സ്പെഷൽ ഫോക്കസ് 1871
∙ തൊഴിലാളികളുടെ നേതൃത്വത്തിലുള്ള ഭരണസംവിധാനമായ പാരിസ് കമ്യൂൺ
(Paris Commune) പാരിസിൽ നിലവിൽ വന്നു.
∙ഫ്രാൻസിലെ ബൂർഷ്വാ ഭരണകൂടത്തെ തുരത്തി പാരിസിൽ പതിനായിരക്കണക്കിനു തൊഴിലാളികൾ അധികാരം പിടിച്ചെടുക്കുകയായിരുന്നു. ലോകത്തെ ആദ്യ തൊഴിലാളിവർഗ ഭരണകൂടം എന്നു വിശേഷിപ്പിക്കാവുന്നതു പാരിസ് കമ്യൂണിനെയാണ്.
∙ മാർച്ച് 26നു നടന്ന തിരഞ്ഞെടുപ്പിൽ 60 പേരടങ്ങിയ കമ്യൂൺ നേതൃത്വം നിലവിൽ വന്നു. തൊഴിലാളികളും സർക്കാർ ഉദ്യോഗസ്ഥരും മാധ്യമ പ്രവർത്തകരും വ്യവസായികളും അടങ്ങിയതായിരുന്നു ഈ ജനകീയ സമിതി. 1871 മേയ് 28 വരെ 72 ദിവസം കമ്യൂൺ അധികാരത്തിലിരുന്നു.
∙ സ്ഥിരം സൈന്യത്തെ പിരിച്ചുവിട്ട കമ്യൂൺ, ആയുധധാരികളായ പൗരന്മാർക്കു രാജ്യസംരക്ഷണച്ചുമതല നൽകി. സാർവത്രിക വോട്ടവകാശം നടപ്പാക്കി. ഉദ്യോഗസ്ഥരെയും ന്യായാധിപരെയും തിരിച്ചുവിളിക്കാൻ ജനത്തിന് അധികാരം നൽകി. ഉദ്യോഗസ്ഥരുടെ ശമ്പളം തൊഴിലാളികളുടേതിനു തുല്യമാക്കി.
ചരിത്രത്തിൽ ഇന്ന് – മാർച്ച് 18
∙ ബ്രിട്ടന്റെ ആദ്യ പ്രധാനമന്ത്രിയായി ഗണിക്കപ്പെടുന്ന റോബർട്ട് വാൽപോൾ അന്തരിച്ചു(1745). ഏറ്റവും കൂടുതൽ കാലം ഗ്രേറ്റ് ബ്രിട്ടന്റെ പ്രധാനമന്ത്രിയായിരുന്നു.
∙റഷ്യൻ ബഹിരാകാശ സഞ്ചാരി അലക്സി ലിയനോവ് ബഹിരാകാശത്തു നടന്ന ആദ്യ മനുഷ്യനായി(1965). വോസ്കോദ്–2 മിഷന്റെ ഭാഗമായി 12 മിനിറ്റ് 9 സെക്കൻഡ് അദ്ദേഹം ബഹിരാകാശത്തു നടന്നു.
∙കവി അക്കിത്തം അച്യുതൻ നമ്പൂതിരി ജനിച്ചു(1926). മലയാളത്തിൽ നിന്ന് ഏറ്റവും ഒടുവിൽ (2019) ജ്ഞാനപീഠം ലഭിച്ച വ്യക്തി. 2008 ലെ എഴുത്തച്ഛൻ പുരസ്കാര ജേതാവ്.
Content Summary : Exam Guide - Today In History - 18 March