ADVERTISEMENT

> വാസ്കോ ഡ ഗാമയും സംഘവും നാലു കപ്പലുകളിലായി പോർച്ചുഗലിലെ ലിസ്ബണിൽ നിന്നു യാത്ര ആരംഭിച്ചു (1497). 1498  മേയ് 20 നു കോഴിക്കോട്ടെ കാപ്പാട് എത്തി.

> 105 പേരുടെ മരണത്തിനിടയാക്കിയ കൊല്ലം പെരുമൺ ദുരന്തം (1988). ബാംഗ്ലൂർ-തിരുവനന്തപുരം ഐലൻഡ് എക്‌സ്പ്രസിന്റെ ബോഗികൾ പെരുമൺ പാലത്തിൽ നിന്ന് അഷ്ടമുടിക്കായലിലേക്കു മറിയുകയായിരുന്നു. 

> പ്രശസ്‌ത  യുഎസ് ദിനപത്രം ദ് വോൾ സ്ട്രീറ്റ് ജേണലിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങി (1889). 

> 23 വർഷം പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ജ്യോതിരിന്ദ്ര ബസു എന്ന ജ്യോതിബസു ജനിച്ചു (1914). ബംഗാളിന്റെ ആദ്യത്തെ ഉപമുഖ്യമന്ത്രി. സിപിഎമ്മിന്റെ ആദ്യ പൊളിറ്റ് ബ്യൂറോ അംഗങ്ങളിൽ ഒരാൾ. 

> ഇംഗ്ലിഷ് കവിതയിൽ കാൽപനിക മുദ്ര പതിപ്പിച്ച കവി പി.ബി. ഷെല്ലി അന്തരിച്ചു (1822). ഓസിമാൻഡിയസ്, ഓഡ് ടു ദ് വെസ്റ്റ് വിൻഡ്, അഡോണൈസ് എന്നിവ പ്രശസ്‌ത രചനകൾ.

> ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (BCCI) അധ്യക്ഷനും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി കൊൽക്കത്തയിൽ ജനിച്ചു (1972). ദാദാ, ഇന്ത്യൻ ക്രിക്കറ്റിലെ മഹാരാജ, ഓഫ് സൈഡിലെ ദൈവം എന്നിങ്ങനെ അറിയപ്പെട്ടു. 

> ഇന്ത്യയുടെ എട്ടാം പ്രധാനമന്ത്രി ചന്ദ്രശേഖർ അന്തരിച്ചു (2007). യമുനാ നദീതീരത്തെ 'ജൻനായക് സ്ഥൽ 'ആണ് ഇദ്ദേഹത്തിന്റെ അന്ത്യവിശ്രമസ്ഥലം.

English Summary: Exam Guide - July 8 - Today in history

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com