ഹാലിയും ഇനി 2061ൽ പ്രത്യക്ഷപ്പെടുന്ന വാൽ നക്ഷത്രവും; ചരിത്രത്തിൽ ഇന്ന്

Mail This Article
∙ സുപ്രീംകോടതി ചീഫ് ജസ്റ്റിസായ ഏക മലയാളി ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണൻ ആ പദവിയിൽ ചുമതലയേറ്റു (2007). ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർമാനായ ആദ്യ മലയാളിയുമാണ്.
∙ ‘ആലീസിന്റെ അദ്ഭുതലോക’ത്തിലൂടെ സാഹിത്യത്തിൽ ചിരപ്രതിഷ്ഠ നേടിയ ലൂയിസ് കാരൾ അന്തരിച്ചു (1898). ഇരുട്ടിലും എഴുതാൻ സഹായകമായ നിക്ടോഗ്രഫിയുടെ ഉപജ്ഞാതാവാണ്. ചാൾസ് ലുട്‌വിജ് ഡോഡ്ജ്സൺ എന്നാണു യഥാർഥ പേര്.
∙ ഇംഗ്ലിഷ് ജ്യോതിശാസ്ത്രജ്ഞൻ എഡ്മണ്ട് ഹാലി അന്തരിച്ചു (1742). 75–76 വർഷം കൊണ്ട് ഒരു പരിക്രമണം പൂർത്തിയാക്കുന്ന ഹാലിയുടെ വാൽ നക്ഷത്രം ഇദ്ദേഹത്തിന്റെ പേരിലാണ്. 1986 ലാണ് ഒടുവിൽ പ്രത്യക്ഷപ്പെട്ടത്. ഇനി 2061 ലാണു കാണുക.
സ്പെഷൽ ഫോക്കസ് 1761
∙ മൂന്നാം പാനിപ്പത്ത് യുദ്ധം
∙ മറാത്ത സാമ്രാജ്യവും അഹമ്മദ് ഷാ ദുറാനിയുടെ അഫ്ഗാൻ സൈന്യവും തമ്മിൽ നടന്ന ഈ യുദ്ധം മറാത്ത സാമ്രാജ്യത്തിന്റെ അന്ത്യം കുറിച്ചു.
∙1526 ലെ ഒന്നാം പാനിപ്പത്ത് യുദ്ധത്തിൽ ഇബ്രാഹിം ലോദിയെ പരാജയപ്പെടുത്തി ബാബർ ഇന്ത്യയിൽ മുഗൾ ഭരണത്തിന് അടിത്തറയിട്ടു. 1556 ലെ രണ്ടാം പാനിപ്പത്ത് യുദ്ധത്തിൽ അക്ബറുടെ മുഗൾ സൈന്യം ഹെമുവിന്റെ സൈന്യത്തെ പരാജയപ്പെടുത്തി.
∙ ഹരിയാനയിലെ ചരിത്രനഗരമാണ് പാനിപ്പത്ത്. പാണ്ഡുപ്രസ്ഥ എന്നായിരുന്നു പഴയ പേര്. ‘നെയ്ത്തുപട്ടണം’ എന്നറിയപ്പെടുന്നു.
Content Summary : Exam Guide - Today In History - 14 January