കണക്കിൽ മനസ്സിരുത്താം; പിഎസ്‍സി റാങ്ക് നിർണയിക്കുന്നതിൽ ഈ മാർക്ക് ഏറെ പ്രധാനം

HIGHLIGHTS
  • മനസ്സിരുത്തി ചെയ്തു പരിശീലിക്കാം.
study
Representative Image. Photo Credit: Aila Images/ Shutterstock.com
SHARE

പത്താം ക്ലാസ്, പ്ലസ്ടു, ബിരുദ തല പിഎസ്‍സി പരീക്ഷകളിലെ പ്രധാന ഭാഗമാണ് കണക്ക്. ആകെ ചോദിക്കുന്ന മാർക്കിൽ വ്യത്യാസമുണ്ടാകുമെങ്കിലും എല്ലാ പരീക്ഷയിലും കണക്കുണ്ടാകും. റാങ്ക് നിർണയിക്കുന്നതിൽ ഈ മാർക്ക് ഏറെ പ്രധാനമാണ്. മനസ്സിരുത്തി ചെയ്തു പരിശീലിക്കുകയും അതിവേഗം ഉത്തരത്തിലെത്താൻ പരിശീലിക്കുകയുമാണു വേണ്ടത്. രണ്ടു തവണ ചെയ്തു നോക്കിയ ശേഷവും ഉത്തരത്തിലെത്താൻ കഴിയുന്നില്ലെങ്കിൽ ആ ചോദ്യം വിട്ട് അടുത്തതിലേക്കു നീങ്ങാം. ഒരു ചോദ്യത്തിൽ തന്നെ അനാവശ്യമായി സമയം കളയുന്നത് മറ്റു ചോദ്യങ്ങൾക്ക് ഉത്തരം എഴുതാൻ സമയമില്ലാതാക്കും. മറ്റെല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതിക്കഴിഞ്ഞ ശേഷം ഒഴിവാക്കിയ ചോദ്യങ്ങളിലേക്കു തിരിച്ചു വരാം.

1) 5² / 5³ = ?

A. 25 B. 1/25

C. 1/5 D. 1

2) 12.42 + 34.08 + 0.50 + 3 = ?

A. 51 B. 50.50

C. 50 D. 109.50

3) ഒരു സാധനം 360 രൂപയ്ക്ക് വിറ്റപ്പോൾ കച്ചവടക്കാരന് 20% ലാഭമുണ്ടായി. 30% ലാഭം കിട്ടാൻ ആ സാധനം എത്ര രൂപയ്ക്ക് വിൽക്കേണ്ടി വരും:

A. 300 B. 330

C. 390 D. 320

4) ഒരാൾ A യിൽ നിന്ന് B യിലേക്ക് 20km/hr വേഗത്തിലും B യിൽ നിന്ന് A യിലേക്ക് 30km/hr വേഗത്തിലും സഞ്ചരിച്ചാൽ അയാളുടെ ശരാശരി വേഗം എന്ത്:

A. 22 km/hr B. 20 km/hr

C. 24 km/hr D. 23 km/hr

5) 12 വശങ്ങൾ ഉള്ള ഒരു ബഹുഭുജത്തിന്റെ കോൺ അളവുകളുടെ തുക എത്ര:

A. 1800° B. 1200°

C. 1960° D. 1600°

6) ശ്രേണിയിലെ അടുത്ത പദം ഏത്:

E, J, O, T,........

A. U B. X C. Y D. W

7) KLMN : NMLK : : GHIJ : ?

A. IJHG B. JIHG

C. HGJI D. GHIJ

8) സമയം 6.15 ആയാൽ കണ്ണാടിയിലെ പ്രതിബിംബം കാണിക്കുന്ന സമയം എത്ര:

A. 5.45 B. 4.45

C. 7.45 D. 3.45

9) ഒരു കാറിന്റെ ചക്രത്തിന്റെ ആരം 42 cm.

6.6 km ദൂരം സഞ്ചരിക്കുമ്പോൾ ചക്രം എത്ര പ്രാവശ്യം കറങ്ങും:

A. 15000 B. 20000

C. 25000 D. 30000

10) കിലോഗ്രാമിന് 15 രൂപയുള്ള ചായപ്പൊടിയും 40 രൂപ വിലയുള്ള കാപ്പിപ്പൊടിയും ഏതു തോതിൽ കൂട്ടിക്കലർത്തി 45 രൂപ വില നിരക്കിൽ വിറ്റാൽ 50% ലാഭം കിട്ടും:

A. 2 : 3 B. 3 : 2

C. 3 : 4 D. 1 : 3

11) 8 + 4 (3 - 2) × 4 + 3 + 7 - 2 ÷ 2 = ?

