ഭഗത്‌ സിങ്, സുഖ്ദേവ്, രാജ്ഗുരു എന്നിവരെ തൂക്കിലേറ്റിയ ദിനം - ചരിത്രത്തിൽ മാർച്ച് 23

HIGHLIGHTS
  • ചരിത്രത്തിൽ മാർച്ച് 23
career-channel-psc-rank-file-exam-guide-today-in-history-twenty-twenty-twenty-three
ഭഗത്‌ സിങ്, സുഖ്ദേവ്, രാജ്ഗുരു
SHARE

സ്പെഷൽ ഫോക്കസ് 1931

∙ ഭഗത്‌ സിങ്, സുഖ്ദേവ്, രാജ്ഗുരു എന്നിവരെ ലഹോർ ജയിലിൽ തൂക്കിലേറ്റി.

∙ ലഹോറിൽ സൈമൺ കമ്മിഷനെതിരായ മാർച്ചിനിടെ ലാത്തിച്ചാർജേറ്റ ലാലാ ലജ്പത് റായ് മരണമടഞ്ഞിരുന്നു. ലാത്തിച്ചാർജിനും നേതൃത്വം നൽകിയ അസിസ്റ്റന്റ് പൊലിസ് സൂപ്രണ്ട് ജെ. പി. സാൻഡേഴ്സിനെ 1928 ഡിസംബർ 17ന് ഭഗത്‌സിങ്ങും കൂട്ടരും വെടിവെച്ചു കൊന്നു.

∙ 1929 ഏപ്രിൽ 8 നു നിയമ സഭയിൽ ബോംബെറിഞ്ഞ ഭഗത് സിങ്ങും ബി. കെ. ദത്തും പൊലീസ് പിടിയിലായി. ഭഗത് സിങ്ങിനും പങ്കാളികൾക്കുമെതിരെ ലഹോർ ഗൂഡാലോചനക്കേസ് റജിസ്റ്റർ ചെയ്തു. 

‘ഓപ്പറേഷൻ ട്രോജൻ ഹോഴ്സ്’ എന്ന രഹസ്യനീക്കത്തിലൂടെയാണ് ഇവരെ പൊലീസ് വലയിലാക്കിയത്. 1930 ഒക്ടോബറിൽ ഭഗത് സിങ്ങിനെയും കൂട്ടരെയും തൂക്കിലേറ്റാൻ വിധി വന്നു. രാജ്യമെങ്ങും പ്രതിഷേധമുണ്ടായി. വൈസ്രോയിയുമായി മഹാത്മജി നടത്തിയ ചർച്ചയും പരാജയമായിരുന്നു.

ചരിത്രത്തിൽ മാർച്ച് 23

∙ ലോക കാലാവസ്ഥാദിനം. വേൾഡ് മീറ്റിയറോളജിക്കൽ ഓർഗനൈസേഷൻ സ്ഥാപിതമായത് 1950 ൽ ഈ ദിവസമാണ്.

∙‘OK’ എന്ന പദം ആദ്യമായി ‘ബോസ്റ്റൺ മോണിങ് പോസ്റ്റി’ൽ അച്ചടിച്ചു (1839). Oll Korrect ന്റെ ചുരുക്കെഴുത്തായി ചാൾസ് ഗോർഡൻ ഗ്രീൻ ആണ് ഇങ്ങനെ പ്രയോഗിച്ചത്.

∙ സാഹിത്യകാരനും സാമൂഹിക പരിഷ്കർത്താവുമായ പണ്ഡിറ്റ് കറുപ്പൻ അന്തരിച്ചു(1938). ‘കേരള ലിങ്കൺ’ എന്നറിയപ്പെട്ടു. കേരളവർമ വലിയകോയിത്തമ്പുരാൻ ‘വിദ്വാൻ’ ബഹുമതി നൽകി ആദരിച്ചിരുന്നു.

Content Summary : Exam Guide - Today In History - 23 March

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS