ആനുകാലിക വിവരങ്ങൾ: 25 മാതൃകാ പിഎസ്‌സി ചോദ്യങ്ങൾ

HIGHLIGHTS
  • ആനുകാലിക വിവരങ്ങൾക്കു 10–20 മാർക്കാണു പറഞ്ഞിരിക്കുന്നത്
exam-preparation
Representative Image. Photo Credit: Aruta Images/ Shutterstock.com
SHARE

എല്ലാ പിഎസ്‌സി പരീക്ഷകളിലും ആനുകാലിക വിവരങ്ങൾക്കു വലിയ പ്രാധാന്യമുണ്ട്. പത്താം ക്ലാസ്, പ്ലസ്ടു, ബിരുദതല പരീക്ഷാ സിലബസുകളിൽ ആനുകാലിക വിവരങ്ങൾക്കു 10–20 മാർക്കാണു പറഞ്ഞിരിക്കുന്നത്.

തൊട്ടുമുൻപുള്ള വർഷം ജനുവരി മുതൽ പരീക്ഷ നടക്കുന്നതിനു 3 മാസം മുൻപു വരെയുള്ള വിവരങ്ങൾ പഠിക്കണം. ഇതാ 25 മാതൃകാ ചോദ്യങ്ങൾ. 

1) ഏദൻ വിമാനത്താവളം സ്ഥിതി ചെയ്യുന്ന രാജ്യം?

A. ഇസ്രയേൽ B. ഈജിപ്ത്

C. ഇറാഖ് D. യെമൻ

2) യൂറോപ്യൻ യൂണിയനുമായുള്ള ബ്രിട്ടന്റെ പരിവർത്തന കാലയളവ് അവസാനിച്ചത് എന്ന്?

A. 2020 ജനുവരി 1  

B. 2020 ജൂൺ 1

C. 2020 മേയ് 31      

D. 2020 ഡിസംബർ 31

3) ഊർജ സംരക്ഷണത്തിൽ തുടർച്ചയായി നാലാം വർഷവും ഏറ്റവും മുന്നിലുള്ള സംസ്ഥാനം?

A. തമിഴ്നാട് B. മഹാരാഷ്ട്ര

C. കേരളം D. അസം

4) കേന്ദ്ര സർക്കാർ പരാക്രം ദിവസമായി ആചരിക്കാൻ തീരുമാനിച്ചത്?

A. ജനുവരി 23   

B. ജനുവരി 17

C. ജനുവരി 19   

D. ജനുവരി 27

5) പതിമൂന്നാമത് ബഷീർ പുരസ്കാരം നേടിയതാര്?

A. ടി.പത്മനാഭൻ   

B. വി.ജെ.ജയിംസ്

C. സെബാസ്റ്റ്യൻ  

D. എം.കെ.സാനു

6) അയൽക്കൂട്ടം അംഗങ്ങളുടെ സുരക്ഷയ്ക്കും പ്രതിസന്ധികളിൽ സഹായത്തിനുമായി കുടുംബശ്രീ ആരംഭിച്ച ഇൻഷുറൻസ്  ?

A. ജീവൻ രക്ഷ   

B. ജീവൻ ദീപം

C. നവജീവൻ     

D. ജീവൻ മിത്ര

7) ഇന്ത്യൻ റെയിൽവേ ബോർഡിന്റെ പുതിയ സിഇഒ?

A. സുനിത് ശർമ

B. വിനോദ് കുമാർ യാദവ്

C. അശ്വനി ലൊഹാനി

D. എ.കെ. മിത്തൽ

8) താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതു യൂണിവേഴ്സിറ്റിയുടെ ആപ്തവാക്യമാണ് "Liberation Through Education"?

A. കേരള സർവകലാശാല

B. കാലിക്കറ്റ് സർവകലാശാല

C. ശ്രീനാരായണഗുരു 

ഓപ്പൺ സർവകലാശാല

D. കുസാറ്റ്

9) കോവിഡ് വാക്സീന് അനുമതി നൽകുന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ ?

A.3  B.4  C.5  D.6

10) പട്ടികവർഗക്കാരെ കാർഷിക മേഖലയിലേക്ക് ആകർഷിക്കാൻ ആരംഭിക്കുന്ന പദ്ധതി?

A. ഹരിതശ്രീ   

B. ഹരിത രശ്മി

C. ഹരിതം       

D. ഹരിത കേരളം

11) മാന്ത്രികശക്തി അവകാശപ്പെട്ടുള്ള ഉപകരണങ്ങളുടെ പരസ്യങ്ങൾ കുറ്റകരമെന്നു വിധി പുറപ്പെടുവിച്ച കോടതി? 

A. ബോംബെ ഹൈക്കോടതി

B. ഗുവാഹത്തി 

ഹൈക്കോടതി

C. അലഹാബാദ് 

ഹൈക്കോടതി

D. മദ്രാസ് ഹൈക്കോടതി

12) താഴെക്കൊടുത്തിരിക്കുന്നവയിൽ ഫിലോമിന ചുഴലിക്കാറ്റ് നാശം വിതച്ചത് ഏതു രാജ്യത്താണ്?

