ADVERTISEMENT

∙സാഹിത്യകാരനും സാമൂഹിക പരിഷ്കർത്താവുമായ പണ്ഡിറ്റ് കെ.പി. കറുപ്പൻ ജനിച്ചു (1885). 'കേരള ലിങ്കൺ' എന്നറിയപ്പെട്ടു. കല്യാണദായിനി സഭ, ജ്ഞാനോദയം സഭ, സന്മാർഗ പ്രദീപ സഭ, പ്രബോധ ചന്ദ്രോദയ സഭ തുടങ്ങിയവ സ്ഥാപിച്ചു. 

 

∙സമാധാനത്തിനും നിരായുധീകരണത്തിനുമുള്ള സ്ത്രീകളുടെ രാജ്യാന്തര ദിനം. 

 

∙കാലാവധി പൂർത്തിയാക്കി ഭരണത്തുടർച്ച നേടിയ ആദ്യ കേരള മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂർ ജില്ലയിലെ പിണറായിയിൽ ജനിച്ചു (1945).

 

∙ലോക സ്‌കീസോഫ്രീനിയ ദിനം. ചിന്തകളെയും പെരുമാറ്റത്തെയും വികാരങ്ങളെയും പ്രവർത്തന ശേഷിയെയും ബാധിക്കുന്ന രോഗമാണിത്.

 

∙പ്രശസ്‌ത നഴ്‌സറി ഗാനം 'മേരിക്കുണ്ടൊരു കുഞ്ഞാട് ...'(Mary had a little lamb ...) പ്രസിദ്ധീകരിച്ചു (1830). സാറ ജോസഫ ഹെയ്ൽ രചിച്ച ഗാനം പ്രസിദ്ധീകരിച്ചതു ബോസ്‌റ്റണിലെ മാർഷ്, കേപൻ ആൻഡ് ലിയോൺ ആണ്.

 

∙ കേരളത്തിലെ ഏറ്റവും ഒടുവിലത്തേതും പതിനാലാമത്തേതുമായ ജില്ല കാസർകോട് പിറവിയെടുത്തു (1984). കേരളത്തിലെ വടക്കേയറ്റത്തെ ജില്ല. 

 

∙ടാഡ (Terrorist and Disruptive Activities (Prevention) Act) പ്രാബല്യത്തിൽ വന്നു (1985). ഇതിനു പകരം വന്ന നിയമമാണു പ്രിവൻഷൻ ഓഫ് ടെററിസം ആക്‌ട് (POTA).

English Summary: Exam Guide - May 24 - Today in history

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com