ADVERTISEMENT

∙ഐക്യരാഷ്ട്ര സംഘടന ആഹ്വാനപ്രകാരം മലാല ദിനമായി ആചരിക്കുന്നു. ഏറ്റവും പ്രായം കുറഞ്ഞ നൊബേൽ സമ്മാന ജേതാവായ മലാല യൂസഫ്‌സായിയുടെ ജന്മദിനം (1997).

 

∙നാഷനൽ ബാങ്ക് ഫോർ അഗ്രികൾചർ ആൻഡ് റൂറൽ ഡവലപ്മെന്റ് (നബാർഡ്) സ്ഥാപിതമായി (1982). ബി. ശിവരാമൻ കമ്മിറ്റി ശുപാർശ പ്രകാരമാണിതു നിലവിൽ വന്നത്. 

 

∙ആദ്യമായി ഫ്രാൻസ് ലോകകപ്പ് ഫുട്‍ബോൾ ജേതാക്കളായി (1998). ഫ്രാൻസിലെ സ്റ്റേഡ് ദെ ഫ്രാൻസിൽ നടന്ന ഫൈനലിൽ ബ്രസീലിനെ 3-0 നാണു പരാജയപ്പെടുത്തിയത്.  

 

∙ആധാർ ആക്‌ട് 2016 പ്രകാരം യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI)നിലവിൽ വന്നു (2016). ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിനു കീഴിലെ നിയമപരമായ അതോറിറ്റിയാണ്. 

 

∙പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനുള്ള അവബോധത്തിനായി പേപ്പർ ബാഗ് ദിനമായി ആചരിക്കുന്നു. 

 

∙ചിലെ കവിയും നയതന്ത്രജ്ഞനുമായ പാബ്ലോ നെരൂദ ജനിച്ചു (1904). 1971 ലെ സാഹിത്യ നൊബേൽ ജേതാവ്. റിക്കാർഡോ എലിസെർ  നെഫ്‌താലി റെയ്‌സ് ബസോൽറ്റോ എന്നായിരുന്നു യഥാർഥ പേര്.

 

∙1978 -'79 ലെ കേരള മുഖ്യമന്ത്രി പി.കെ. വാസുദേവൻ നായർ അന്തരിച്ചു (2005). 'ഒരു കമ്യൂണിസ്റ്റുകാരന്റെ ഓർമക്കുറിപ്പുകൾ' ഇദ്ദേഹത്തിന്റെ കൃതിയാണ്.

English Summary: Exam Guide - July 12 - Today in history

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com