ഇന്ന് ദേശീയ ഭീകരവാദ വിരുദ്ധ ദിനം

HIGHLIGHTS
  • രാജീവ് ഗാന്ധി 1991 ൽ വധിക്കപ്പെട്ടതിന്റെ ഓർമ ദിനം
INDIA-COURT-GANDHI-FILES
SHARE

∙ഐക്യരാഷ്ട്ര സംഘടന ആഹ്വാനപ്രകാരം രാജ്യാന്തര ചായ ദിനമായി (International Tea Day) ആചരിക്കുന്നു. 2019 ലെ തീരുമാനപ്രകാരം 2020 ലാണ് ആദ്യമായി ആചരിച്ചത്. 

∙മഹാത്മാഗാന്ധിയുടെ ആത്മകഥയിൽ പരാമർശമുള്ള ഏക മലയാളി, ബാരിസ്റ്റർ ജി.പി. പിള്ള 39 -ആം വയസ്സിൽ അന്തരിച്ചു (1903). 'ആധുനിക തിരുവിതാംകൂറിലെ രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ പിതാവ്' എന്നറിയപ്പെട്ടു. മലയാളി മെമ്മോറിയലിന്റെ ചാലകശക്തി ഇദ്ദേഹമായിരുന്നു. 

∙ദേശീയ ഭീകരവാദ വിരുദ്ധ ദിനം. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി 1991 ൽ ശ്രീപെരംപുതൂരിൽ വധിക്കപ്പെട്ടതിന്റെ ഓർമ ദിനം.

∙രാജ്യാന്തര ഫുട്ബോൾ സംഘടന ഫിഫ (Federation Internationale de Football Association) പാരിസിൽ സ്ഥാപിതമായി (1904). സ്വിറ്റ്സർലൻഡിലെ സൂറിച്ച് ആണു ഫിഫയുടെ ആസ്ഥാനം. 

∙മലയാളത്തിന്റെ അഭിനയവിസ്‌മയം മോഹൻലാൽ പത്തനംതിട്ടയിലെ ഇലന്തൂരിൽ ജനിച്ചു (1960).

∙'മിസ് യൂണിവേഴ്‌സ്' കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി സുസ്‌മിത സെൻ (1994). ഫിലിപ്പീൻസിലായിരുന്നു മത്സരം.

English Summary: Exam Guide - May 21 - Today in history

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXAM GUIDE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA