∙‘കേരള വ്യാസൻ’ എന്നറിയപ്പെട്ട കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ അന്തരിച്ചു (1913). ബൃഹത്തായ വ്യാസമഹാഭാരതം വെറും 874 ദിവസം കൊണ്ട് അദ്ദേഹം വിവർത്തനം ചെയ്തു.
∙ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറലായ ആദ്യ ഏഷ്യാക്കാരൻ യു താന്റ് ജനിച്ചു (1909). 1959 ൽ യുഎൻ പൊതുസഭ വൈസ് പ്രസിഡന്റായ ഇദ്ദേഹം 1961 നവംബർ 3 നു യുഎൻ ആക്ടിങ് സെക്രട്ടറി ജനറലായി.
∙യൂറോപ്പിലെ സപ്തവത്സര യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടനും ഫ്രാൻസും തമ്മിൽ തമിഴ്നാട്ടിലെ വന്തവാശിയിൽ വാണ്ടിവാഷ് യുദ്ധം നടന്നു (1760). ഇന്ത്യയിൽ സാമ്രാജ്യം സ്ഥാപിക്കാനുള്ള ഫ്രഞ്ച് താൽപര്യം പരാജയപ്പെടുത്തിയ യുദ്ധം.
സ്പെഷൽ ഫോക്കസ് 2015
∙ പെണ്‍കുട്ടികളുടെ സാമൂഹിക ഉന്നതി ലക്ഷ്യമിട്ട് രാജ്യത്ത് ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതി (Beti Bachao Beti Padhao) ആരംഭിച്ചു (2015).
∙ ശിശു ലിംഗാനുപാതത്തിലെ (Child Sex Ratio) വ്യത്യാസം കുറയ്ക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ശിശു ലിംഗാനുപാതം കുറഞ്ഞ 100 ജില്ലയിലാണ് പദ്ധതി ആദ്യം നടപ്പാക്കിയത്.
∙ ഈ പദ്ധതിയുടെ ഭാഗമായി ആരംഭിച്ചതാണ് ‘സുകന്യ സമൃദ്ധി യോജന’. 10 വയസ്സു വരെയുള്ള മകളുടെ പേരിൽ സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുറക്കാം.
∙ 250 രൂപ നിക്ഷേപിച്ച് പോസ്റ്റ് ഓഫിസുകളിലും അംഗീകൃത ബാങ്കുകളിലും സുകന്യാ സമൃദ്ധി അക്കൗണ്ട് തുടങ്ങാം. 1.50 ലക്ഷം രൂപ വരെ നിക്ഷേപിക്കാം.
Content Summary : Kerala PSC Rank File - Today In History - 22 January