സ്പെഷൽ ഫോക്കസ് 1999
∙ ടെസ്റ്റ് ക്രിക്കറ്റിലെ ഒരു ഇന്നിങ്സിൽ 10 വിക്കറ്റ് നേടിയ ആദ്യ ഇന്ത്യക്കാരനായി അനിൽ കുംബ്ലെ. പാക്കിസ്ഥാനെതിരെ ഡൽഹി ഫിറോസ്ഷാ കോട്‍ല മൈതാനത്തായിരുന്നു ഈ നേട്ടം.
∙ 1956 ലെ ആഷസ് കപ്പിൽ ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന്റെ ജിം ലേക്കർ ആണ് ഒരു ഇന്നിങ്സിൽ ആദ്യം 10 വിക്കറ്റ് സ്വന്തമാക്കിയത്. അന്നു രണ്ട് ഇന്നിങ്സിലായി 19 വിക്കറ്റ് ലേക്കർ നേടി.
∙ 2021 ൽ മുംബൈയിൽ ഇന്ത്യക്കെതിരെ ന്യൂസീലൻഡിന്റെ അജാസ് പട്ടേൽ ഒരു ഇന്നിങ്സിൽ 10 വിക്കറ്റെടുത്ത് ഈ നേട്ടമുണ്ടാക്കുന്ന മൂന്നാമനായി.
∙ ഒരു ഇന്നിങ്സിൽ ഏറ്റവും വേഗത്തിൽ 10 വിക്കറ്റ് സ്വന്തമാക്കിയത് കുംബ്ലെയാണ് – 26.3 ഓവറിൽ. ജിം ലേക്കർ 51.2 ഓവറിൽ നിന്നും അജാസ് പട്ടേൽ 47.5 ഓവറിൽ നിന്നുമാണ് 10 വിക്കറ്റ് നേടിയത്.

ചരിത്രത്തിൽ ഇന്ന് – 7 ഫെബ്രുവരി
∙ ബ്രിട്ടിഷ് ഇന്ത്യയിൽ ശാസ്ത്ര വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ ആദ്യ മലയാളി വനിതയും പ്രമുഖ സസ്യശാസ്ത്രജ്ഞയുമായ ഇ. കെ. ജാനകി അമ്മാൾ അന്തരിച്ചു (1984). ടാക്സോണമിയിൽ മികച്ച നേട്ടം കൈവരിക്കുന്ന ഗവേഷകർക്കു വനം– പരിസ്ഥിതി മന്ത്രാലയം നൽകുന്ന നാഷനൽ ടാക്സോണമി അവാർഡ് ഇവരുടെ പേരിലാണ്.
∙ യൂറോപ്യൻ യൂണിയൻ സ്ഥാപിതാമാകാൻ വഴിയൊരുക്കിയ മാസ്ട്രിച് ഉടമ്പടിയിൽ 12 രാജ്യങ്ങൾ ഒപ്പുവച്ചു (1992). നെതർലൻഡ്സിലെ നഗരമാണ് മാസ്ട്രിച്.
∙ കാഞ്ചൻജംഗ ബയോസ്ഫിയർ റിസർവ് നിലവിൽ വന്നു (2000). മിക്സഡ് ഹെറിറ്റേജ് വിഭാഗത്തിൽ യുനെസ്കോ ലോക പൈതൃകപ്പട്ടികയിൽ ഇടം നേടിയ ആദ്യ പ്രദേശം.
Content Summary : Exam Guide - PSC Rank File - Today In History - 7 February