായ കലക്കത്ത് കുഞ്ചൻ നമ്പ്യാരുടെ ഓർമയിൽ കുഞ്ചൻ ദിനമായി ആചരിക്കുന്നു. 

 

∙  സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക പത്രമായിരുന്ന 'പ്രവ്ദ ' യുടെ പ്രസിദ്ധീകരണം ആരംഭിച്ചു (1912). പ്രവ്ദ എന്ന റഷ്യൻ വാക്കിന്റെ അർഥം 'സത്യം' എന്നാണ്.

English Summary: Exam Guide - May 5 - Today in history

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com