പിഎസ്‍സി പരീക്ഷകളിൽ സയൻസ് ഭാഗത്ത് ഏറ്റവും കൂടുതൽ പ്രാധാന്യം ജീവശാസ്ത്രത്തിനാണ് (ബയോളജി). 5–10 മാർക്കിന്റെ ചോദ്യങ്ങൾ ഉൾപ്പെടുത്താറുണ്ട്. ജീവശാസ്ത്ര മേഖലയിൽ നിന്നു ചോദിച്ച ചില ചോദ്യങ്ങൾ പരിചയപ്പെടാം
1) ജീൻ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ചുവടെ നൽകിയ പ്രസ്താവനകളെ ക്രമീകരിച്ച് എഴുതുക:
a) mRNA റൈബോസോമിലെത്തുന്നു.
b) mRNA ന്യൂക്ലിയസിനു പുറത്തെത്തുന്നു.
c) അമിനോ ആസിഡുകൾ കൂട്ടിച്ചേർത്ത് പ്രോട്ടീൻ നിർമിക്കുന്നു.
d) വിവിധതരം അമിനോ ആസിഡുകൾ റൈബോസോമിലെത്തുന്നു.
e) ഡിഎൻഎയിൽ നിന്ന് mRNA രൂപപ്പെടുന്നു.
A. e - d - b - a - c
B. e - a - d - b - c
C. e - b - a - d - c
D. e - b - d - a - c
2) കൂട്ടത്തിൽപെടാത്തത് ഏത്:അഡിനിൻ, തൈമിൻ, യുറാസിൽ, സൈറ്റോസിൻ
A. അഡിനിൻ
B. തൈമിൻ
C. യുറാസിൽ
D. സൈറ്റോസിൻ
3) ത്വക്കിന്റെ നിറ വ്യത്യാസത്തിനുള്ള കാരണം പറയുന്ന പ്രസ്താവനകൾ തിരഞ്ഞെടുത്ത് എഴുതുക:
(1) ജീനുകളുടെ പ്രവർത്തനത്തിലെ വ്യത്യാസം
(2) വർഗ വ്യത്യാസം
(3) സൂര്യപ്രകാശത്തിന്റെ ഏറ്റക്കുറച്ചിലുകൾ
(4) മെലാനിൻ എന്ന വർണക പ്രോട്ടീനിന്റെ സാന്നിധ്യം
A. (1),(2),(3) ശരിയാണ്
B. (1),(2) ശരിയാണ്
C. (2),(4) ശരിയാണ്
D. (1),(4) ശരിയാണ്
4) താഴെ തന്നിരിക്കുന്ന ക്രോമസോം ഘടനകളിൽനിന്നു യഥാക്രമം പുരുഷന്റെയും സ്ത്രീയുടെയും ജനിതക ഘടന കണ്ടെത്തി എഴുതുക:
A. 22 + XY, 22 + XX
B. 22 + X, 22 + XX
C. 44 + XY, 44 + XX
D. 44 + XX, 44 + XY
5) മനുഷ്യരിലെ വൈറൽ രോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പ്രോട്ടീൻ ഏത് ?
A. ഇന്റർഫെറോൺ
B. എൻഡോർഫിൻ
C. ഇൻസുലിൻ
D. സൊമാറ്റോട്രോപ്പിൻ
6) ഡിഎൻഎ തന്മാത്രയുടെ ചുറ്റു ഗോവണി മാതൃക പ്രകാരം ചുവടെ നൽകിയ പ്രസ്താവനകളിൽ ശരിയായവ ഏത് ?
(1) ഡിഎൻഎ തന്മാത്രയിൽ നൈട്രജൻ ബേസുകൾ അടങ്ങിയിട്ടുണ്ട്.
(2) ഡിഎൻഎയിൽ മൂന്നിനം നൈട്രജൻ ബേസുകൾ കാണപ്പെടുന്നു.
(3) ഡിഎൻഎയിൽ കാണപ്പെടുന്ന എല്ലാ നൈട്രജൻ ബേസുകളും ആർഎൻഎ യിലും കാണപ്പെടുന്നു.
(4) നൈട്രജൻ ബേസുകൾ കൊണ്ടാണ് ഡിഎൻഎയുടെ പടികൾ നിർമിച്ചിരിക്കുന്നത്.
