ADVERTISEMENT

∙ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ലോക രക്തദാനദിനമായി ആചരിക്കുന്നു. രക്ത ഗ്രൂപ്പുകളെ തിരിച്ചറിഞ്ഞ കാൾ ലാൻഡ്‌സ്‌റ്റെയ്‌നറുടെ ജന്മദിനം. 

 

∙ഫിലഡൽഫിയയിൽ നടന്ന രണ്ടാം കോണ്ടിനന്റൽ കോൺഗ്രസ് യുഎസിന്റെ ദേശീയപതാകയ്ക്ക് അംഗീകാരം നൽകി (1777). സ്റ്റാർസ് ആൻറ് സ്‌ട്രൈപ്‌സ്, ഓൾഡ് ഗ്ലോറി, സ്റ്റാർ സ്പാൻഗ്ൾഡ് ബാനർ എന്നിങ്ങനെ അറിയപ്പെട്ടു. 

 

∙വിപ്ലവകാരി ചെ ഗുവാര അർജന്റീനയിലെ റൊസാരിയോയിൽ ജനിച്ചു (1928). ഏണസ്റ്റോ ഗുവാര ദെ ലാ സെർന എന്നാണു യഥാർഥ പേര്. ക്യൂബൻ വ്യവസായ മന്ത്രിയും ദേശീയ ബാങ്ക് പ്രസിഡന്റുമായിരുന്നു. 

 

∙പ്രശസ്‌ത പക്ഷിനിരീക്ഷകനും പരിസ്ഥിതി പ്രവർത്തകനുമായ ഇന്ദുചൂഡൻ (കെ.കെ. നീലകണ്ഠൻ) അന്തരിച്ചു (1992). കേരളത്തിലെ പക്ഷികൾ, പക്ഷികളും മനുഷ്യരും, പുല്ലുതൊട്ട് പൂനാര വരെ എന്നിവ പ്രധാന കൃതികളാണ്. 

 

∙മുൻ ലോക ഒന്നാം നമ്പർ വനിതാ ടെന്നിസ് താരവും ഗോൾഡൻ സ്ലാം നേടിയ ഒരേയൊരു താരവുമായ സ്റ്റെഫി ഗ്രാഫ് ജർമനിയിൽ ജനിച്ചു (1969).

 

∙ 'ഭാരതപര്യടനം' എന്ന കൃതിയിലൂടെ വിഖ്യാതനായ സാഹിത്യവിമർശകൻ കുട്ടികൃഷ്ണമാരാർ ജനിച്ചു (1900). 'കല ജീവിതം തന്നെ' എന്ന പുസ്തകത്തിനു കേന്ദ്ര -കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ ലഭിച്ചു.

English Summary: Exam Guide - June 14 - Today in history

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com