ADVERTISEMENT

വിവിധ പിഎസ്‍സി പരീക്ഷകളിൽ ചോദിക്കാറുള്ള ജീവശാസ്ത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ കഴിഞ്ഞ ലക്കം പരിശീലിച്ചിരുന്നല്ലോ. അതിന്റെ തുടർച്ചയായി ഏതാനും ചോദ്യങ്ങൾ കൂടി നോക്കാം.

 

1) പാരാ സിംപതറ്റിക് വ്യവസ്ഥയുടെ പ്രവർത്തനത്താൽ നടക്കുന്ന ശാരീരിക പ്രവർത്തനം ഏത് ?

A. കണ്ണിലെ പ്യൂപ്പിൾ വികസിക്കുന്നു

B. ആമാശയ പ്രവർത്തനങ്ങൾ മന്ദീഭവിക്കുന്നു

C. ഹൃദയമിടിപ്പ് കൂടുന്നു

D. ഉമിനീർ ഉൽപാദനം കൂടുന്നു

 

2) ശരിയായ ജോഡി തിരഞ്ഞെടുത്ത് എഴുതുക :

A. നിശാന്ധത - നിറങ്ങൾ തിരിച്ചറിയാത്ത അവസ്ഥ

B. ഗ്ലോക്കോമ - കണ്ണിൽ അനുഭവപ്പെടുന്ന അതിമർദം

C. ചെങ്കണ്ണ് - കണ്ണിലെ ലെൻസിന്റെ അതാര്യത

D. സീറോഫ്താൽമിയ - മങ്ങിയ വെളിച്ചത്തിൽ കാഴ്ചശക്തിയില്ല

 

3) കൂട്ടത്തിൽപെടാത്തത് ഏത് ?

A. ഓർഗൻ ഓഫ് കോർട്ടി

B. മാലിയസ്

C. ഉമാമി

D. ഇൻകസ്

 

4) വികിരണ ചികിത്സയും രാസ ചികിത്സയും ഏതു രോഗത്തിനാണ് പ്രയോജനപ്പെടുത്തുന്നത് ?

A. കാൻസർ

B. എയ്ഡ്സ്

C. റൂബല്ല

D. ടെറ്റനസ്

 

5) കട്ടിയുള്ള കീഴ്ത്താടി, നിവർന്നു നിൽക്കാനുള്ള കഴിവ് എന്നിവ താഴെ കൊടുത്തിരിക്കുന്നവയിൽ ഏതു മനുഷ്യ പൂർവിക വിഭാഗത്തിന്റെ പ്രത്യേകതയാണ് ?

A. ഹോമോ ഇറക്ടസ്

B. ഹോമോ ഹാബിലിസ്

C. ആർഡിപിത്തക്കസ് റാമിഡസ്‌

D. ആസ്ട്രലോപിത്തക്കസ്‌ അഫരൻസിസ്

 

6) താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന കണ്ടെത്തി എഴുതുക.

A. മനുഷ്യന്റെ സ്വരൂപ ക്രോമസോമുകളുടെ എണ്ണം 22 ആണ്

B. ആർഎൻഎയിൽ തൈമിൻ ന്യൂക്ലിയോടൈഡ് കാണപ്പെടുന്നു.

C. ഉപാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് ജീനുകളാണ്.

D. പ്രോട്ടീൻ നിർമിക്കപ്പെടുന്നത് ആർഎൻഎയിൽ വച്ചാണ്.

 

7) മനുഷ്യ ഡിഎൻഎയിൽ കാണപ്പെടുന്ന പ്രവർത്തനക്ഷമമല്ലാത്ത ജീനുകൾ ?

A. ബക്ക് ജീനുകൾ

B. ജങ്ക് ജീനുകൾ

C. വോയിഡ് ജീനുകൾ

D. ഫേക്ക് ജീനുകൾ

 

8) ന്യൂക്ലിയോടൈഡുകളുടെ ക്രമീകരണം പരിശോധിക്കുന്ന സാങ്കേതികവിദ്യ ?

A. ജീൻ മാപ്പിങ്

B. ജീൻ തെറപ്പി

C. ജനിതക എഡിറ്റിങ്

D. ഡിഎൻഎ പ്രൊഫൈലിങ്

 

9) കൂട്ടത്തിൽപെടാത്തത് ഏത് ?

A. ഗിബ്ബൺ

B. കുരങ്ങ്

C. ഗോറില്ല

D. ഒറാങ്ഉട്ടാൻ

 

10) ക്രോമസോം നമ്പർ 14ലെ ജീനിന്റെ തകരാർ മൂലം ഉണ്ടാകുന്ന രോഗം ?

A. സിക്കിൾ സെൽ അനീമിയ

B. അൽസ്ഹൈമേഴ്സ്

C. മെലനോമ ക്രോമസോം

D. ലുക്കീമിയ

 

11) Rh ഘടകം ഇല്ലാത്തതും രണ്ടുതരം ആന്റിബോഡികൾ ഉള്ളതുമായ രക്ത ഗ്രൂപ്പ് ?

A. എബി നെഗറ്റീവ്

B. ഒ നെഗറ്റീവ്

C. എ പോസിറ്റീവ്

D. ബി പോസിറ്റീവ്

 

12) ലിംഫ് ഗ്രന്ഥികളിൽ ലിംഫ് പ്രവാഹം തടസ്സപ്പെടുന്നതു താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതു രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

A. സാർസ്

B. ഡിഫ്തീരിയ

C. മന്ത്

D. സിക്കിൾ സെൽ അനീമിയ

 

13) താഴെ കൊടുത്തിരിക്കുന്നവയിൽ തൈറോയ്ഡ് ഗ്രന്ഥിയുടെ ധർമത്തിൽ ഉൾപ്പെടാത്തത് ?

A. ഉപാപചയ പ്രവർത്തനങ്ങളുടെ നിരക്ക് വർധിപ്പിക്കുന്നു

B. വൃക്കയിലെ ജലത്തിന്റെ പുനരാഗിരണത്തിനു സഹായിക്കുന്നു

C. കുട്ടികളിലെ ശാരീരിക വളർച്ചയെ നിയന്ത്രിക്കുന്നു

D. ഊർജോൽപാദനം വർധിപ്പിക്കുന്നു

 

14) താഴെ കൊടുത്തിരിക്കുന്നവയിൽ കൂട്ടത്തിൽപെടാത്തത് ഏത് ?

A. മെലാടോണിൻ

B. പ്രൊജസ്റ്ററോൺ

C. ടെസ്റ്റോസ്റ്റിറോൺ

D. ഈസ്ട്രജൻ

 

15) മൊസൈക് രോഗത്തിനു കാരണമാകുന്ന സൂക്ഷ്മജീവി ?

A. ബാക്ടീരിയ

B. ഫംഗസ്

C. വൈറസ്

D. പ്രോട്ടോസോവ

 

∙ഉത്തരങ്ങൾ

1.D, 2.B, 3.C, 4.A, 5.A, 6.A, 7.B, 8.D, 9.B, 10.B, 11.B, 12.C, 13.B, 14.A, 15.C

English Summary: Kerala PSC Examination Preparation Tips By mansoorali Kappungal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com