പ്ലാനിങ് കമ്മിഷനു പകരം നിതി ആയോഗ് (നാഷനൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്ഫോമിങ് ഇന്ത്യ) നിലവിൽ വന്നു (2015).
സംസ്ഥാന രൂപീകരണ വേളയിലെ 5 ജില്ലകളിലൊന്നായ മലബാർ വിഭജിച്ച് കണ്ണൂർ, കോഴിക്കോട്, പാലക്കാട് ജില്ലകൾ നിലവിൽ വന്നു (1957).

യുജിസിയുടെ ആദ്യ അധ്യക്ഷനായ ശാസ്ത്രജ്ഞൻ ഡോ. ശാന്തി സ്വരൂപ് ഭട്നഗർ അന്തരിച്ചു (1955). ഇദ്ദേഹത്തിന്റെ സ്മരണാർഥമുള്ള ശാന്തിസ്വരൂപ് ഭട്നഗർ പുരസ്കാരം ‘ഇന്ത്യൻ നൊബേൽ പ്രൈസ്’ എന്നറിയപ്പെടുന്നു.
Special Focus 1891
∙ തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാളിനു മലയാളി മെമ്മോറിയൽ സമർപ്പിച്ചു.
∙ ‘തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക്’ എന്ന മുദ്രാവാക്യമുയർത്തിയ മലയാളി മെമ്മോറിയലിൽ 10,028 പേരാണ് ഒപ്പുവച്ചത്.
∙ ബാരിസ്റ്റർ ജി.പി. പിള്ള, കെ.പി.ശങ്കരമേനോൻ തുടങ്ങിയവരാണ് മലയാളി മെമ്മോറിയലിനു നേതൃത്വം നൽകിയത്. കെ. പി. ശങ്കരമേനോനാണ് ആദ്യ ഒപ്പിട്ടത്.
∙ മലയാളി മെമ്മോറിയൽ സമർപ്പിക്കുമ്പോൾ ടി. രാമറാവു ആയിരുന്നു തിരുവിതാംകൂർ ദിവാൻ.
∙ മലയാളി മെമ്മോറിയൽ തയാറാക്കുന്നതിൽ നിർണായക പങ്കു വഹിച്ച സാഹിത്യകാരനാണ് സി. വി. രാമൻ പിള്ള.
Content Summary : Exam Guide - Today In History - 01 January 2022