ADVERTISEMENT

പിഎസ്‍സിയുടെ പുതിയ ചോദ്യ പാറ്റേൺ ശ്രദ്ധിച്ചാലറിയാം. സ്കൂൾ പാഠപുസ്തകങ്ങളിലെ വസ്തുതകൾ നേരിട്ടു ചോദിക്കുന്ന ചോദ്യങ്ങളുണ്ട്. അതുകൊണ്ടു തന്നെ പിഎസ്‍സി പരീക്ഷകൾക്കു തയാറെടുക്കുന്നവർ പാഠപുസ്തകങ്ങൾക്കു വലിയ പ്രാധാന്യം നൽകണം. 5–10 ക്ലാസുകളിലെ എസ്‌സിഇആർടി സയൻസ്, സോഷ്യൽ സ്റ്റഡീസ്, മലയാളം പാഠപുസ്തകങ്ങളിൽ നിന്നാണു കൂടുതൽ ചോദ്യങ്ങളും. വെറുതേ വായിച്ചു പോയാൽ മാത്രം പോരാ, ഓരോ പാഠഭാഗത്തുനിന്ന് എന്തൊക്കെ തരത്തിലുള്ള ചോദ്യങ്ങളാകും വരികയെന്നും തിരിച്ചറിയണം. ഓരോ അധ്യായത്തിന്റെയും ഭാഗമായുള്ള പട്ടികകൾ, ചിത്രങ്ങൾ, ഗ്രാഫുകൾ, അധിക വിവരങ്ങൾ എന്നിവയും ഗ്രഹിച്ചു പഠിക്കണം.തന്നിരിക്കുന്ന ഓരോ പാരഗ്രാഫിൽനിന്ന‌് എങ്ങനെയാണ് ചോദ്യങ്ങൾ ഉണ്ടാക്കുന്നതെന്നു മനസ്സിലാക്കിയാൽ ഗുണം ചെയ്യും. ഉദാഹരണം നോക്കാം.

 

ഭൂസ്ഥിര ഉപഗ്രഹങ്ങൾ, സൗരസ്ഥിര ഉപഗ്രഹങ്ങൾ എന്നിവ സംബന്ധിച്ചു പാഠപുസ്തകത്തിൽ നൽകിയിരിക്കുന്ന പാഠഭാഗങ്ങളാണു വലതുവശത്ത് കൊടുത്തിരിക്കുന്നത്. ഇവയിൽനിന്ന് എങ്ങനെയാണ് പിഎസ്‍സി മാതൃകയിൽ ചോദ്യങ്ങൾ തയാറാക്കുകയെന്നു നോക്കാം.

 

1) ഭൂസ്ഥിര ഉപഗ്രഹങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവനകൾ ഏതെല്ലാം?

i) പ്രകൃതി വിഭവങ്ങളുടെ വിവരശേഖരണത്തിന്. ii) ഭൂവിനിയോഗ വിവരശേഖരണത്തിന്.

iii) വാർത്താവിനിമയത്തിന്.

iv) ദിനാന്തരീക്ഷസ്ഥിതിയുടെ വിവരശേഖരണത്തിന്.

A. i, iii B. i ,ii , C. i,iv D. iii,iv

ഉത്തരം: ബി

 

2) സൗരസ്ഥിര ഉപഗ്രഹങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ ഏതെല്ലാം?

i) പ്രകൃതി വിഭവങ്ങളുടെ വിവരശേഖരണത്തിന് .

ii) ഭൂവിനിയോഗ വിവരശേഖരണത്തിന്.

iii) ഭൂഗർഭ ജലത്തിന്റെ വിവരശേഖരണത്തിന്.

iv) ദിനാന്തരീക്ഷസ്ഥിതിയുടെ വിവരശേഖരണത്തിന്.

A. i, iii B. i ,ii , C. iv മാത്രം D. i, ii, iii

ഉത്തരം: സി

 

3) സൗരസ്ഥിര ഉപഗ്രഹങ്ങളുടെ സവിശേഷതകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

i) കൃത്യമായ ഇടവേളകളിൽ പ്രദേശത്തിന്റെ ആവർത്തിച്ചുള്ള വിവരശേഖരണം സാധ്യമാകുന്നു.ii) ധ്രുവങ്ങൾക്കു മുകളിലൂടെ ഭൂമിയെ വലംവയ്ക്കുന്നു.

iii) ഭൂസ്ഥിര ഉപഗ്രഹങ്ങളെക്കാൾ കൂടിയ നിരീക്ഷണപരിധി.

iv) വാർത്താ വിനിമയത്തിനും ദിനാന്തരീക്ഷസ്ഥിതി മനസ്സിലാക്കാനും പ്രയോജനപ്പെടുന്നു.

A. i, iii B. i ,ii , C. i,iii,iv D. i, ii, iii

ഉത്തരം: ബി

 

4)ഭൂസ്ഥിര ഉപഗ്രഹങ്ങളുടെ സവിശേഷതകളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

i) സഞ്ചാരപഥം ഭൂമിയിൽനിന്ന് ഏകദേശം 36000കിലോമീറ്റർ ഉയരത്തിലാണ്.ii) ഭൂമിയുടെ മൂന്നിലൊന്ന് ഭാഗം നിരീക്ഷണപരിധിയിൽ വരുന്നു.iii) പ്രകൃതിവിഭവങ്ങൾ, ഭൂവിനിയോഗം, ഭൂഗർഭ

ജലം മുതലായവയെക്കുറിച്ചുള്ള വിവരശേഖരണത്തിന് ഉപയോഗിക്കുന്നു.

iv) ഇന്ത്യയുടെ ഇൻസാറ്റ് ഉപഗ്രഹങ്ങൾ ഭൂസ്ഥിരഉപഗ്രഹങ്ങൾക്ക് ഉദാഹരണങ്ങളാണ്.

A. i, iii B. i ,ii ,iii C. i,iii,iv D. i, ii, iv

ഉത്തരം: ഡി

 

5)ഭൂസ്ഥിര ഉപഗ്രഹങ്ങളുടെ സവിശേഷതകളുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവനകൾ ഏതെല്ലാം

i) സഞ്ചാരപഥം ഭൂമിയിൽനിന്ന് ഏകദേശം 3600കിലോമീറ്റർ ഉയരത്തിലാണ്.

ii) ഭൂമിയുടെ നാലിലൊന്ന് ഭാഗം നിരീക്ഷണപരിധിയിൽ വരുന്നു.

iii)പ്രകൃതിവിഭവങ്ങൾ, ഭൂവിനിയോഗം, ഭൂഗർഭജലം മുതലായവയെക്കുറിച്ചുള്ള വിവരശേഖരണത്തിന് ഉപയോഗിക്കുന്നു.

iv) ഇന്ത്യയുടെ ഇൻസാറ്റ് ഉപഗ്രഹങ്ങൾ ഭൂസ്ഥിരഉപഗ്രഹങ്ങൾക്ക് ഉദാഹരണങ്ങളാണ്.

A. i, iii B. ii ,iii C. i,iii,iv D. i, ii, iii

ഉത്തരം: ഡി

 

Content Summary: Kerala PSC Examination Tips By Mansoorali Kappungal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com