A. 33 B. 35 C. 34 D. 27

12) A : B = 5 : 3, B : C = 7 : 4 ആയാൽ A : C എത്ര:

A. 35 : 12 B. 5 : 4

C. 35 : 28 D. 21 : 35

13) ആറു പേനയുടെ വാങ്ങിയ വില 5 പേനയുടെ വിറ്റ വിലയ്ക്ക് തുല്യമാണെങ്കിൽ ലാഭ ശതമാനം എത്ര:

A. 30% B. 25% C. 20% D. 35%

14) നാലു പുരുഷന്മാർക്ക് ഒരു ജോലി ചെയ്യാൻ 9 ദിവസം വേണം. നാല് ദിവസത്തെ പണിക്ക് ശേഷം ഒരാൾ കൂടി വന്നു. എന്നാൽ ബാക്കി ജോലി എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും:

A. 3 B. 2 C. 4 D. 5

15) ഒരു ക്യൂബിന്റെ വിസ്തീർണം 600 cm² ആയാൽ ക്യൂബിന്റെ വികർണത്തിന്റെ നീളം എന്ത്:

A. 5√3 cm B. 15√3 cm

C. 20√3 cm D. 10√3 cm

16) aaba__bb__ab__aab

വിട്ട ഭാഗം പൂരിപ്പിക്കുക:

A. aaabb B. babab

C. bbaab D. bbbaa ‌

17) ഒരു വർഷത്തിൽ മാർച്ച് 15 ഞായറാഴ്ച ആണെങ്കിൽ ആ വർഷം നവംബർ 18 ഏതു ദിവസമായിരിക്കും:

A. തിങ്കൾ B. ചൊവ്വ

C. ബുധൻ D. വ്യാഴം

18) ഒരാൾ A എന്ന സ്ഥലത്തുനിന്നും തെക്കോട്ട് 40 മീറ്റർ സഞ്ചരിച്ച ശേഷം ഇടതുവശത്തേക്ക് തിരിഞ്ഞ് 30 മീറ്റർ സഞ്ചരിച്ച് B എന്ന സ്ഥലത്ത് എത്തിച്ചേർന്നു. A യ്ക്കും B യ്ക്കും ഇടയിലുള്ള അകലം കാണുക.

A. 70 മീറ്റർ B. 50 മീറ്റർ

C. 60 മീറ്റർ D. 55 മീറ്റർ

19) ഒരു ത്രികോണത്തിന്റെ രണ്ടു വശങ്ങൾ യഥാക്രമം 13 cm, 12 cm ആയാൽ മൂന്നാമത്തെ വശം ഏത്:

A. 26 cm B. 25 cm

C. 24 cm D. 27 cm

20) താഴെ കൊടുത്തിരിക്കുന്ന അളവുകളിൽ ഒരു ത്രികോണത്തിന്റെ വശങ്ങൾ ഏത്:

A. 10,5,3 B. 4,3,8

C. 8,5,6 D. 9,4,5

21) 3 × 3 - 3 ÷ 3 × 3 ÷ 3 - 3 = ?

A. 6 B. 3 C. 9 D. 5

22) √0.3025 = .............

A. 55 B. 0.55

C. 0.055 D. 5.5

23) ഒരു കുട്ടി 9 പേന വാങ്ങിയപ്പോൾ ഒരു പേന സൗജന്യമായി ലഭിച്ചുവെങ്കിൽ ഡിസ്കൗണ്ട് ശതമാനം എന്ത്:

A. 5% B. 10% C. 15% D. 20%

24) ഒരു വിദ്യാർഥി വീട്ടിൽ നിന്നു കോളജിലേക്ക് മണിക്കൂറിൽ 4 km/hr വേഗത്തിൽ നടന്നാൽ സമയത്തിന് 5 മിനിറ്റ് നേരത്തെ എത്തുന്നു. 3 km/hr വേഗത്തിൽ നടന്നാൽ സമയത്തിന് 5 മിനിറ്റ് താമസിക്കും. എങ്കിൽ വീട്ടിൽ നിന്നും കോളജിലേക്കുള്ള ദൂരം എന്ത്:

A. 2 km B. 3 km

C. 4 km D. 5 km

25) ചതുരാകൃതിയിലുള്ള ഒരു തോട്ടത്തിന് 24 മീറ്റർ നീളവും 18 മീറ്റർ വീതിയുമുണ്ട്. അതിനു ചുറ്റും പുറത്തായി 2 മീറ്റർ വീതിയിൽ ഒരു പാതയുണ്ട്. പാതയുടെ വിസ്തീർണം എന്ത്:

A. 172 m² B. 184 m²

C. 186 m² D. 188 m²

ഉത്തരങ്ങൾ

1.C, 2.C, 3.C, 4.C, 5.A, 6.C, 7.B, 8.A, 9.C, 10.A, 11.A, 12.A, 13.C, 14.C, 15.D, 16.C, 17.C, 18.B, 19.C, 20.C, 21.D, 22.B, 23.B, 24.A, 25.B

English Summary:  Kerala PSC Examination Tips By Mansoorali Kappungal

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXAM GUIDE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA