സ്പെഷൽ ഫോക്കസ് 1812
∙ കുറിച്യ കലാപം ആരംഭിച്ചു.
∙ ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനി മലബാറിൽ നടപ്പാക്കിയ ജനവിരുദ്ധ നികുതി നയങ്ങളായിരുന്നു. വയനാട്ടിലെ പ്രധാന ആദിവാസി ഗോത്രവിഭാഗങ്ങളിലൊന്നായ കുറിച്യരുടെ നേതൃത്വത്തിൽ നടന്ന കലാപത്തിന്റെ പ്രധാന കാരണം.
∙ രാമനമ്പിയുടെ നേതൃത്വത്തിലാണു കലാപം ആരംഭിച്ചത്. വയനാട്ടിലെ ബ്രിട്ടിഷ് സേനയെ അവർ ആക്രമിച്ചു തുരത്തിയെങ്കിലും കലാപം പരാജയപ്പെട്ടു. 1812 മേയോടെ ബ്രിട്ടിഷുകാർ കലാപത്തെ അടിച്ചമർത്തി.
∙ അമ്പും വില്ലുമായിരുന്നു കലാപത്തിനുപയോഗിച്ച ആയുധങ്ങൾ, വെങ്കോലൻ കേളു, പ്ലക്ക ചന്തു, ആയിരം വീട്ടിൽ കോന്തപ്പൻ, മാമ്പിലത്തോടൻ യമു എന്നിവരായിരുന്നു കലാപകാരികളിലെ മറ്റു പ്രമുഖർ.
ചരിത്രത്തിൽ 25 മാർച്ച്
∙ 'ഹരിത വിപ്ലവത്തിന്റെ പിതാവ്'എന്നറിയപ്പെടുന്ന അമേരിക്കൻ കാർഷിക ശാസ്ത്രജ്ഞൻ നോർമൻ ബോർലോഗ് ജനിച്ചു(1914). 1970 ലെ സമാധാന നൊബേൽ സമ്മാന ജേതാവാണ്. 2006 ൽ ഇന്ത്യ പത്മവിഭൂഷൺ നൽകി ആദരിച്ചു.
∙മികച്ച ഗാനരചയിതാവിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മലയാളത്തിൽ നിന്ന് ആദ്യം ലഭിച്ച വയലാർ രാമവർമ ജനിച്ചു(1928).
∙ ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ടൈറ്റനെ ക്രിസ്റ്റ്യൻ ഹൈജൻസ് കണ്ടെത്തി(1655). ഗ്രഹമായ ബുധനേക്കാൾ വലുതാണു ടൈറ്റൻ.
Content Summary : Exam Guide Today In History - 25 March 2022