A. (1),(3),(4) ശരിയാണ്
B. (1),(3) ശരിയാണ്
C. (2),(3),(4) ശരിയാണ്
D. (1),(4) ശരിയാണ്
7) ഡിഎൻഎ ഫിംഗർ പ്രിന്റിങ്ങിന്റെ ഉപജ്ഞാതാവ് ?
A. ഗ്രിഗർ മെൻഡൽ
B. ജെയിംസ് വാട്സൺ
C. ഫ്രാൻസിസ് ക്രിക്ക്
D. അലെക് ജഫ്രി
8) റൈബോസോമിന്റെ ഭാഗമായി കാണപ്പെടുന്ന ‘ആർ’ ഏത് ?
A. rRNA B. mRNA C. tRNA D. ഇവയൊന്നുമല്ല
9. താഴെ തന്നിരിക്കുന്നവയിൽ ആർഎൻഎയുടെ ഇഴയാവാൻ സാധ്യതയുള്ളതേത് ?
A. ATGCCCAT
B. ATCGTCAG
C. AGATAGAC
D. AUGGCCAG
10) ബന്ധം മനസ്സിലാക്കി പൂരിപ്പിക്കുക.
* ജനിതക കത്രിക: റെസ്‌ട്രിക്ഷൻ എൻഡോന്യൂക്ലിയേസ്
* ജനിതക പശ : ?
A. മാൾട്ടേസ് B. ലിഗേസ് C. അമിലേസ് D. ലിപ്പേസ്
11) മനുഷ്യ പൂർവികരെ പരിണാമ ക്രമത്തിന്റെ അടിസ്ഥാനത്തിൽ ക്രമീകരിക്കുക.
a) ഹോമോ ഇറക്ടസ്
b) ഹോമോ നിയാണ്ടർതാലൻസിസ്
c) ആർഡിപിത്തക്കസ് റാമിഡസ്
d) ആസ്ട്രലോപിത്തക്കസ് അഫറൻസിസ്
e) ഹോമോ ഹാബിലിസ്
f) ഹോമോസാപ്പിയൻസ്
A. c - d - a - b - e - f
B. c - d - e - a - b - f
C. c - e - d - a - b - f
D. c - a - d - b - e - f
12) യൂറേ - മില്ലർ പരീക്ഷണത്തിൽ രൂപപ്പെട്ട ജൈവ കണികകൾ ഏതെല്ലാം ?
A. പ്രോട്ടീൻ B. ഫാറ്റി ആസിഡ് C. ഗ്ലൂക്കോസ് D. അമിനോ ആസിഡ്
13) താഴെ കൊടുത്തിരിക്കുന്നവയിൽ ജീവോൽപത്തിയുമായി ബന്ധപ്പെട്ട സിദ്ധാന്തങ്ങളേവ ?
(1) ഉൽപരിവർത്തനം
(2) പ്രകൃതി നിർദ്ധാരണം
(3) രാസപരിണാമം
(4) പാൻസ്‌പേർമിയ
A. (1),(2) എന്നിവ B. (3),(4) എന്നിവ C. (1),(3) എന്നിവ D. (2), (4) എന്നിവ
14) തലച്ചോറിൽ തുടർച്ചയായി ക്രമരഹിതമായ വൈദ്യുത പ്രവാഹം ഉണ്ടാകുന്നത് താഴെ കൊടുത്തിരിക്കുന്നവയിൽ ഏതു രോഗത്തിന്റെ ലക്ഷണമാണ് :
A. പാർക്കിൻസൺസ് B. അപസ്മാരം C. അൽസ്ഹൈമേഴ്സ് D. പാരലിസിസ്
15) തെറ്റായ ജോഡി ഏത് ?
A. യുറേ - മില്ലർ - രാസപരിണാമത്തിനുള്ള തെളിവ്
B. ചാൾസ് ഡാർവിൻ - പ്രകൃതിനിർധാരണം
C. ഹ്യൂഗോ ഡിവ്രീസ് - ഉൽപരിവർത്തനം
D. ലാമാർക്ക് - രാസപരിണാമം
ഉത്തരങ്ങൾ:
1.C, 2.C, 3.D, 4.C, 5.A, 6.D, 7.D, 8.A, 9.D, 10.B, 11.B, 12.D, 13.B, 14.B, 15.D
English Summary: Kerala PSC Examination Preparation Tips By Mansoorali Kappungal