∙തോമസ് ആൽവ എഡിസൺ (Thomas Alva Edison) കണ്ടുപിടിച്ച ഇൻകാൻഡസെന്റ് ബൾബിനു പേറ്റന്റ് ലഭിച്ചു (1880). ‘മെൻലോ പാർക്കിലെ മാന്ത്രികൻ’ എന്നറിയപ്പെട്ട ശാസ്ത്രജ്ഞനാണ് എഡിസൺ.
∙ഇന്ത്യയുടെ എട്ടാം രാഷ്ട്രപതി ആർ. വെങ്കിട്ടരാമൻ അന്തരിച്ചു (2009). കേന്ദ്ര മന്ത്രിസഭകളിൽ ധന, ആഭ്യന്തര, പ്രതിരോധ വകുപ്പുകളുടെ മന്ത്രിയായിട്ടുണ്ട്.
∙ആണവായുധ മത്സരത്തിനായി ബഹിരാകാശം ഉപയോഗിക്കരുതെന്നു വ്യവസ്ഥ ചെയ്യുന്ന ഔട്ടർ സ്പേസ് ട്രീറ്റിയിൽ യുഎസും ബ്രിട്ടനും യുഎസ്എസ്ആറും ഒപ്പുവച്ചു (1967).
സ്പെഷൽ ഫോക്കസ് 1921
∙സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻഗാമിയായ ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്നു.
∙ബാങ്ക് ഓഫ് ബംഗാൾ, ബാങ്ക് ഓഫ് ബോംബെ, ബാങ്ക് ഓഫ് മദ്രാസ് എന്നിവ ചേർന്നാണ് ഇംപീരിയൽ ബാങ്ക് ആയത്.
∙രാജ്യത്തിന്റെ സ്വന്തം ബാങ്കിനായി ഇംപീരിയൽ ബാങ്കിനെ ഏറ്റെടുക്കണമെന്നു ശുപാർശ ചെയ്തത് ഓൾ ഇന്ത്യ റൂറൽ ക്രെഡിറ്റ് സർവേ കമ്മറ്റിയാണ്.
∙1955 മേയിൽ പാർലമെന്റ് പാസാക്കിയ നിയമത്തെ തുടർന്ന് 1955 ജൂലൈ ഒന്നിനു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്നു.
Content Summary : Exam Guide - Today In History - 27 January