ADVERTISEMENT

∙പത്താം ഭരണഘടനാ ഭേദഗതിയിലൂടെ ദാദ്ര -നഗർഹവേലി ഇന്ത്യൻ യൂണിയനിലെ കേന്ദ്ര ഭരണപ്രദേശമായി (1961). 2020 ജനുവരി 26 ന് ദാദ്ര ആൻഡ് നഗർ ഹവേലി ആൻഡ് ദാമൻ ആൻഡ് ദിയു എന്ന കേന്ദ്രഭരണ പ്രദേശം നിലവിൽ വന്നു. 

 

∙യുഎസ് ജ്യോതിശാസ്ത്രജ്ഞൻ അസഫ് ഹാൾ, ചൊവ്വയുടെ ഉപഗ്രഹമായ 'ഡീമോസ്' കണ്ടെത്തി (1877). ആറു ദിവസത്തിനു ശേഷം ഇദ്ദേഹം തന്നെയാണു ചൊവ്വയുടെ രണ്ടാമത്തെ ഉപഗ്രഹമായ 'ഫോബോസ്' കണ്ടെത്തിയതും. 

 

∙മലയാളത്തിലെ ആദ്യ ജനകീയ സിനിമയായ 'അമ്മ അറിയാൻ' സംവിധാനം ചെയ്‌ത ജോൺ ഏബ്രഹാം ജനിച്ചു (1937). ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ, വിദ്യാർഥികളേ ഇതിലേ ഇതിലേ, അഗ്രഹാരത്തിൽ കഴുത എന്നിവയാണു സംവിധാനം ചെയ്‌ത മറ്റു ചിത്രങ്ങൾ. 

 

Special Focus 

 

2008 

 

∙ഒളിംപിക്‌സിൽ വ്യക്തിഗത സ്വർണം നേടിയ ആദ്യത്തെ ഇന്ത്യക്കാരനായി അഭിനവ് ബിന്ദ്ര. ബെയ്‌ജിങ്‌ ഒളിംപിക്‌സിൽ പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിളിലായിരുന്നു നേട്ടം. 

 

∙ ഈ വർഷം ടോക്കിയോയിൽ നടന്ന ഒളിംപിക്‌സിൽ പുരുഷ ജാവലിൻ ത്രോയിൽ നീരജ് ചോപ്ര നേടിയതാണ് ഇന്ത്യയുടെ രണ്ടാമത്തെ വ്യക്തിഗത ഒളിംപിക്‌ സ്വർണം. 

 

∙ഇന്ത്യയെ പ്രതിനിധീകരിച്ച് രണ്ടു വ്യക്തിഗത ഒളിംപിക്‌ മെഡൽ നേടിയ ഏക വനിത ബാഡ്‌മിന്റൺ താരം പി. വി. സിന്ധുവാണ്. 2016 റിയോ ഒളിംപിക്‌സിൽ വെള്ളിയും ഇത്തവണ വെങ്കലവും. ഒളിംപിക്‌സിൽ വെള്ളി മെഡൽ നേടിയ ആദ്യ ഇന്ത്യക്കാരിയും സിന്ധുവാണ്. 

 

∙രാജ്യവർധൻ സിങ് റാത്തോഡാണ് സ്വാതന്ത്ര്യാനന്തരം ഒളിംപിക്‌സിൽ വെള്ളി നേടിയ ആദ്യ ഇന്ത്യക്കാരൻ.

 

∙സ്വാതന്ത്ര്യാനന്തരം രണ്ടു വ്യക്തിഗത ഒളിംപിക്‌ മെഡൽ നേടിയ ഏക ഇന്ത്യക്കാരൻ സുശീൽ കുമാറാണ്. 2008 ൽ വെങ്കലവും 2012 ലണ്ടനിൽ വെള്ളിയും. 

English Summary: Today In History

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com