അറിയാം, നിയമങ്ങളുടെ പൊരുളും ചരിത്രവും

HIGHLIGHTS
  • ചില പിഎസ്‍സി ചോദ്യങ്ങളും ഉത്തരങ്ങളും
confident-woman
Representative Image. Photo Credit: Aila Images/ Shutterstock.com
SHARE

എല്ലാ പിഎസ്‍സി പരീക്ഷകളിലും വരുന്ന പ്രധാന പാഠഭാഗമാണ് വിവിധ നിയമങ്ങൾ. വിവരാവകാശ നിയമം, വിദ്യാഭ്യാസ നിയമം, ഭക്ഷ്യഭദ്രതാ നിയമം, സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനുള്ള നിയമങ്ങൾ തുടങ്ങിയവ പാസാക്കിയ തീയതികൾ, അവയിലെ സെക്‌ഷനുകൾ, ഗുണഭോക്താക്കൾ തുടങ്ങിയവ ചോദിക്കാം.

മുൻകാലങ്ങളിലെ ചില പിഎസ്‍സി ചോദ്യങ്ങളും ഉത്തരങ്ങളും:

1) വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന വിവരം വ്യക്തിയുടെ ജീവനെയും സ്വാതന്ത്ര്യത്തെയും സംബന്ധിച്ചാണെങ്കിൽ മറുപടി നൽകേണ്ട സമയപരിധി ?

48 മണിക്കൂർ

2) വിവരാവകാശ നിയമം നടപ്പാക്കിയ ആദ്യത്തെ രാജ്യം ?

സ്വീഡൻ

3) ഇന്ത്യയിൽ ആദ്യമായി ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കിയ സംസ്ഥാനം ?

ഛത്തീസ്ഗഡ്

4) കേന്ദ്ര വിവരാവകാശ കമ്മിഷന്റെ ആസ്ഥാനം എവിടെ ?

ന്യൂഡൽഹി

5) ലോക ബാലവേല വിരുദ്ധദിനം ?

ജൂൺ 12

6) കുട്ടികളെ ലൈംഗിക അതിക്രമങ്ങളിൽനിന്നു രക്ഷിക്കുന്ന നിയമം ?

പോക്സോ

7) ചൈൽഡ്‌ലൈൻ ടോൾഫ്രീ നമ്പർ ?

1098

8) ഉപഭോക്തൃ സംരക്ഷണ നിയമം 2019 നിലവിൽ വന്ന ദിവസം ?

2020 ജൂലൈ 20

9) മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ഗുണഭോക്താക്കളിൽ എത്ര ഭാഗം സ്ത്രീകളായിരിക്കണം ?

മൂന്നിലൊന്ന്

10) വിവരാവകാശ നിയമത്തിലെ ഷെഡ്യൂളുകളുടെ എണ്ണം ?

രണ്ട്

11) ബാലവേലയ്ക്കെതിരെ ‘ബച്പൻ ബചാവോ ആന്ദോളൻ’ എന്ന സംഘടന രൂപീകരിച്ചതാര് ?

കൈലാസ് സത്യാർഥി

12) ജനാധിപത്യത്തിന്റെ സൂര്യതേജസ്സ് എന്നറിയപ്പെടുന്ന നിയമം ?

വിവരാവകാശ നിയമം

13) സമയപരിധിക്കുള്ളിൽ ശരിയായ വിവരം നൽകുന്നതിൽ വീഴ്ച വരുത്തുന്ന പബ്ലിക് ഇൻഫർമേഷൻ ഓഫിസർ അടയ്ക്കേണ്ട പിഴ ?

ദിവസം 250 രൂപ വീതം

14) അന്ത്യോദയ അന്നയോജന പദ്ധതി ആദ്യമായി നടപ്പാക്കിയ സംസ്ഥാനം ?

രാജസ്ഥാൻ

15) ലോക വയോജന ദിനം ?

ഒക്ടോബർ 1

16) വിവരാവകാശ നിയമപ്രകാരമുള്ള വിവരങ്ങളിൽപെടാത്തത് പ്രതിപാദിക്കുന്ന സെക്‌ഷൻ ?

സെക്‌ഷൻ 8

17) സ്ത്രീകൾക്കെതിരായ വിവേചനം അവസാനിപ്പിക്കാനും അവരുടെ ഉന്നമനത്തിനുമായി ഐക്യരാഷ്ട്ര സംഘടന സ്ത്രീ വിവേചന ഉന്മൂലന ഉടമ്പടി അംഗീകരിച്ചത് ഏതുവർഷം ?

1979

18) വിവരാവകാശ നിയമപ്രകാരം വിവരം ലഭിക്കാൻ ആർക്കാണ് അപേക്ഷ നൽകേണ്ടത് ?

പബ്ലിക് ഇൻഫർമേഷൻ ഓഫിസർ

19) നഗരങ്ങളിലെ തൊഴിൽരഹിതർക്കു തൊഴിൽ നൽകുന്നതിനുള്ള പദ്ധതി ?

സ്വർണ ജയന്തി ഷഹാരി റോസ്ഗർ യോജന

20) ഇന്ത്യയിലെ ആദ്യത്തെ കേന്ദ്ര വിവരാവകാശ കമ്മിഷണർ ?

വജാഹത്ത് ഹബീബുല്ല

English Summary: Kerala PSC Examination Preparation Tips By Mansoorali Kappungal

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXAM GUIDE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA