ADVERTISEMENT

∙ആന്ധ്രപ്രദേശ് വിഭജിച്ച് ഇന്ത്യയിലെ 29 - ആം സംസ്ഥാനമായി തെലങ്കാന നിലവിൽ വന്നു (2014). ഹൈദരാബാദ് ആണു തലസ്ഥാനം. 

 

∙1938 ലെ മലബാർ ക്ഷേത്രപ്രവേശന ആക്ടിന്റെ അടിസ്ഥാനത്തിൽ മലബാറിൽ ക്ഷേത്രപ്രവേശനം നടപ്പിൽ വന്നു (1947). 

 

∙സംഗീത സംവിധായകൻ ഇളയരാജ ജനിച്ചു (1943). ജ്ഞാനദേശികൻ എന്നാണു യഥാർഥ പേര്, 'അന്നക്കിളി'യാണു സംഗീതസംവിധാനം നിർവഹിച്ച ആദ്യ ചിത്രം. 

 

∙നോവലിസ്റ്റ് കോവിലൻ അന്തരിച്ചു (2010). വി.വി. അയ്യപ്പൻ എന്നാണു  ശരിയായ പേര്. തട്ടകം, തോറ്റങ്ങൾ, എ മൈനസ് ബി, ഭരതൻ എന്നിവ പ്രധാന കൃതികൾ. എഴുത്തച്ഛൻ പുരസ്‌കാരം, കേന്ദ്ര - കേരള സാഹിത്യ അക്കാദമി അവാർഡുകൾ, വയലാർ അവാർഡ് തുടങ്ങിയവ ലഭിച്ചു. 

 

∙സംവിധായകൻ മണിരത്നം ജനിച്ചു (1956). ഗോപാലരത്നം സുബ്രഹ്മണ്യം എന്നാണു  ശരിയായ പേര്. ദളപതി, റോജ, ദിൽ സേ, ബോംബെ, ഇരുവർ, ഗുരു, രാവൺ തുടങ്ങിയവ പ്രധാന ചിത്രങ്ങൾ. മണിരത്നം സംവിധാനം ചെയ്‌ത  മലയാള ചിത്രമാണ് 'ഉണരൂ'. 

 

∙ഹിന്ദി ചലച്ചിത്ര പ്രതിഭ രാജ് കപൂർ അന്തരിച്ചു (1988). 'ദ് ഗ്രേറ്റസ്റ്റ് ഷോ മാൻ ഓഫ് ഇന്ത്യൻ സിനിമ' എന്നറിയപ്പെട്ടു. ദാദാ സാഹേബ് ഫാൽക്കെ അവാർഡ് ജേതാവാണ്

English Summary: Exam Guide - June 2 - Today in history

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com