ADVERTISEMENT

പിഎസ്‍സി  പരീക്ഷയിലെ മത്സരം ഓരോ വർഷം കഴിയുന്തോറും കടുപ്പമായിക്കൊണ്ടിരിക്കുന്നു. ഇതുവരെ കാണാത്തതും പരിചയിക്കാത്തതുമായ ചോദ്യങ്ങൾ കടന്നുവരുന്നു. പരിചയമില്ലാത്തതരം ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ കൂടുതൽ സമയം വേണം. ഉയർന്ന റാങ്കിലേക്ക് എത്തുന്നതിൽ സമയത്തിനു വലിയ പ്രാധാന്യമുണ്ട്. അതിനാൽ ഇനി മുതൽ പരമ്പരാഗത ചോദ്യങ്ങൾക്കൊപ്പം പുതിയ രീതിയിലുള്ള ചോദ്യങ്ങളും പരിശീലിക്കണം.

 

ഇത്തരം ചോദ്യങ്ങൾ കണ്ടെത്താനുള്ള വഴിയാണ് ‘ക്വസ്റ്റ്യൻ പൂൾ’. പാഠപുസ്തകങ്ങളുടെ പിഡിഎഫ് ലഭിക്കുന്ന ‘സമഗ്ര’ വെബ്സൈറ്റ് തുറന്നാൽ ക്വസ്റ്റ്യൻ പൂൾ എന്നൊരു ഭാഗമുണ്ട്. അതിൽ ക്ലാസ്, വിഷയം, പാഠം എന്നിവ ടൈപ് ചെയ്തു കൊടുത്താൽ ഒട്ടേറെ ചോദ്യങ്ങൾ ലഭിക്കും. ഓരോ വിഷയത്തിലും ഇവ ചെയ്തു പഠിക്കണം.

 

ഓരോ പാഠഭാഗത്തിലും 30– 40 ചോദ്യങ്ങളുണ്ടാകും. അതെല്ലാം പിഎസ്‍സി പഠനത്തിനു വേണ്ടിവരില്ല. ചേരുംപടി ചേർക്കുക, ബന്ധം മനസ്സിലാക്കി പൂരിപ്പിക്കുക, തെറ്റായ ജോഡി കണ്ടെത്തുക, കൂട്ടത്തിൽപെടാത്തത് കണ്ടെത്തുക, ഒറ്റവാക്കിൽ ഉത്തരമെഴുതുക, ബ്രാക്കറ്റിൽ നിന്നു തിരഞ്ഞെടുക്കുക, ശരിയായ ജോഡി തിരഞ്ഞെടുക്കുക തുടങ്ങിയ ചോദ്യങ്ങളാണു പരിശീലിക്കേണ്ടത്.

 

ക്വസ്റ്റ്യൻ പൂളിൽ നിന്നു തിരഞ്ഞെടുത്ത സാമൂഹികശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ പരിചയപ്പെടാം.

 

1) ഫ്രാൻസിലെ ബൂർബൺ ഭരണത്തിന്റെ സവിശേഷതയല്ലാത്തത് ഏത്?

(ഏകാധിപത്യം, ധൂർത്ത്, ജനാധിപത്യം, ആഡംബര ജീവിതം)

ഉത്തരം: ജനാധിപത്യം

 

2) ഗവൺമെന്റിനെ നിയമനിർമാണം, കാര്യനിർവഹണം, നീതിന്യായം എന്നീ വിഭാഗങ്ങളിലായി തിരിക്കണമെന്നു വാദിച്ചതാര്?

(വോൾട്ടെയർ, റൂസ്സോ, മൊണ്ടസ്ക്യൂ, ലൂയി പതിനാറാമൻ)

ഉത്തരം: മൊണ്ടസ്ക്യൂ

 

3) ചുവടെ തന്നിരിക്കുന്ന പട്ടിക ക്രമപ്പെടുത്തുക.

ബോൾഷെവിക്– അലക്സാണ്ടർ കെരൻസ്കി

ദ്യൂമ– സർ ചക്രവർത്തി

മെൻഷെവിക്– ട്രോട്സ്കി

നിക്കോളാസ് രണ്ടാമൻ– നിയമ നിർമാണ സഭ

ഉത്തരം:

ബോൾഷെവിക്– ട്രോട്സ്കി

ദ്യൂമ– നിയമനിർമാണ സഭ

മെൻഷെവിക്– അലക്സാണ്ടർ കെരൻസ്കി

നിക്കോളാസ് രണ്ടാമൻ– സർ ചക്രവർത്തി

 

4) ചുവടെ തന്നിരിക്കുന്ന പട്ടിക പൂർത്തിയാക്കുക.

കോമൺ സെൻസ്– a

b- മാക്സിം ഗോർക്കി

ലോങ് മാർ‌ച്ച്– c

d- പാബ്ലോ നെരൂദ

 

ഉത്തരം:

കോമൺ സെൻസ്– തോമസ് പെയിൻ

അമ്മ– മാക്സിംഗോർക്കി

ലോങ്മാർച്ച്–മാവോ സേതൂങ്

മാച്ചുപിക്ചുവിന്റെ ഉയരങ്ങൾ– പാബ്ലോ നെരൂദ

 

5) താഴെ തന്നിരിക്കുന്നവയിൽ എ യിലെ രണ്ടു ഭാഗങ്ങൾ തമ്മിലുള്ള ബന്ധം മനസ്സിലാക്കി അതു പോലെ പൂരിപ്പിക്കുക

1. a. സൺയാത്‍സെൻ– കുമിന്താങ് പാർട്ടി

b. മാവോ സേതൂങ്– ?

2. a.ഒന്നാമത്തെ എസ്റ്റേറ്റ്– പുരോഹിതന്മാർ

b. രണ്ടാമത്തെ എസ്റ്റേറ്റ്– ?

3. a. ലൂയി പതിനാറാമൻ– ഫ്രാൻസ്

b. നിക്കോളാസ് രണ്ടാമൻ –?

 

ഉത്തരം:

മാവോ സേതൂങ്– ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി

രണ്ടാമത്തെ എസ്റ്റേറ്റ്– പ്രഭുക്കന്മാർ

നിക്കോളാസ് രണ്ടാമൻ– റഷ്യ

English Summary: Kerala PSC Examination Tips By Mansoorali Kappungal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com