അസാധ്യമായി ഒന്നുമില്ല; ‘എൽബ’യിലേക്കു നാടുകടത്തിയ നെപ്പോളിയൻ രക്ഷപെടുന്നു - ചരിത്രത്തിൽ ഫെബ്രുവരി 26

FRANCE-HISTORY-NAPOLEON
Photo : Joel Robine / AFP Photo
SHARE

ജികെ സ്പെഷൽ ഫോക്കസ് 1815

∙ എൽബയിലേക്കു നാടുകടത്തിയ നെപ്പോളിയൻ ബോണപാർട്ട് (Napoleon Bonaparte) അവിടെ നിന്നു രക്ഷപ്പെട്ടു.

∙ ലിറ്റിൽ കോർപറൽ, മാൻ ഓഫ് ഡെസ്റ്റിനി, ഫ്രഞ്ച് വിപ്ലവത്തിന്റെ ശിശു എന്നിങ്ങനെ അറിയപ്പെട്ട നെപ്പോളിയൻ ബോണപാർട്ട് 1769 ഓഗസ്റ്റ് 15 നാണ് ജനിച്ചത്. യുദ്ധങ്ങൾ പലതും ജയിച്ച് 1804 മേയ് 18നു സ്വയം ഫ്രഞ്ച് ചക്രവർത്തിയായി അവരോധിതനായി.

∙ നെപ്പോളിയനിക് കോഡ് എന്ന നിയമസംഹിത ഉണ്ടാക്കിയ നെപ്പോളിയനാണ് ബാങ്ക് ഓഫ് ഫ്രാൻസ് സ്ഥാപിച്ചത്.

∙ 1814 മാർച്ച് 30നു പാരിസ് കീഴടക്കിയ സഖ്യശക്തികൾ നെപ്പോളിയനെ എൽബയിലേക്കു നാടുകടത്തി.  രക്ഷപ്പെട്ട് തിരിച്ചെത്തിയ നെപ്പോളിയൻ 1815 ജൂൺ 18നു തുടങ്ങിയ വാട്ടർലൂ യുദ്ധത്തിൽ പരാജിതനായി. അറ്റ്ലാന്റിക് സമുദ്രത്തിലെ സെന്റ് ഹെലേന ദ്വീപിൽ തടവിലായ നെപ്പോളിയൻ 1821 മേയ് 5നു മരിച്ചു.

ചരിത്രത്തിൽ ഇന്ന് – 26 ഫെബ്രൂവരി

∙ മഹാത്മാഗാന്ധിയുടെ ആത്മകഥയിൽ പരാമർശമുള്ള ഏക മലയാളിയായ ബാരിസ്റ്റർ ജി.പി. പിള്ള ജനിച്ചു(1864). തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക് എന്ന ആശയം മുന്നോട്ടുവച്ച ഇദ്ദേഹം  മലയാളി മെമ്മോറിയലിന്റെ മുന്നണിപ്പോരാളിയായിരുന്നു.

∙ യുഎസിൽ നിന്നും പാശ്ചാത്യ വൈദ്യത്തിൽ ബിരുദം നേടിയ ഇന്ത്യയിലെ ആദ്യ വനിതയും രാജ്യത്തെ ആദ്യ വനിതാ ഡോക്ടർമാരിലൊരാളുമായ ആനന്ദിബായ് ജോഷി 22–ാം വയസ്സിൽ മരിച്ചു(1887). ഇവരുടെ സ്മരണാർഥം, ശുക്രനിലെ ഒരു ഗർത്തത്തിന് ജോഷി എന്നാണു പേര്.

∙ ടെസ്റ്റ് ക്രിക്കറ്റിൽ കൂടുതൽ റൺ നേടിയ താരം(10,122 റൺ) എന്ന സുനിൽ ഗാവസ്കറുടെ റെക്കോർഡ് ഓസ്ട്രേലിയൻ താരം അലൻ ബോഡർ മറികടന്നു(1993). നിലവിൽ സച്ചിൻ തെൻഡുൽക്കറുടെ പേരിലാണ് ഈ റെക്കോർഡ്

Content Summary : Exam Guide - PSC Rank File - 26 February 

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS