ADVERTISEMENT

∙ലോക ബയോഫ്യുവൽ ദിനം. 1893 ൽ ഈ ദിവസം റുഡോൾഫ് ഡീസൽ നിലക്കടല എണ്ണ ഉപയോഗിച്ച് എൻജിൻ പ്രവർത്തിപ്പിച്ചു. 

 

∙ലോക സിംഹ ദിനം. കടുവയ്ക്കു മുൻപ് ഇന്ത്യയുടെ ദേശീയ മൃഗം സിംഹമായിരുന്നു. 

 

∙കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ ഡച്ചുകാരെ പരാജയപ്പെടുത്തി (1741). യൂറോപ്യൻ ശക്തിയെ പരാജയപ്പെടുത്തിയ ആദ്യ ഇന്ത്യൻ ഭരണാധികാരി.

 

∙പോർച്ചുഗീസ് നാവികൻ ഫെർഡിനാൻഡ്  മഗല്ലൻ ഭൂമിയെ ചുറ്റിയുള്ള കപ്പൽ യാത്ര സെവില്ലേയിൽ തുടങ്ങി (1519).

 

Special Focus 

 

∙1792 - ഫ്രഞ്ച് വിപ്ലവകാരികൾ കൊട്ടാരം ആക്രമിച്ച് ലൂയി പതിനാറാമൻ രാജാവിനെയും ഭാര്യ മേരി അന്റോയിനെറ്റിനേയും അറസ്റ്റ് ചെയ്തു. ഇരുവരെയും പിന്നീടു ഗില്ലറ്റിൻ ഉപയോഗിച്ചു വധിച്ചു. 

 

∙'വിപ്ലവങ്ങളുടെ മാതാവ്' എന്നറിയപ്പെടുന്നതു ഫ്രഞ്ച് വിപ്ലവമാണ്. 1789 ജൂലൈ 14 നു  ബാസ്റ്റൈൽ ജയിൽ തകർക്കപ്പെട്ടതോടെയാണു വിപ്ലവത്തിന്റെ തുടക്കം. 

 

∙'ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രവാചകൻ' എന്നറിയപ്പെടുന്നതു റൂസോയാണ്.

 

∙'ഞാനാണു രാഷ്ട്രം' എന്നു പ്രഖ്യാപിച്ചതു ലൂയി പതിനാലാമനും 'എനിക്കു ശേഷം പ്രളയം' എന്നു പറഞ്ഞതു ലൂയി പതിനഞ്ചാമനുമാണ്. ഇരുവരും ലൂയി പതിനാറാമനും ബോർബോൺ രാജവംശത്തിൽപ്പെട്ട ഫ്രാൻസ് ഭരണാധികാരികളായിരുന്നു.

 

∙ഫ്രഞ്ച് വിപ്ലവസ്മരണയ്ക്കായി ടിപ്പു സുൽത്താൻ ശ്രീരംഗപട്ടണത്തു  'സ്വാതന്ത്ര്യത്തിന്റെ മരം' നട്ടിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com