എൽഡിസി മെയിൻ: കുരുക്ക് ഒളിപ്പിച്ച ചോദ്യങ്ങൾ; കട്ട് ഓഫ് കുറയുമെന്നു പ്രതീക്ഷിക്കാം

ldc
Representative Image. Photo Credit : azamshah72/ Shutterstock.com
SHARE

രണ്ടു വർഷത്തിലേറെ നീണ്ട കാത്തിരിപ്പിനുശേഷം എൽഡി ക്ലാർക്ക് മെയിൻ പരീക്ഷ പൂർത്തിയായി. ബിരുദതല പ്രിലിമിനറി പരീക്ഷയെഴുതി മനസ്സു മടുത്തിരുന്ന പലർക്കും എൽഡി ക്ലാർക്ക് മെയിൻ പരീക്ഷയുടെ ചോദ്യക്കടലാസ് കണ്ട് ആശ്വാസം തോന്നിയിരിക്കും. എന്നാൽ ആദ്യ വായനയിൽ തോന്നിയ സന്തോഷം പരീക്ഷ കഴിഞ്ഞ് ഇറങ്ങുമ്പോൾ തോന്നണമെന്നില്ല. ഉദ്യോഗാർഥികളെ ആശയക്കുഴപ്പത്തിലാക്കി നെഗറ്റീവ് മാർക്കിൽ കുരുക്കാൻ സാധ്യതയുള്ള ഒരുപാടു ചോദ്യങ്ങളുണ്ടായിരുന്നു.

ചോദ്യം വായിച്ചാൽ എളുപ്പമെന്നു തോന്നുമെങ്കിലും അത്ര എളുപ്പമായിരുന്നില്ലെന്നു ചുരുക്കം. കട്ട് ഓഫ് മാർക്ക് അതിനനുസരിച്ചു കുറയുമെന്നു പ്രതീക്ഷിക്കാം.

അധികം ആഴത്തിലൊന്നും പോകാത്ത ചോദ്യക്കടലാസിൽ ആകെയുണ്ടായിരുന്ന കുരുക്ക് ആശയക്കുഴപ്പമായിരുന്നു. വായിച്ച് ഒരു പിടിയും കിട്ടാത്ത ചോദ്യമാണെങ്കിൽ കൂടുതൽ ആലോചിച്ചു നെഗറ്റീവ് മാർക്കിലേക്കു പോകാതിരിക്കാൻ പിഎസ്‌സി ഉദ്യോഗാർഥികളിൽ പലരും പരിശീലനം നേടിയിരിക്കണം. അങ്ങനെ ശീലിച്ചിട്ടില്ലാത്തവരാണു കുടുങ്ങുന്നത്.

വിവരാവകാശ നിയമം സംബന്ധിച്ച ചോദ്യം അത്തരത്തിൽ ഉദ്യോഗാർഥികളെ കുടുക്കാനുള്ളതായിരുന്നു. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളെ സംബന്ധിച്ചു വിവരാവകാശ നിയമം ബാധകമല്ല എന്നു പലരും ഉത്തരമെഴുതി തെറ്റിച്ചു. എന്നാൽ അഴിമതി ആരോപണങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും സംബന്ധിച്ച വിവരങ്ങൾക്കു വിവരാവകാശം ബാധകമാണ് എന്നതാണു ശരിയായ ഉത്തരം. ഇത്തരത്തിൽ ഉദ്യോഗാർഥികളെ ആശയക്കുഴപ്പത്തിലാക്കി വെട്ടിലാക്കിയ ചോദ്യങ്ങളേറെ. ദേശീയ മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ അരുൺ മിശ്രയെക്കുറിച്ചുള്ള ചോദ്യം രണ്ടുതവണ ചോദിച്ചു.

പഴയകാല മാതൃകയിൽനിന്നു വ്യത്യസ്തമായ ചോദ്യങ്ങളും ഉൾപ്പെടുത്തിയിരുന്നു. ശരിയല്ലാത്ത ജോടികൾ തിരഞ്ഞെടുക്കാനും തന്നിരിക്കുന്ന വിവരത്തെക്കുറിച്ചു ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കാനുമുള്ള ചോദ്യങ്ങളുണ്ടായിരുന്നു. നന്നായി പഠിച്ചവർക്ക് 60–75 മാർക്ക് വാങ്ങാൻ കഴിഞ്ഞിട്ടുണ്ട്.

50നും 60നുമിടയിൽ കട്ട്ഓഫ് മാർക്ക് പ്രതീക്ഷിക്കാം. ഇനി വിവിധ മെയിൻ പരീക്ഷകൾ ഉള്ളവർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം പത്താം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങൾ നന്നായി പഠിക്കുക എന്നതാണ്. അതിലെ പ്രസ്താവനകൾ, ക്വസ്റ്റ്യൻ പൂൾ എന്നിവ വിശദമായി പഠിച്ചുവയ്ക്കുക.

ഇതിനൊപ്പം ഓരോ തസ്തികയ്ക്കും അതുമായി ബന്ധപ്പെട്ട 20 മാർക്കിന്റെ ചോദ്യങ്ങളുമുണ്ടാകും. ഇവയും നന്നായി പഠിക്കണം. വകുപ്പുതല പരീക്ഷകളിലെ ചോദ്യക്കടലാസുകളാണ് ഇതിനായി ആശ്രയിക്കേണ്ടത്. ഇവ പിഎസ്‌സി വെബ്സൈറ്റിൽ ലഭ്യമാണ്.

Content Summary: Kerala PSC LDC Main Examination Analysis By Mansoorali Kappungal

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS