∙ ലോക കാൻസർ ദിനം
∙ ബ്രിട്ടനിൽ നിന്നു ശ്രീലങ്ക സ്വാതന്ത്ര്യം നേടി (1948). ഇന്ത്യൻ മഹാസമുദ്രത്തിലെ മുത്ത്, ഇന്ത്യയുടെ കണ്ണുനീർത്തുള്ളി എന്നിങ്ങനെ അറിയപ്പെടുന്ന രാജ്യം.
∙ എറണാകുളം ഇന്ത്യയിലെ ആദ്യ സമ്പൂർണ സാക്ഷര ജില്ലയായി (1990).
∙ പ്രശസ്‌ത ഇന്ത്യൻ ഭൗതിക ശാസ്ത്രജ്ഞൻ സത്യേന്ദ്രനാഥ ബോസ് അന്തരിച്ചു (1974). വിശ്വഭാരതി സർവകലാശാല വൈസ് ചാൻസലറായിരുന്നു. 1948 ൽ ബംഗീയ ബിജ്‌ഞാൻ പരിഷത് എന്ന ശാസ്ത്ര സംഘടനയ്ക്കു രൂപം നൽകി.
സ്‌പെഷൽ ഫോക്കസ് 2004
∙പ്രശസ്‌ത സോഷ്യൽ നെറ്റ് വർക്കിങ് സൈറ്റ് ‘ഫെയ്‌സ്ബുക്’ ആരംഭിച്ചു.
∙ ഹാർവഡ് സർവകലാശാല വിദ്യാർഥി മാർക്ക് സുക്കർബർഗും സുഹൃത്തുക്കളും ചേർന്നാണു തുടക്കമിട്ടത്. 2003 ൽ ഹാർവഡ് വിദ്യാർഥികൾക്കിടയിൽ ആരംഭിച്ച് 2 ദിവസത്തിനകം അവസാനിപ്പിക്കേണ്ടി വന്ന ‘ഫെയ്‌സ് മാഷ്’ ആണ് മുൻഗാമി.
∙ കലിഫോർണിയയിലെ മെൻലോ പാർക്ക് ആണ് ഫെയ്‌സ്ബുക് ആസ്ഥാനം.
∙ 2021 ൽ ഫെയ്‌സ് ബുക് ഇൻകോർപറേറ്റഡ് എന്ന പേര് മെറ്റ പ്ലാറ്റ് ഫോംസ് എന്നാക്കി. വാട്‍സാപ് , ഇൻസ്റ്റാഗ്രാം എന്നിവയും ഈ കമ്പനിക്കു കീഴിലാണ്.
Content Summary : Content Summary : Exam Guide - Today in history - 4 February