ADVERTISEMENT

പത്താം ക്ലാസ് യോഗ്യതയുള്ള എൽഡി ക്ലാർക്ക് തസ്തികയിലെ മെയിൻ പരീക്ഷയ്ക്കുള്ള സിലബസ് പിഎസ്‍സി പ്രസിദ്ധീകരിച്ചു. സെപ്റ്റംബറിൽ പരീക്ഷ നടക്കുമെന്ന കണക്കുകൂട്ടലോടെ പഠനം മുന്നോട്ടു കൊണ്ടുപോകാം.പ്ലസ്ടു, ബിരുദ തല പ്രിലിമിനറി പരീക്ഷകൾക്കായി പഠിച്ചവർക്കു പുതിയ സിലബസ് വളരെ എളുപ്പമാണ്. നാമമാത്രമായ വ്യത്യാസങ്ങളും മാർക്ക് ക്രമീകരണവും മാറ്റിനിർത്തിയാൽ ആ സിലബസിലെ കാര്യങ്ങളാണ് എൽഡി ക്ലാർക്ക് മെയിൻ പരീക്ഷയുടെ സിലബസിലും.

 

∙പൊതുവിജ്ഞാനത്തിന് 25 മാർക്ക്. ചരിത്രം, ഭൂമിശാസ്ത്രം, ധനതത്വശാസ്ത്രം, ഇന്ത്യൻ ഭരണഘടന, കേരളം–ഭരണവും ഭരണ സംവിധാനങ്ങളും – ഈ 5 ഭാഗങ്ങൾക്കും 5 മാർക്ക് വീതം. ഹൈസ്കൂളിലെ സോഷ്യൽ സ്റ്റ‍ഡീസ് പാഠപുസ്തകങ്ങൾ ഇതിനായി പഠിച്ചെടുക്കാം.

 

∙ജീവശാസ്ത്രവും പൊതുജനാരോഗ്യവും– 6 മാർക്ക്, ഭൗതികശാസ്ത്രം, രസതന്ത്രം– 3 മാർക്ക് വീതം. ഫലത്തിൽ സയൻസ് 12 മാർക്കിന്റേതു മാത്രം. സിലബസിൽ ഒരുപാടു കാര്യങ്ങൾ പറയുന്നുണ്ടെങ്കിലും ആഴത്തിൽ പഠിച്ചു സമയം കളയേണ്ടതില്ല.

 

∙‘സുപ്രധാന നിയമങ്ങൾ’ എന്നുപറഞ്ഞ് 5 മാർക്കിന്റെ ഭാഗമുണ്ട്. സിലബസിൽ പുതിയ ഭാഗം കൂട്ടിച്ചേർത്തതാണെന്നു കരുതേണ്ട. വിവരാവകാശം, ബാലാവകാശ സംരക്ഷണം, ഉപഭോക്തൃ സംരക്ഷണം എന്നിങ്ങനെ പലയിടത്തായി ചിതറിക്കിടന്നവ കൂട്ടിച്ചേർത്ത് ഒറ്റ മൊഡ്യൂൾ ആക്കിയെന്നേയുള്ളൂ.

 

∙കല, കായികം, സാഹിത്യം, സംസ്കാരം – 5 മാർക്ക്. നേരത്തേ കായിക മേഖലയിൽ നിന്നു ചില സ്ഥിരം ചോദ്യങ്ങളുണ്ടാകുമായിരുന്നു. രാജ്യാന്തര, ദേശീയ തലങ്ങളിൽ നേട്ടമുണ്ടാക്കിയ കായിക താരങ്ങളെയും അവരുടെ മേഖലകളെയും കുറിച്ചു ചോദിക്കാറുള്ള ഈ ഭാഗത്ത് ഇത്തവണ കൂടുതൽ പ്രതീക്ഷിക്കാം. ഇക്കുറി സാഹിത്യത്തിനും കലയ്ക്കും കൂടി പഠനത്തിൽ പ്രാധാന്യം നൽകണം. കേരളത്തിലെ കലാരൂപങ്ങൾ, ഓരോന്നിലെയും പ്രമുഖർ, പ്രധാന പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ നോക്കിവയ്ക്കണം.

∙ കണക്കും മാനസിക വിശകലന ശേഷിയും നേരത്തേ 20 മാർക്കിനു ചോദിച്ചിരുന്നെങ്കിൽ ഇത്തവണ 10 മാർക്കിനു മാത്രം.

∙ആകാശത്തിനു കീഴിലുള്ള എന്തിനെക്കുറിച്ചും ചോദിക്കാവുന്ന രീതിയിലാണ് ‘കറന്റ് അഫയേഴ്സ്’ വിഭാഗത്തിൽ മാർക്ക് നിശ്ചയിച്ചിരിക്കുന്നത്. നേരത്തേ 10 മാർക്കിനായിരുന്നെങ്കിൽ മെയിൻ പരീക്ഷയിൽ 20 മാർക്ക്. 2020 ലെ മുഴുവൻ വിവരങ്ങളും 2021 മേയ് വരെയുള്ളതും പഠിക്കണം.

∙ ഇംഗ്ലിഷ് വ്യാകരണത്തിന് 5 മാർക്കും വൊക്കാബുലറിക്ക് 5 മാർക്കുമാണ്. പ്ലസ്ടു തല പ്രിലിമിനറി പരീക്ഷയിലെ സിലബസ് ഏതാണ്ട് അതേപടി ഇവിടെയും ഉൾപ്പെടുത്തിയിരിക്കുന്നു.

∙മലയാളം 10 മാർക്ക്. പ്ലസ്ടു പ്രിലിമിനറിയിലെ അതേ പോലെ നിലനിർത്തിയിട്ടുണ്ട്.

∙ ഐടി പരീക്ഷയിൽ പ്രധാന ഭാഗങ്ങൾ പഠിച്ചാൽ മതി. 3 മാർക്ക് മാത്രമാണുള്ളത്.

English Summary: Kerala PSC LDC Examination Preparation Tips By Mansoorali Kappungal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com