ഒളിംപിക് മെഡൽ നദിയിലേക്കു വലിച്ചെറിഞ്ഞ മുഹമ്മദ് അലി; വർണവെറിയുടെ ദുരിതമനുഭവിച്ച കാലം...

HIGHLIGHTS
  • ചരിത്രത്തിൽ ഇന്ന് – 25 ഫെബ്രുവരി
PEOPLE-ALI/
Photo Credit : John Rooney / AP Photo
SHARE

സ്പെഷൽ ഫോക്കസ് 1964

∙ യാമി ബീച്ചിലെ കൺവൻഷൻ ഹാളിൽ നടന്ന മത്സരത്തിൽ സോണി ലിസ്റ്റണെ പരാജയപ്പെടുത്തിയാണ് അലി തന്റെ ആദ്യ ലോക ഹെവിവെയ്റ്റ് ചാംപ്യൻഷിപ്പ് നേടിയത്. ചാംപ്യനായശേഷം അലി പറഞ്ഞ, ഐ ആം ദ് ഗ്രേറ്റസ്റ്റ് എന്ന വാക്യം പ്രശസ്തമാണ്.

∙ 1942 ജനുവരി 17 നു ജനിച്ച കാഷ്യസ് മാർസിലസ് ക്ലേ ജൂനിയർ ആണ് 1964 ൽ ഇസ്‍ലാം മതം സ്വീകരിച്ച് മുഹമ്മദ് അലി എന്നു പേരു മാറ്റിയത്. 18–ാം വയസ്സിൽ, 1960 റോം ഒളിംപിക്സിൽ യുഎസിനുവേണ്ടി സ്വർണം നേടി. 1981 ഡിസംബർ 11 നു ട്രവർ ബെർബിക്കിനോടുള്ള പരാജയത്തോടെ വിടവാങ്ങി.

∙ ദ്  ഗ്രേറ്റസ്റ്റ് – മൈ ഓൺ സ്റ്റോറി ആണ് അലിയുടെ ആത്മകഥ. വർണവെറിയുടെ ദുരിതമനുഭവിച്ച അലി ഒളിംപിക് മെഡൽ ഓഹിയോ നദിയിലേക്കു വലിച്ചെറിഞ്ഞതായി ആത്മകഥയിൽ എഴുതിയിട്ടുണ്ട്. 2016 ജൂൺ 3 നായിരുന്നു മരണം.

PEOPLE-ALI/
Photo Credit : Action Images / Sporting Pictures

ചരിത്രത്തിൽ ഇന്ന് – 25 ഫെബ്രുവരി

∙ നായർ സർവീസ് സൊസൈറ്റി സ്ഥാപകനും നവോത്ഥാന നായകനുമായ മന്നത്ത് പത്മനാഭൻ അന്തരിച്ചു(1970). കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്നാണ് സർദാർ കെ. എം. പണിക്കർ ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്.

∙ കവിയും ഗാനരചയിതാവും ചലച്ചിത്രകാരനുമായ പി. ഭാസ്കരൻ അന്തരിച്ചു(2007). രവി എന്ന പേരിൽ ഇദ്ദേഹം രചിച്ച വയലാർ ഗർജിക്കുന്നു എന്ന കവിതാസമാഹാരം ദിവാൻ സി. പി. രാമസ്വാമി അയ്യർ തിരുവിതാംകൂറിൽ നിരോധിച്ചിരുന്നു. 1994 ൽ ജെ. സി. ഡാനിയേൽ അവാർഡ് ലഭിച്ചു.

∙ പ്രസിദ്ധ വാർത്താ ഏജൻസി റോയിട്ടേഴ്സിന്റെ സ്ഥാപകൻ പോൾ ജൂലിയസ് റോയിട്ടർ ഫ്രാൻസിൽ അന്തരിച്ചു  (1899). ഇസ്രയേൽ ബിയർ ജോസഫാറ്റ് എന്നായിരുന്നു യഥാർഥ പേര്.

Content Summary : Exam Guide  - Today In History - 26 February

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS