ജികെ സ്പെഷൽ ഫോക്കസ് 1923
∙ പ്രശസ്ത യുഎസ് മാഗസിൻ ടൈമിന്റെ (TIME) ആദ്യ പതിപ്പ് പുറത്തിറങ്ങി.
∙ ബ്രിട്ടൻ ഹാഡെൻ, ഹെൻറി ആർ. ലൂസ് എന്നിവർ ചേർന്ന് ന്യൂയോർക്കിൽ നിന്നാണു തുടക്കമിട്ടത്.
∙ 1927 ൽ ടൈം പഴ്സൺ ഓഫ് ദി ഇയർ തിരഞ്ഞെടുപ്പു തുടങ്ങി. ചാൾസ് ലിൻഡ്ബർഗ് ആയിരുന്നു ആദ്യ ടൈം പഴ്സൺ. 1930 ൽ ടൈം പേഴ്സണായ മഹാത്മാഗാന്ധിയാണ് ഈ പട്ടികയിൽ വന്ന ആദ്യ ഇന്ത്യക്കാരൻ. 1982 ൽ കംപ്യൂട്ടറിനെ മെഷീൻ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തു.
∙ ഏറ്റവും കൂടുതൽ തവണ ടൈം മാഗസിന്റെ കവർ ഫോട്ടോയിൽ വന്നത് മുൻ യുഎസ് പ്രസിഡന്റ് റിച്ചഡ് നിക്സൺ ആണ് – 55 തവണ. ടൈം കവറിൽ വന്ന ആദ്യ ഇന്ത്യക്കാരനും ഗാന്ധിജിയാണ്.

∙ ലോക വന്യജീവി ദിനം
∙ ലോക കേൾവി ദിനം
∙ ഇന്ത്യൻ വ്യവസായത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന, ടാറ്റ ഗ്രൂപ് സ്ഥാപകൻ ജാംഷഡ്ജി ടാറ്റ ജനിച്ചു(1839). ജംഷഡ്പുരിന് ആ പേരു ലഭിച്ചത് ഇദ്ദേഹത്തിന്റെ സ്മരണാർഥമാണ്.
∙ ലോക്സഭാ സ്പീക്കറായിരിക്കെ ജി.എം.സി. ബാലയോഗി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു (2002).
1985 ൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ആയ ഇദ്ദേഹം ആന്ധ്രയിലെ അമലപുരം മണ്ഡലത്തിൽ നിന്നുള്ള തെലുങ്കുദേശം പാർട്ടി പ്രതിനിധിയായിരുന്നു.
Content Summary : Exam Guide - Today in History - 3 March