സ്പെഷൽ ഫോക്കസ് 1959
∙ ലോകപ്രശസ്ത കളിപ്പാവ ബാർബി (Barbie)അവതരിപ്പിക്കപ്പെട്ടു.
∙ ന്യുയോർക്ക് സിറ്റിയിലെ അമേരിക്കൻ ഇന്റർനാഷനൽ ടോയ് ഫെയറിലായിരുന്നു ബാർബിയുടെ അരങ്ങേറ്റം. ബാർബറ മില്ലിസെന്റ് റോബർട്സ് എന്നാണു മുഴുവൻ പേര്. 11.5 ഇഞ്ചാണ് ബാർബിയുടെ ഉയരം.
∙ യുഎസ് വ്യവസായ സംരംഭക റൂത്ത ്ഹാൻഡ്‍ലറും ഭർത്താവ് എലിയട്ട് ഹാൻഡ്‍ലറും നിർമിച്ച പാവകളാണ് ചുരുങ്ങിയ കാലംകൊണ്ടു ലോകം കീഴടക്കിയത്. ബാർബിയുടെ നിർമാണത്തിനായി മാറ്റ്ൽ ഇൻകോർപറേറ്റഡ് എന്ന കളിപ്പാട്ടക്കമ്പനി ഇവർ ആരംഭിച്ചു.
∙ ബൈൽഡ് ലില്ലി എന്ന പാവയുടെ അനുകരണമെന്ന പേരിൽ നിർമാതാക്കൾ ലൂയി മാർക്സ് കമ്പനിയും മാറ്റ്ലും തമ്മിൽ നിയമയുദ്ധമുണ്ടായിരുന്നു. ബാർബിയുടെ പുരുഷ സുഹൃത്ത് കെൻ പാവയെ യുഎസ് ഇന്റർനാഷനൽ ടോയ് ഫെയറിൽ അവതരിപ്പിച്ചത് 1961 മാർച്ച് 11 നാണ്.
കൂടുതൽ അറിയാം...

ഓരോ മൂന്നു സെക്കൻഡിലും ഒരാൾ ഒരു ബാർബിപ്പാവ സ്വന്തമാക്കിക്കൊണ്ടിരിക്കുന്നു. ആഗോള വിപണിയിൽ മൂന്നു സെക്കൻഡിൽ ഒരെണ്ണം വീതം ഈ സുന്ദരിപ്പാവയ്ക്കു വിൽപനയുണ്ട്.
1959ൽ റൂത്ത് ഹാൻഡ്ലർ എന്ന സ്ത്രീ ബാർബിയെ അവതരിപ്പിക്കുന്നതുവരെ അമേരിക്കയിലെ എല്ലാ പാവകൾക്കും കുഞ്ഞുങ്ങളുടെ മുഖമായിരുന്നു. തന്റെ മകൾ ബാർബറ ഒരിക്കൽ പേപ്പർ പാവകളെ മുതിർന്ന പെൺകുട്ടികളായി കണക്കാക്കി കളിക്കുന്നതു ശ്രദ്ധിച്ചപ്പോഴാണ് മുതിർന്ന കഥാപാത്രങ്ങളും കുട്ടികൾക്കു പ്രിയപ്പെട്ടവരാണെന്നു റൂത്തിനു തോന്നുന്നത്. കളിപ്പാട്ട വ്യാപാരിയായ ഭർത്താവ് എലിയട്ടിനോട് റൂത്ത് ഇക്കാര്യം പറഞ്ഞെങ്കിലും അദ്ദേഹം എല്ലാ ഭർത്താക്കന്മാരെയും പോലെ കാര്യമായെടുത്തില്ല.
1956ൽ റൂത്ത് മക്കളോടൊത്തു യൂറോപ്പിൽ അവധിക്കാലം ചെലവഴിക്കാൻ പോയി. ആ യാത്രയിൽ ജർമനിയിൽവച്ചാണ് റൂത്ത് ബൈൽഡ് ലില്ലി എന്ന പാവപ്പെണ്ണിനെ കണ്ടുമുട്ടുന്നത്. ഒരു ജർമൻ പത്രത്തിലെ കാർട്ടൂൺ കഥാപാത്രമായ ലില്ലി മുതിർന്നവരെ ലക്ഷ്യമാക്കിയാണു സൃഷ്ടിക്കപ്പെട്ടതെങ്കിലും പിന്നീട് അവൾ കൊച്ചു പെൺകുട്ടികളുടെയും കൗമാരക്കാരുടെയും പ്രിയപ്പെട്ട കഥാപാത്രമായി.
റൂത്ത് 1959 മാർച്ചിൽ ഭർത്താവിന്റെ കളിപ്പാട്ട കമ്പനിയായ മാറ്റൽ കോർപറേഷനിലൂടെ, സ്വന്തം മകളുടെ പേരും ഇട്ട് ബാർബറ മില്ലിസെന്റ് റോബർട്സ് അഥവാ ബാർബി എന്ന സുന്ദരിപ്പാവയെ വിപണിയിലെത്തിച്ചു. ജാക്ക് റയാൻ എന്ന ഡിസൈനറാണ് ബാർബിയെ രൂപകൽപന ചെയ്തത്. ലോക കളിപ്പാട്ട ചരിത്രത്തിൽ ഏറ്റവുമധികം വിൽക്കപ്പെട്ട പാവ ബാർബിയാണ്.
ചരിത്രത്തിൽ മാർച്ച് 9
∙ ഫസ്റ്റ് ലേഡി ഓഫ് ഇന്ത്യൻ സിനിമ എന്നറിയപ്പെട്ട നടി ദേവികാറാണി അന്തരിച്ചു (1994). ആദ്യത്തെ ദാദാ സഹേബ് ഫാൽക്കെ അവാർഡ് ജേതാവാണ്.
∙ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ശിൽപി ജോൺ പെന്നിക്വിക്ക് അന്തരിച്ചു(1911). 1841 ജനുവരി 15 നു പുണെയിൽ ജനിച്ച അദ്ദേഹത്തിന്റെ ജന്മദിനം തമിഴ്നാട് സർക്കാർ പൊതു അവധിയായി പ്രഖ്യാപിച്ചിട്ടുണ്ട്.
∙ ഇറ്റാലിയൻ പര്യവേക്ഷകൻ അമേരിഗോ വെസ്‌പുചി ജനിച്ചു (1454). ഇദ്ദേഹത്തിന്റെ പേരിൽനിന്നാണ് അമേരിക്ക എന്ന പേരു വന്നത്.
Content Summary : Exam Guide - Today In History - 9 March