വ്ളാഡിമിർ പുടിൻ: റഷ്യയിലെ ഏറ്റവും ശക്തനായ വ്യക്തി

HIGHLIGHTS
  • 2012 മുതൽ വീണ്ടും പ്രസിഡന്റായി തുടരുന്നു
Russia Putin
SHARE

1952 ഒക്ടോബർ 7ന് സെന്റ് പീറ്റേഴ്സ് ബർഗിൽ (അന്നത്തെ ലെനിൻഗ്രാഡ്) ആണു പുടിന്റെ ജനനം. നിയമത്തിൽ ബിരുദം നേടിയ ശേഷം സോവിയറ്റ് യൂണിയന്റെ രഹസ്യപ്പൊലീസ് ആയ കെജിബിയിൽ 15 വർഷം ഇന്റലിജൻസ് ഓഫിസറായി പ്രവർത്തിച്ചു. സോവിയറ്റ് യൂണിയന്റെ നിയന്ത്രണത്തിലായിരുന്ന കിഴക്കൻ ജർമനിയിൽ ചാരനായി ആയിരുന്നു ആദ്യകാല പ്രവർത്തനം. സോവിയറ്റ് യൂണിയന്റെ പതനശേഷം റഷ്യൻ രാഷ്ട്രീയത്തിൽ പുടിൻ പതിയെ പിടിമുറുക്കുകയായിരുന്നു. 1990ൽ ലഫ്. കേണലായാണ് അദ്ദേഹം കെജിബിയിൽ നിന്നു വിരമിക്കുന്നത്.

യെൽസിന്റെ വിശ്വസ്തൻ

റഷ്യയുടെ പ്രഥമ പ്രസിഡന്റ് ബോറിസ് യെൽസിന്റെ കീഴിൽ 1997ൽ കെജിബിക്കു പകരം റഷ്യയിൽ രൂപീകരിച്ച രഹസ്യപ്പൊലീസ് ആയ ഫെഡറൽ സെക്യൂരിറ്റി സർവീസ് മേധാവി ആയാണു ക്രെംലിനിലെ അധികാര ഇടനാഴികളിൽ പുടിൻ ചുവടുറപ്പിക്കുന്നത്. തുടർന്ന് പ്രധാനമന്ത്രിയായ പുടിനെ രണ്ടായിരത്തിന്റെ പുതുവർഷത്തലേന്ന് യെൽത്സിൻ തന്റെ പിൻഗാമിയായി പ്രഖ്യാപിച്ചു. 2000 മാർച്ചിൽ നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച് പുടിൻ മെയ് 7ന് ഔദ്യോഗികമായി റഷ്യൻ പ്രസിഡന്റായി സ്ഥാനമേൽക്കുന്നു. പിന്നീട് അദ്ദേഹത്തിനു തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.  2008 വരെ പ്രസിഡന്റ്, 2008 - 2012 ൽ  പ്രധാനമന്ത്രി, 2012 മുതൽ വീണ്ടും പ്രസിഡന്റായി തുടരുന്നു. 2013 മുതൽ 2016 വരെ നാലു തവണയാണു ഫോബ്സ് മാസിക പുടിനെ ലോകത്തെ ഏറ്റവും ശക്തിശാലിയായ ഭരണാധികാരിയായി തിരഞ്ഞെടുത്തത്. അതിനും മുൻപേ എത്രയോ വർഷങ്ങൾ അദ്ദേഹം റഷ്യയിലെ ഏറ്റവും ശക്തനായ വ്യക്തിയായിരുന്നു.

ചരിത്രത്തിൽ ഇന്ന് മേയ് 07 

∙പത്രപ്രവർത്തകനും എഴുത്തുകാരനും പത്മഭൂഷൺ ജേതാവുമായ ടി. ജെ. എസ്. ജോർജ് ജനിച്ചു (1928). സ്വതന്ത്ര ഭാരതത്തിൽ അഭിപ്രായസ്വാതന്ത്ര്യം ഉപയോഗിച്ചതിന്റെ പേരിൽ ആദ്യമായി ജയിലിലടയ്ക്കപ്പെട്ട പത്രാധിപരാണ്. 

∙നൊബേൽ ജേതാവായ ആദ്യ ഏഷ്യക്കാരൻ രബീന്ദ്രനാഥ ടഗോർ കൊൽക്കത്തയിൽ ജനിച്ചു (1861). ഇന്ത്യയുടെയും ബംഗ്ലദേശിന്റെയും ദേശീയ ഗാനങ്ങളുടെ രചയിതാവ്. 16 -ആം വയസ്സിൽ 'ബാനുസിംഹ' എന്ന തൂലികാനാമത്തിൽ ആദ്യ കവിതാസമാഹാരം പുറത്തിറക്കി. 

∙രണ്ടാം ലോകമഹായുദ്ധത്തിൽ സംഖ്യകക്ഷികൾക്കു മുന്നിൽ ജർമനി നിരുപാധികം കീഴടങ്ങി (1945).

∙ജാപ്പനീസ് മൾട്ടിനാഷനൽ കമ്പനി സോണി കോർപറേഷൻ സ്ഥാപിതമായി (1946). അകിയോ മൊറിറ്റയും മസാറു ഇബുകയും ചേർന്നാണു സ്ഥാപിച്ചത്. ടോക്കിയോ ടെലികമ്യൂണിക്കേഷൻസ് എൻജിനീയറിങ് കോർപറേഷൻ എന്നായിരുന്നു ആദ്യ പേര്. 

∙ഡൈനമിറ്റിന്റെ കണ്ടുപിടിത്തത്തിന് ആൽഫ്രഡ് നൊബേലിന് ഇംഗ്ലണ്ടിൽ നിന്നു പേറ്റന്റ് ലഭിച്ചു (1867). 355 പേറ്റന്റ് സ്വന്തമാക്കിയ സ്വീഡിഷ് രസതന്ത്രജ്ഞൻ, നൊബേൽ സമ്മാനത്തിന്റെ സ്രഷ്‌ടാവ്‌.

English Summary: Exam Guide - May 7 - Today in history

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXAM GUIDE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചിരിയുടെ കാൽനൂറ്റാണ്ട് | Salim Kumar | 25 Years of Acting

MORE VIDEOS
FROM ONMANORAMA