ADVERTISEMENT

പിഎസ്‌സി പരീക്ഷകളിൽ സയൻസുമായി ബന്ധപ്പെട്ട് അടിസ്ഥാന തത്വങ്ങൾക്കു പുറമേ സാങ്കേതികവിദ്യ, പ്രമുഖ ശാസ്ത്രസ്ഥാപനങ്ങൾ, ബഹിരാകാശ പദ്ധതികൾ, ഊ‍ർജ- ആണവ നയങ്ങൾ, പാരമ്പര്യേതര ഊ‍ർജമേഖല, പരിസ്ഥിതി തുടങ്ങിയവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും പ്രതീക്ഷിക്കാം. ഇതാ 25 മാതൃകാ ചോദ്യങ്ങൾ.

 

1) ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ബാലിസ്റ്റിക് മിസൈൽ ?

A. അഗ്നി 

B. ധനുഷ്

C. ബ്രഹ്മോസ് 

D. പൃഥ്വി

 

2) പെയിന്റ് നിർമാണത്തിൽ ലായകമായി ഉപയോഗിക്കുന്നത് ?

A. മെതനോൾ

B. എതനോൾ

C. പ്രൊപ്പനോൾ

D. പെന്റനോൾ

 

3) താഴെ കൊടുത്തിരിക്കുന്നവയിൽ ഭക്ഷ്യവസ്തുക്കൾക്കു മഞ്ഞ നിറം നൽകാൻ ഉപയോഗിക്കുന്ന രാസവസ്തു ?

A. കാർമോയ്സിൻ

B. ഇൻഡിഗോ കാർമൈൻ

C. എറിത്രോസിൻ

D. ടാർട്രാസിൻ

 

4) താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യയുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്തിയിരിക്കുന്ന ഉപഗ്രഹം ?

A. ഇൻസാറ്റ്

B. ആര്യഭട

C. ഐആർഎസ്

D. എജ്യുസാറ്റ്

 

5) ശ്വാസകോശത്തിൽനിന്നു ശ്വാസകോശ സിരകൾ വഴി ഓക്സിജന്റെ അളവ് കൂടിയ രക്തം എത്തുന്ന ഹൃദയഭാഗം ?

A. വലത് ഏട്രിയം

B. ഇടത് ഏട്രിയം

C. വലത് വെൻട്രിക്കിൾ

D. ഇടത് വെൻട്രിക്കിൾ

 

6) ഐഎസ്ആർഒയ്ക്കു കീഴിൽ പുതുതായി തുടങ്ങിയ വാണിജ്യസ്ഥാപനം ?

A. ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ്

B. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽസ് ലിമിറ്റഡ്

C. ആൻട്രിക്സ് കോർപറേഷൻ

D. നാഷനൽ റിമോട്ട് സെൻസിങ് സെന്റർ

 

7) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോ ഫിസിക്സ് എവിടെയാണ് ?

A. ബെംഗളൂരു

B. കൊൽക്കത്ത

C. പുണെ

D. ചെന്നൈ

 

8) കാലാവസ്ഥാ വ്യതിയാന വകുപ്പ് ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ?

A. മധ്യപ്രദേശ്

B. ഹിമാചൽ പ്രദേശ്

C. ഗുജറാത്ത്

D. കർണാടക

 

9) ജൈവവസ്തുക്കൾ അഴുകുമ്പോഴും ജൈവ ഇന്ധനങ്ങൾ കത്തിക്കുമ്പോഴും ഉണ്ടാകുന്ന വാതകം ?

A. പ്രൊപ്പെയ്ൻ B. ഈതെയ്ൻ

C. ബ്യൂട്ടെയ്ൻ D. മീതെയ്ൻ

 

10) പ്ലൂട്ടോണിയം, യുറേനിയം കാർബൈഡ് എന്നിവ ആണവ ഇന്ധനമായി ഉപയോഗിച്ച ആദ്യ രാജ്യം ?

A. അമേരിക്ക B. ജപ്പാൻ

C. ഇന്ത്യ D. ഫ്രാൻസ്

 

11) ഭൂമിയിലെ എല്ലാ ജീവജാലങ്ങളും ഉൾപ്പെടുന്ന മേഖല ഏതു പേരിൽ അറിയപ്പെടുന്നു ?

A. പരിസ്ഥിതി

B. ആവാസവ്യവസ്ഥ

C. ആവാസ മേഖല

D. ജൈവമണ്ഡലം

 

12) ഫൈറ്റോമെനാഡിയോൺ എന്ന രാസ നാമത്തിൽ അറിയപ്പെടുന്ന വൈറ്റമിൻ ?