A. ഫ്രാൻസ്     B. ഇറ്റലി

C. സ്പെയിൻ  

D. പോർച്ചുഗൽ

13) 51–ാം ഇന്ത്യൻ രാജ്യാന്തര ചലച്ചിത്രമേളയുടെ വേദി:

A. മുംബൈ   B. പുണെ

C. ഹൈദരാബാദ് D. ഗോവ

14) ഇന്ത്യൻ പ്രതിരോധസേന തദ്ദേശീയമായി വികസിപ്പിച്ച പിസ്റ്റൾ?

A. അസ്മി   B. പ്രയാൺ

C. അസ്ത്ര  D. ഗരുഡ

15) കേരള സർക്കാരിന്റെ ക്ഷയ രോഗ നിവാരണ പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ ?

A. മോഹൻലാൽ  

B. സുരേഷ് ഗോപി

C. ഇന്നസന്റ്        

D. ജയറാം

16) കേന്ദ്ര സർക്കാർ പരിസ്ഥിതി ദുർബല മേഖലയായി 2020 ഡിസംബറിൽ പ്രഖ്യാപിച്ച കേരളത്തിലെ ദേശീയോദ്യാനം ?

A. ഇരവികുളം               

B. സൈലന്റ് വാലി

C. മതികെട്ടാൻ ചോല    

D. ആനമുടിച്ചോല

17) പ്രമുഖ ചെസ് വെബ്സൈറ്റായ ചെസ്.കോം 2020ലെ ഏറ്റവും മികച്ച ഇന്ത്യൻ ചെസ് താരമായി തിരഞ്ഞെടുത്തതാരെ ?

A. വിശ്വനാഥൻ ആനന്ദ്

B. ശ്രീനാഥ് നാരായണൻ

C. സൂര്യ ശേഖർ ഗാംഗുലി

D. നിഹാൽ സരിൻ

18) സംസ്ഥാനത്തെ തെരുവുവിളക്കുകളെല്ലാം എൽഇഡി ആക്കിമാറ്റുന്ന പദ്ധതി ?

A. വെളിച്ചം B. നിലാവ് 

C. പ്രകാശം D. വെട്ടം

19) ഏറ്റവും അധികം അരി കയറ്റുമതി ചെയ്യുന്ന രാജ്യം ?

A. റഷ്യ    B. ചൈന

C. ഇന്ത്യ  D. അമേരിക്ക

20) കേരളത്തിലെ ആദ്യത്തെ ചെറുകുടൽ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നതെവിടെ ?

A. ലേക്‌ഷോർ 

ഹോസ്പിറ്റൽ, എറണാകുളം

B. അമൃത ഹോസ്പിറ്റൽ, 

എറണാകുളം

C. കോഴിക്കോട് മെഡിക്കൽ 

കോളജ്

D. ആസ്റ്റർ മെഡിസിറ്റി, 

കൊച്ചി

21) കൊച്ചി - മംഗളൂരു പ്രകൃതിവാതക പൈപ്‌ലൈൻ കടന്നുപോകുന്ന കേരളത്തിലെ ജില്ലകളുടെ എണ്ണം?

A. 5  B. 6  C. 7  D. 8

22) ഏഷ്യ കപ്പ് ഫുട്ബോൾ 2023നു വേദിയാകുന്ന രാജ്യം:

A. ചൈന    B. ജപ്പാൻ

C. ഖത്തർ    D. യുഎഇ

23) ഇന്ത്യയിൽ തദ്ദേശീയമായി രൂപകൽപന ചെയ്ത ആദ്യത്തെ ഡ്രൈവറില്ലാത്ത മെട്രോ പുറത്തിറക്കിയതെവിടെ?

A. കൊൽക്കത്ത   

B. ബെംഗളൂരു

C. ചെന്നൈ         D. ഡൽഹി

24) ഇന്ത്യയും ഏതു രാജ്യവും തമ്മിലുള്ള വ്യോമാഭ്യാസമാണ് ഡെസേർട്ട് നൈറ്റ് 21?

A. ഫ്രാൻസ് B. റഷ്യ

C. കാനഡ D. ബ്രിട്ടൻ

25) സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സൗരോർജം ഉൽപാദിപ്പിക്കുന്ന ജില്ല ?

A. പാലക്കാട്

B. കാസർകോട്

C. കോഴിക്കോട്

D. തിരുവനന്തപുരം

ഉത്തരങ്ങൾ

1. D, 2.D, 3.C, 4.A, 5.D, 6.B, 7.A, 8.C, 9.B, 10.B, 11.A, 12.C, 13.D, 14.A, 15.A, 16.C, 17.D, 18.B, 19.C, 20.B, 21.C, 22.A, 23.B, 24.A, 25.B

English Summary: Kerala PSC Examination Preparation Tips Mansoorali Kappungal

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXAM GUIDE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA