ADVERTISEMENT

പിഎസ്‍സി പരീക്ഷകളിൽ സ്ഥിരം കാണപ്പെടുന്ന ചോദ്യ വിഭാഗമാണ് ഉദ്ധരണികൾ. ആരുടെ വാചകമാണെന്നു കണ്ടെത്തുകയാണു വേണ്ടത്. ഒരു മാർക്കിന്റെ ഇത്തരം ചോദ്യങ്ങളിൽ സ്കൂൾ പാഠപുസ്തകങ്ങളിൽ പ്രത്യേകം കൊടുത്തിട്ടുള്ള ഉദ്ധരണികളാണ് പൊതുവെ വരാറുള്ളത്. ഇവ ഓർമിച്ചുവെക്കാൻ പ്രയാസം വരുന്നവർ എന്തെങ്കിലും ‘കീ വേഡ്സ്’ (വാചകത്തിലെ ഒരു വാക്കും പറഞ്ഞയാളിന്റെ പേരിലെ ഒരുവാക്കും എന്ന മട്ടിൽ) ഉണ്ടാക്കി പഠിക്കുകയാണ് എളുപ്പവഴികളിലൊന്ന്.

 

മുൻകാല ചോദ്യപേപ്പറുകളിൽ നിന്ന്: (ഉദ്ധരണിയും പറഞ്ഞയാളും എന്ന ക്രമത്തിൽ)

∙ നിങ്ങൾ രാഷ്ട്രീയത്തിൽ ഇടപെടാതിരിക്കുന്നതിന്റെ പരിണതഫലം നിങ്ങളെക്കാൾ മോശമായവർ നിങ്ങളെ ഭരിക്കും എന്നതാണ് – പ്ലേറ്റോ

∙ ഒരു രാഷ്ട്രത്തിന്റെ നിയമനിർമാണ നടപടികളിലും നീതിനിർവഹണ നടപടികളിലും പങ്കെടുക്കാൻ അധികാരമുള്ള ഏതു വ്യക്തിയെയും ആ രാഷ്ട്രത്തിലെ പൗരൻ എന്നു വിളിക്കാം – അരിസ്റ്റോട്ടിൽ

∙ രാഷ്ട്രത്തെക്കുറിച്ചും ഗവൺമെന്റിനെക്കുറിച്ചുമുള്ള പഠനമാണ് രാഷ്ട്രതന്ത്ര ശാസ്ത്രം – അരിസ്റ്റോട്ടിൽ

∙ രാഷ്ട്രത്തിന്റെ ലക്ഷ്യം ഏറ്റവും കൂടുതൽ പേർക്കു നന്മ ചെയ്യലാണ് – ജെറമി ബന്താം

∙ വിദ്യാസമ്പന്നർ മാറ്റത്തിന്റെ വക്താക്കളാണ് – വീരേശലിംഗം

∙ ശരിയായ വിദ്യാഭ്യാസം ലഭിക്കുമെങ്കിൽ ഇന്ത്യൻ ജനത എല്ലാവരുടെയും ആദരവിനു പാത്രമാകും – രാജാറാം മോഹൻറോയ്

∙ പാവപ്പെട്ടവനും പണക്കാരനും വിദ്യാഭ്യാസം നേടിയാൽ, തങ്ങൾക്കെതിരെയുള്ള കടന്നാക്രമണവും ക്രൂരതയും അടിച്ചമർത്തലും ഒറ്റക്കെട്ടായി നിന്നു ചെറുക്കുവാൻ അവർക്കു കഴിയും– കേശവ് ചന്ദ്ര സെൻ

∙ ഇന്ത്യയുടെ വാണിജ്യ ചരിത്രത്തിൽ ഇതുപോലൊരു ദുരിതം കാണാനില്ല. പരുത്തി, നെയ്ത്തുകാരുടെ എല്ലുകൾ ഇന്ത്യൻ സമതലങ്ങളെ വെളുപ്പിക്കുന്നു – വില്യം ബെന്റിക് പ്രഭു

∙ ഇന്ത്യൻ കർഷകരുടെ രക്തം പുരളാതെ ഒരു നുള്ളു നീലം പോലും യൂറോപ്യൻ കമ്പോളത്തിൽ എത്തിയിട്ടില്ല – ഡി.ജി. തെൻഡുൽക്കർ

∙ യുദ്ധം ആരംഭിക്കുന്നതിനു മുൻപു തന്നെ വിപ്ലവം നടപ്പിലായിക്കഴിഞ്ഞിരിക്കുന്നു. അതു ജനങ്ങളുടെ ഹൃദയത്തിൽ ആയിരുന്നു – ജോൺ ആഡംസ്

∙ സ്വതന്ത്രനായി ജനിക്കുന്ന മനുഷ്യൻ എവിടെയും ചങ്ങലകളിലാണ് – റൂസോ

∙ മനുഷ്യനു ചില മൗലിക അവകാശങ്ങളുണ്ട്. അതിനെ ഹനിക്കാൻ ഒരു ഗവൺമെന്റിനും അവകാശമില്ല – ജോൺ ലോക്ക്

∙ ഏതെങ്കിലും വിദേശ ശക്തികൾക്ക് ഈ വൻകര ദീർഘകാലം കീഴടങ്ങി കഴിയണം എന്നത് യുക്തിക്കു നിരക്കുന്നതല്ല – തോമസ് പെയിൻ

English Summary: Kerala PSC Examination Preparation Tip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com