 

A. വൈറ്റമിൻ ഡി

B. വൈറ്റമിൻ ഇ

C. വൈറ്റമിൻ കെ

D. വൈറ്റമിൻ ബി

 

13) എതനോയിക് ആസിഡ് എന്നറിയപ്പെടുന്നത് ?

A. അസറ്റിക് ആസിഡ്

B. സൾഫ്യൂരിക് ആസിഡ്

C. ഹൈഡ്രോക്ലോറിക് ആസിഡ്

D. ഓക്സാലിക് ആസിഡ്

 

14) ഏതു രാജ്യത്തെ ബഹിരാകാശ ഏജൻസിയാണ് CNSA ?

A. ജപ്പാൻ

B. ചൈന

C. റഷ്യ

D. അമേരിക്ക

 

15) താഴെ കൊടുത്തിരിക്കുന്നവയിൽ കീല സന്ധിക്ക് ഉദാഹരണമേത് ?

A. തോളെല്ലു സന്ധി

B. കൈമുട്ട്

C. കഴുത്ത്

D. കാൽമുട്ട്

 

16) ശരീരത്തിലെ ആയുധപ്പുര എന്നറിയപ്പെടുന്ന അവയവം ?

A. ശ്വാസകോശം

B. ഹൃദയം

C. വൃക്ക

D. പ്ലീഹ

 

17) തൊട്ടടുത്ത ന്യൂറോണിൽനിന്നു സന്ദേശങ്ങൾ സ്വീകരിക്കുന്ന നാഡീകോശ ഭാഗം ?

A. ഡെൻഡ്രൈറ്റ്

B. ഡെൻഡ്രോൺ

C. ആക്സോണൈറ്റ്

D. സിനാപ്റ്റിക് നോബ്

 

18) ഓസോൺ പാളിയുടെ ശോഷണത്തിനു കാരണമാകുന്ന വാതകങ്ങളിൽ ഉൾപ്പെടാത്തതേത് ?

A. ഫ്രിയോൺ

B. ക്ലോറോ ഫ്ലൂറോ കാർബൺ

C. നൈട്രജൻ

D. കാർബൺ ഡൈ ഓക്സൈഡ്

 

19) ഗ്രീൻപീസിന്റെ ആസ്ഥാനം എവിടെയാണ് ?

A. ജനീവ B. ലണ്ടൻ

C. മനില D. ആംസ്റ്റർഡാം

 

20) രാജാ രാമണ്ണ സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജി എവിടെയാണ് ?

A. ഇൻഡോർ B. പുണെ

C. നാഗ്പുർ D. റാഞ്ചി

 

21) മേദിനി പുരസ്കാരം ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

A. പ്രതിരോധം

B. പരിസ്ഥിതി

C. വൈദ്യശാസ്ത്രം

D. രസതന്ത്രം

 

22) ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ് ?

A. അലക്സാണ്ടർ വോൺ ഹംബോൾട്ട്

B. ഡബ്ല്യു.ജി. റോസൻ

C. രാംദേവ് മിശ്ര

D. രാജേന്ദ്ര സിങ്

 

23) കൊഴുപ്പിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?

A. ലാക്റ്റിക് ആസിഡ്

B. സ്റ്റിയറിക് ആസിഡ്

C. ഓക്സാലിക് ആസിഡ്

D. മാലിക് ആസിഡ്

 

24) ഇന്ത്യയുടെ ചന്ദ്രയാൻ 2 ദൗത്യത്തിന്റെ ലാൻഡർ ?

A. അഗ്നി B. ഓർബിറ്റർ

C. വിക്രം D. പ്രഗ്യാൻ

 

25) അസ്ഥികളുടെ കാഠിന്യത്തിനു കാരണം ?

A. കാൽസ്യം സൾഫേറ്റ്

B. കാൽസ്യം കാർബണേറ്റ്

C. കാൽസ്യം ബൈകാർബണേറ്റ്

D. കാൽസ്യം ഫോസ്ഫേറ്റ്

 

ഉത്തരങ്ങൾ: 

1 D, 2 A, 3 D, 4 D, 5 B, 6 A, 7 A, 8 C, 9 D, 10 C, 11 D, 12 C, 13 A, 14 B, 15 C, 16 D, 17 A, 18 C, 19 D, 20 A, 21 B, 22 C, 23 B, 24 C, 25 D.

English Summary: Kerala PSC Examination Tips By Mansoorali Kappungal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com