‘എറിസ്’ കണ്ടെത്തൽ, മമതയുടെ ജനനം, ഹൈദരാലിയുടെ വിടവാങ്ങൽ; ചരിത്രത്തിൽ ജനുവരി 6

HIGHLIGHTS
  • ചരിത്രത്തിൽ ഇന്ന് – 05 ജനുവരി 2022
today-in-history-fifth-january-twenty-two
Photo Credit : Reuters
SHARE

∙ പ്ലൂട്ടോയെ ഗ്രഹപദവിയില്‍ നിന്നു പുറത്താക്കാനുള്ള ചർച്ചകൾക്കു വഴിയൊരുക്കി കുള്ളൻ ഗ്രഹമായ ‘എറിസ്’ കണ്ടെത്തി (2005). ഗ്രീക്ക് പുരാണങ്ങളിലെ കലഹദേവതയാണ് എറിസ്. 

∙ രാജ്യത്ത് ഇപ്പോഴത്തെ ഏക വനിതാ മുഖ്യമന്ത്രി മമത ബാനർജി ജനിച്ചു (1955). കേന്ദ്ര റെയിൽവേ മന്ത്രിയായ ആദ്യ വനിതയും ബംഗാളിലെ ആദ്യ വനിതാ മുഖ്യമന്ത്രിയുമാണ്. തൃണമൂൽ കോൺഗ്രസ് സ്ഥാപക. 

∙ കഥകളി സംഗീതജ്ഞൻ കലാമണ്ഡലം ഹൈദരാലി വാഹനാപകടത്തിൽ മരിച്ചു (2006). ‘ഓർത്താൽ വിസ്മയം’ എന്നത് ഇദ്ദേഹത്തിന്റെ ഓർമക്കുറിപ്പുകളുടെ സമാഹാരമാണ്. ‘കലാമണ്ഡലം ഹൈദരാലി’എന്ന ചിത്രത്തിൽ മുഖ്യകഥാപാത്രമായത് രഞ്ജി പണിക്കരാണ്. 

career-channel-kalamandalam-hyderali-profile-image
കലാമണ്ഡലം ഹൈദരാലി

Special Focus 1971

∙ ആദ്യ രാജ്യാന്തര ഏകദിന ക്രിക്കറ്റ് മത്സരം ഓസ്ട്രേലിയയിലെ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്നു. 

∙ ഓസ്ട്രേലിയ– ഇംഗ്ലണ്ട് മത്സരത്തിൽ ഓസ്ട്രേലിയ അഞ്ച് വിക്കറ്റിനു ജയിച്ചു. 40 ഓവർ മാച്ചായിരുന്നു. ഒരു ഓവറിൽ അന്ന് 8 ബോൾ ഉണ്ടായിരുന്നു. ബിൽ ലവ്റി ഓസ്ട്രേലിയയുടെയും റേ ഇല്ലിങ്‌വർത്ത് ഇംഗ്ലണ്ടിന്റെയും ക്യാപ്റ്റൻമാരായിരുന്നു. 

∙ 119 ബോളിൽ 82 റൺസ് നേടിയ ഇംഗ്ലണ്ടിന്റെ ജോൺ എഡ്രിച്ച് മാൻ ഓഫ് ദ് മാച്ച് ആയി. ഇതുവഴി ഏകദിനത്തിൽ അർധശതകം നേടിയ ആദ്യ ബാറ്റ്സ്മാനായി എഡ്രിച്ച്.

∙ ഇംഗ്ലണ്ടിന്റെ ജഫ്രി ബോയ്കോട്ടിനെ പുറത്താക്കി ഓസ്ട്രേലിയയുടെ അലൻ തോംസൺ ഏകദിനത്തിലെ ആദ്യ വിക്കറ്റ് നേട്ടക്കാരനായി. ഏകദിനത്തിലെ ആദ്യ സിക്സർ ഈ മത്സരത്തിൽ ഓസ്ട്രേലിയയുടെ ഇയാൻ ചാപ്പലാണു നേടിയത്

Content Summary : Exam Guide - Today In History - 05 January 2022

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS