'ആന്ധ്ര കേസരി' എന്നറിയപ്പെടുന്നത് ആര്?

HIGHLIGHTS
  • ഒറ്റപ്പാലത്തു നടന്ന ഒന്നാം അഖില കേരള കോൺഗ്രസ് സമ്മേളനത്തിന്റെ അധ്യക്ഷനായിരുന്നു
student
SHARE

∙എയ്‌ഡ്‌സിനു കാരണമാകുന്ന എച്ച്ഐവി വൈറസിന്റെ കണ്ടെത്തൽ 'സയൻസ്' എന്ന ജേണലിൽ 1983 മെയ് ന് പ്രസിദ്ധീകരിച്ചു. പാരീസിലെ പാസ് ചർ ഇൻസ്റ്റിറ്റ്യൂട്ടിലെ ലൂക് മൊണ്ടനിയറും സംഘവുമാണ് ഇതു പ്രസിദ്ധീകരിച്ചത്. 

∙'ആന്ധ്ര കേസരി' എന്നറിയപ്പെട്ട ആന്ധ്ര മുൻ മുഖ്യമന്ത്രി ടി. പ്രകാശം അന്തരിച്ചു (1957). 1921 ൽ ഒറ്റപ്പാലത്തു നടന്ന ഒന്നാം അഖില കേരള കോൺഗ്രസ് സമ്മേളനത്തിന്റെ അധ്യക്ഷനായിരുന്നു. 

∙ഐക്യരാഷ്ട്ര സംഘടന ആഹ്വാനപ്രകാരം ലോക തേനീച്ച ദിനമായി ആചരിക്കുന്നു. 

∙പോർച്ചുഗീസ് നാവികൻ വാസ്കോ ഡ ഗാമ കോഴിക്കോട്ടു കപ്പലിറങ്ങി (1498). കടൽ മാർഗം ഇന്ത്യയിലെത്തിയ ആദ്യ യൂറോപ്യൻ.

∙ലോക അളവുതൂക്ക ദിനം (World Metrology Day). 1875 ൽ ഈ ദിവസമാണു പാരിസിൽ മീറ്റർ കൺവൻഷൻ ഒപ്പുവച്ചത്.

∙ഇറ്റാലിയൻ സാഹസിക സഞ്ചാരി ക്രിസ്‌റ്റഫർ കൊളംബസ് സ്പെയിനിൽ അന്തരിച്ചു (1506). നീനാ, പിന്റ, സാന്റ മരിയ എന്നിവയായിരുന്നു അദ്ദേഹത്തിന്റെ കപ്പലുകൾ.

English Summary: Exam Guide - May 20 - Today in history

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXAM GUIDE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സഞ്ചാരികളില്ല, രാജമലയിൽ ഓടിക്കളിച്ച് വരയാടുകൾ

MORE VIDEOS
FROM ONMANORAMA