ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സിന്ധു നദീജല കരാറിൽ ഒപ്പുവച്ചു (1960). ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും പാക് പ്രസിഡന്റ് അയൂബ് ഖാനുമാണ് ഒപ്പിട്ടത്.
ബഹിരാകാശത്തെത്തിയ രണ്ടാമത്തെ ഇന്ത്യൻ വംശജ സുനിത വില്യംസ് യുഎസിൽ ജനിച്ചു (1965). ബഹിരാകാശത്തു മാരത്തൺ ഓട്ടം നടത്തിയ ആദ്യ വനിതയുമാണ്.
സ്ത്രീകൾക്കു വോട്ടവകാശം നൽകിയ ആദ്യ രാജ്യമായി ന്യൂസീലൻഡ് (1893). ഇതേ വർഷം നവംബർ 28 ലെ തിരഞ്ഞെടുപ്പിൽ സ്ത്രീകൾ വോട്ട് ചെയ്‌തു.
സ്പെഷൽ ഫോക്കസ്
ഒളിംപിക്‌സിൽ വ്യക്തിഗത മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിതയായി, കർണം മല്ലേശ്വരി. സിഡ്‌നി ഒളിംപിക്‌സിലെ 69 കിലോഗ്രാം ഭാരോദ്വഹനത്തിൽ 240 കിലോ ഉയർത്തി നേടിയതു വെങ്കല മെഡൽ.
ഒളിംപിക്‌സിൽ മത്സരിച്ച ആദ്യ ഇന്ത്യൻ വനിത നീലിമ ഘോഷാണ് (1952, ഹെൽസിങ്കി). മേരി ഡിസൂസ, ഡോളി നാസിർ, ആരതി സാഹ എന്നീ വനിതകളും ഹെൽസിങ്കിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.
ഒളിംപിക്‌സ് ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ വനിതയും ഒളിംപിക്‌സിൽ പങ്കെടുത്ത ആദ്യ മലയാളി വനിതയുമാണു പി. ടി. ഉഷ. 1984 ൽ ലൊസാഞ്ചൽസിൽ സെക്കൻഡിന്റെ നൂറിലൊരംശത്തിനു 400 മീറ്റർ വെങ്കലം നഷ്‌ടമായി.
ഒളിംപിക്‌സിന്റെ സെമി ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ വനിതയാണു മലയാളി അത്ലീറ്റ് ഷൈനി വിൽസൺ. ഒളിംപിക്‌സിൽ ഇന്ത്യൻ സംഘത്തെ നയിച്ച ആദ്യ വനിതയുമാണ്
Content Summary : Exam Guide - 19 September - Today in history