ADVERTISEMENT

നൊബേൽ സമ്മാനത്തിനു നിമിത്തമായ വിഖ്യാത ശാസ്ത്രജ്ഞൻ ആൽഫ്രഡ് നൊബേൽ വിടവാങ്ങിയിട്ടു 125 വർഷം. 1833 ഒക്ടോബർ 21 നു സ്വീഡനിലെ സ്റ്റോക്കോമിലായിരുന്നു ആൽഫ്രഡ് നൊബേലിന്റെ ജനനം. ഡൈനമൈറ്റ് ഉൾപ്പെടെ കണ്ടുപിടിത്തങ്ങളിലൂടെ കോടികളുടെ സമ്പാദ്യം നേടിയ അദ്ദേഹം വിൽപത്രത്തിൽ നിർദേശിച്ച പ്രകാരമാണ് നൊബേൽ പുരസ്കാരങ്ങൾ ഏർപ്പെടുത്തിയത്. ലോക നന്മയ്ക്കു വേണ്ടി പ്രവർത്തിക്കുന്നവർക്കായിട്ട് നൊബേൽ സമ്മാനം ഒരുക്കിയിരിക്കുന്നത്. ആൽഫ്രഡ് നൊബേൽ കണ്ടുപിടിച്ച ഡൈനാമൈറ്റ് 1871 മുതൽ ആയുധമായി ഉപയോഗിച്ചു തുടങ്ങി. അതൊടെ ലോക സമാധാനത്തിനു തന്നെ അത് ഭീഷണിയാകുമെന്നു ഭയന്ന ആൽഫ്രഡ് നൊബേൽ തന്റെ സമ്പാദ്യത്തിന്റെ നല്ലൊരു പങ്ക് ലോകനന്മയ്ക്കായി മാറ്റിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. 1896 ഡിസംബർ 10 ന് ഇറ്റലിയിലെ സാന്റിമോയിലായിരുന്നു അന്ത്യം.

 

അനുബന്ധ ചോദ്യങ്ങൾ:

 

1. ആല്‍ഫ്രഡ് നൊബേലിന്റെ ജന്മദേശം?

 

2. നൊബേല്‍ സ്വന്തമാക്കിയ ആദ്യ ഏഷ്യക്കാരൻ?

 

3. സാമ്പത്തിക ശാസ്ത്രത്തിൽ നൊബേൽ നേടിയ അമർത്യ സെന്നിന് ആ പേരിട്ട നൊബേൽ ജേതാവ്?

 

4. ആൽഫ്രഡ് നൊബേൽ ഡൈനാമൈറ്റിന് പേറ്റന്റ് നേടിയ വർഷം?

 

5. ടഗോറിനു നൊബേൽ സമ്മാനം ലഭിച്ചത് ഏതു കവിതാ സമാഹാരത്തിനാണ്?

 

6. നൊബേല്‍ ഫൗണ്ടേഷൻ നിലവിൽ വന്ന വർഷം?

 

7. സമാധാനം ഒഴികെയുള്ള നൊബേല്‍ സമ്മാനദാനം നടക്കുന്ന നഗരം?

 

8. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനദാനം നടക്കുന്ന നഗരം?

 

9. നൊബേല്‍ സമ്മാനം നേടിയ ഏക ഇന്ത്യന്‍ വനിത?

 

10. നൊബേല്‍ സമ്മാന ജേതാക്കളെ വിശേഷിപ്പിക്കുന്ന പേര്?

 

ഉത്തരങ്ങൾ:

 

1. സ്റ്റോക്കോം (സ്വീഡൻ)

 

2. രവീന്ദ്രനാഥ ടഗോർ

 

3. രവീന്ദ്രനാഥ ടഗോർ

 

4. 1867

 

5. ഗീതാഞ്ജലി

 

6. 1900

 

7. സ്റ്റോക്കോം

 

8. ഓസ്‌ലോ (നോർവേ)

 

9. മദർ തെരേസ

 

10. നൊബേൽ ലൊറിയെറ്റ്

 

Content Summary: 125th Death anniversary of Alfred Nobel

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com