ADVERTISEMENT


ചരിത്രത്തിൽ ഇന്ന് – 4 ജനുവരി 2022

∙ലോക ബ്രയില്‍ ദിനം. അന്ധർക്കു സ്പർശനത്തിലൂടെ വായിക്കാൻ സാധിക്കുന്ന ബ്രയിൽ ലിപിയുടെ സ്രഷ്ടാവ് ലൂയി ബ്രയിലിന്റെ ജന്മദിനം (1809).

 

∙ലോക ഹിപ്നോട്ടിസം ദിനം.

UAE-HEALTH-VIRUS-CHARITY
Photo Credit : Mohammed Bin Rashid Al Maktoum Global Initiatives / AFP

 

∙നൊബേൽ ജേതാവായ ഇംഗ്ലിഷ് സാഹിത്യകാരൻ ടി. എസ്. എലിയട്ട് അന്തരിച്ചു (1965). അഞ്ചു ഭാഗങ്ങളിലായി രചിച്ച ഇദ്ദേഹത്തിന്റെ കവിത ‘ദ് വേസ്റ്റ് ലാൻഡ്’ അവസാനിക്കുന്നത് ‘ശാന്തി, ശാന്തി, ശാന്തി’ എന്ന വരികളിലാണ്. 

 

Special Focus 2010

 

∙ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ദുബായിലെ ബുർജ് ഖലീഫ ഉദ്ഘാടനം ചെയ്തു. 

 

∙ നൂറ്റി അറുപതിലേറെ നിലകൾ ബുർജ് ഖലീഫയിലുണ്ട്. ഉയരം : 828 മീറ്ററിലേറെ (2,716.5 അടി). 1667 അടി ഉയരമുള്ള ‘തായ്പേ 101’ ആയിരുന്നു ബുർജിനു മുൻപ് ലോകത്തെ ഉയരം കൂടിയ കെട്ടിടം. 

 

∙ 2004 ജനുവരിയില്‍ പണി ആരംഭിച്ചു. നിർമാണകാലത്ത് ബുർജ് ദുബായ് എന്നാണ് അറിയപ്പെട്ടത്. അബുദാബി ഭരണാധികാരി ഖലീഫ ബിൻ സയ്യിദ് അൽ നഹ്യാനുള്ള ആദരമായാണ് ബുർജ് ഖലീഫ എന്നു പേരിട്ടത്. ‘ഖലീഫ ടവർ’ എന്നും അറിയപ്പെടുന്നു. 

 

∙ ഷിക്കാഗോ ആസ്ഥാനമായ സ്കിഡ്മോർ, ഓവിങ്സ് ആൻഡ് മെറിൽ ആണ് ബുർജ് ഖലീഫയുടെ രൂപകൽപന നിർവഹിച്ചത്. രൂപകൽപനയിൽ പ്രചോദനമായ പുഷ്പമാണ് ഹെമനോകാലിസ്.

 

Content Summary : Exam Guide - Today In History - 4 January 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com