ADVERTISEMENT

പിഎസ്‍സിയുടെ ഏതു ചോദ്യപേപ്പറിലും കായിക മേഖലയുമായി ബന്ധപ്പെട്ട ചോദ്യങ്ങളുണ്ടാകും. രണ്ടു തരത്തിലാണു കായികമേഖല ചോദ്യങ്ങളിൽ വരാറുള്ളത്. അടുത്തുനടന്ന പ്രധാന ടൂർണമെന്റുകളും വിജയികളും കറന്റ് അഫയേഴ്സിലും, കേരളത്തിന്റെയും ഇന്ത്യയുടെയും കായിക ചരിത്രവും വ്യക്തിത്വങ്ങളും പൊതുവിജ്ഞാനമെന്ന നിലയിലും. അത്‍ലറ്റിക്സ്, ഫുട്ബോൾ, ക്രിക്കറ്റ് തുടങ്ങിയ മേഖലകളിലെ പ്രധാന മത്സരങ്ങളും വിജയികളും ഓർത്തുവയ്ക്കേണ്ടവയാണ്. ഫൈനലിൽ ഏറ്റുമുട്ടിയവരുടെ പേരും മനസ്സിലാക്കണം. ഗെയിംസിൽ കേരളത്തിന്റെ നേട്ടങ്ങൾ പലപ്പോഴും ചോദിക്കാറുണ്ട്.

 

ചില മാതൃകാ ചോദ്യങ്ങൾ:

∙ കേരള കായിക ദിനം (ജി.വി.രാജയുടെ ജന്മദിനം) –ഒക്ടോബർ 13

∙ കായിക കേരളത്തിന്റെ പിതാവ് –കേണൽ ഗോദവർമരാജ‌

∙ പയ്യോളി എക്സ്പ്രസ്– പി.ടി.ഉഷ (ഏഷ്യയിലെ സ്പ്രിന്റ് റാണി, ഗോൾഡൻ ഗേൾ എന്നീ പേരുകളിലും അറിയപ്പെടുന്നു)

ഒളിംപിക്സ് ഫൈനലിൽ എത്തിയ ആദ്യ മലയാളി, പത്മശ്രീ അവാർഡ് നേടിയ ആദ്യ മലയാളി കായിക താരം, കായിക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള BBC 2020 ഇന്ത്യയിലെ പുരസ്കാരം

∙ ഉഷ സ്കൂൾ ഓഫ് അത്‍ലറ്റിക്സ് സ്ഥിതി ചെയ്യുന്നത്– കോഴിക്കോട്

∙ ഇന്ത്യൻ ഒളിംപിക്സ് ടീമിനെ നയിച്ച ആദ്യ വനിത– ഷൈനി വിത്സൺ

 

∙ അർജുന അവാർഡ് നേടിയ ആദ്യ മലയാളി ഫുട്ബോൾ താരം– ഐ.എം.വിജയൻ

∙ അർജുന അവാർഡ് നേടിയ ആദ്യ മലയാളി– സി.ബാലകൃഷ്ണൻ

∙ ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ മെഡൽ നേടിയ ഏക ഇന്ത്യൻ താരം – അഞ്ജു ബോബി ജോർജ്

∙ രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് നേടിയ ആദ്യ മലയാളി– കെ.എം.ബീന മോൾ

∙ ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ നേടിയ ആദ്യ മലയാളി വനിത – എം.ഡി.വത്സമ്മ

∙ ഒളിംപിക്സിൽ പങ്കെടുത്ത മലയാളി നീന്തൽ താരം –സെബാസ്റ്റ്യൻ സേവ്യർ

∙ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ വർഷം– 1973

 

∙ കേരളത്തിലെ പരമോന്നത സ്പോർട്സ് പുരസ്കാരം –ജി.വി.രാജ പുരസ്കാരം

∙ കേരളത്തിലെ ആദ്യത്തെ സ്പോർട്സ് സ്കൂൾ –തിരുവനന്തപുരം

∙ കേരളത്തിലെ ആദ്യ അക്വാറ്റിക് സമുച്ചയം സ്ഥിതി ചെയ്യുന്ന ജില്ല– തിരുവനന്തപുരം

∙ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്– തിരുവനന്തപുരം

∙ കൊച്ചി കലൂർ ഇന്റർനാഷനൽ സ്റ്റേഡിയം അറിയപ്പെടുന്നത് ആരുടെ പേരിൽ? – ജവാഹർലാൽ നെഹ്റു

English Summary: Kerala PSC Examination Tips By Mansoorali Kappungal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com