പിഎസ്‌സി ചോദിക്കും, ഭാഷയും വ്യാകരണവും

HIGHLIGHTS
  • പിഎസ്‍സി പരീക്ഷയിലെ പ്രധാന ഭാഗമാണ് മലയാളം
exam
Representative Image. Photo Credit: SnowWhiteimages/ Shutterstock.com
SHARE

പത്താം ക്ലാസ്, പ്ലസ്ടു, ബിരുദതല യോഗ്യതാ തസ്തികകളിലേക്കുള്ള പിഎസ്‍സി പരീക്ഷയിലെ പ്രധാന ഭാഗമാണ് മലയാളം. വ്യാകരണം, മലയാളത്തിലെ പ്രധാന എഴുത്തുകാരും കൃതികളും, പുരസ്കാരങ്ങൾ, ഒറ്റപ്പദം, വിപരീതം എന്നിവ പ്രതീക്ഷിക്കാം.

‌1)മോഹിനിയാട്ട പുനരുജ്ജീവനത്തിനു മുഖ്യപങ്കു വഹിച്ച തിരുവിതാംകൂർ രാജാവ് ?

A. ആയില്യം തിരുനാൾ

B. ധർമ്മരാജ

C. സ്വാതി തിരുനാൾ

D. ശ്രീചിത്തിര തിരുനാൾ

2) മലയാളത്തിലെ ആദ്യത്തെ സാഹിത്യ പ്രസ്ഥാനം ?

A. പാട്ടു പ്രസ്ഥാനം

B. ഭക്തി പ്രസ്ഥാനം

C. തൂലിക പ്രസ്ഥാനം

D. തുള്ളൽ പ്രസ്ഥാനം

3) ആത്മസംഘർഷങ്ങളുടെ കഥാകാരൻ എന്നറിയപ്പെടുന്നത് ആര് ?

A. എം.ടി. വാസുദേവൻ നായർ

B. എം. മുകുന്ദൻ

C. സി.വി. രാമൻപിള്ള

D. ഉണ്ണികൃഷ്ണൻ പുതൂർ

4) താഴെ കൊടുത്തിരിക്കുന്നവയിൽ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഔദ്യോഗിക പ്രസിദ്ധീകരണം ഏത് ?

A. തളിര്

B. എഴുത്തോല

C. അറിവോരം

D. വിജ്ഞാനകൈരളി

5) ഒറ്റപ്പദമെഴുതുക - ‘എളുപ്പത്തിൽ ചെയ്യാവുന്നത്’ ?

A. സൂകരം B. സുഖദം

C. സുകരം D. സുകർമ്മം

6) മലയാളത്തിലെ ആദ്യ ആത്മനിഷ്ഠ ഖണ്ഡകാവ്യം ?

A. വീണപൂവ്

B. മലയ വിലാസം

C. രാമചന്ദ്ര വിലാസം

D. കൃഷ്ണഗാഥ

7) സ്ത്രീലിംഗ ശബ്ദമെഴുതുക - വിദ്വാൻ ?

A. വിദുഷി B. വിദൂഷി

C. വിദ്വാത്തി D. വിദുളം

8) തപോബലം - പിരിച്ചെഴുതുക ?

A. തപ + ബലം

B. തപോ + ബലം

C. തപസ്സ് + ബലം

D. തപാ + ബലം

9) പാഠകം അവതരിപ്പിക്കുന്നത് ?

A. നങ്ങ്യാർ

B. പണിക്കർ

C. ചാക്യാർ

D. നമ്പ്യാർ

10) കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം എവിടെ ?

A. തൃശൂർ

B. തിരുവനന്തപുരം

C. പാലക്കാട്

D. എറണാകുളം

11) തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ?

A. കുഞ്ചൻ നമ്പ്യാർ

B. എഴുത്തച്ഛൻ

C. വള്ളത്തോൾ

D. കുഞ്ഞിക്കുട്ടൻ തമ്പുരാൻ

12) കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ മലയാള കൃതി ?

A. പാണിനീയ പ്രദ്യോതം

B. കഴിഞ്ഞ കാലം

C. ചെമ്മീൻ

D. കേരള ഭാഷാസാഹിത്യ ചരിത്രം

13) മലയാളത്തിലെ ആദ്യ ത്രീഡി ചിത്രം ?

A. മൈ ഡിയർ കുട്ടിച്ചാത്തൻ

B. ന്യൂസ് പേപ്പർ ബോയ്

C. കണ്ടം ബെച്ച കോട്ട്

D. പടയോട്ടം

14) 'കാറ്റു പറഞ്ഞ കഥ' ആരുടെ രചനയാണ് ?

A. എസ്.കെ. പൊറ്റക്കാട്

B. ലളിതാംബിക അന്തർജനം

C. കെ.പി. രാമനുണ്ണി

D. ഒ.വി. വിജയൻ

15) താഴെപ്പറയുന്നവയിൽ ‘കണ്ണീർ’ എന്ന പദത്തിന്റെ പര്യായമല്ലാത്തതേത് ?

A. അശ്രു B. മിഴിനീർ

C. നയനാംബു D. രോധനം

16) പൂജക ബഹുവചനത്തിന് ഉദാഹരണമല്ലാത്തത് ഏത് ?

A. സ്വാമികൾ

B. രാജാക്കന്മാർ

C. അവർകൾ

D. വൈദ്യർ

17) കേരളത്തിന്റെ തനതു ലാസ്യ നൃത്തരൂപം ?

A. കഥകളി

B. മോഹിനിയാട്ടം

C. ഭരതനാട്യം

D. തിരുവാതിര കളി

18) ‘വരിക വരിക സഹജരേ...’ എന്ന് തുടങ്ങുന്ന ഗാനം രചിച്ചതാര് ?

A. പി.സി.കുട്ടിക്കൃഷ്ണൻ

B. എ.പി. പത്രോസ്

C. അംശി നാരായണ പിള്ള

D. വയലാർ രാമവർമ

19) തൂലിക പടവാളാക്കിയ കവി എന്നറിയപ്പെടുന്നത് ആര് ?

A. ജി.ശങ്കരക്കുറുപ്പ്

B. ഒ.എൻ.വി. കുറുപ്പ്

C. കുമാരനാശാൻ

D. വയലാർ രാമവർമ

20) ‘ഉമാകേരളം’ ആരുടെ മഹാകാവ്യമാണ് ?

A. പൂന്താനം

B. ചെറുശ്ശേരി

C. ഉള്ളൂർ

D. ഇടശ്ശേരി

ഉത്തരങ്ങൾ

1.C, 2.A, 3.D, 4.A, 5.C, 6.B, 7.A, 8.C, 9.D, 10. A, 11.A, 12.D, 13. A, 14. D, 15. D, 16.B, 17. B, 18.C, 19.D, 20.C

English Summary: Kerala PSC Examination Preparation Tips By Mansoorali Kappungal

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXAM GUIDE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA