ഇന്ത്യ രണ്ടാം തവണ ലോകകപ്പ് ക്രിക്കറ്റ് ചാംപ്യന്മാരായി; ചരിത്രത്തിൽ ഏപ്രിൽ 2

HIGHLIGHTS
  • ചരിത്രത്തിൽ ഏപ്രിൽ 2
PTI4_3_2011_000052A
Photo Credit : PTI Photo
SHARE

സ്പെഷൽ ഫോക്കസ് 2011

∙ ഇന്ത്യ രണ്ടാം തവണ ലോകകപ്പ് ക്രിക്കറ്റ് ചാംപ്യൻമാരായി.

∙ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ശ്രീലങ്കയെ 6 വിക്കറ്റിനു പരാജയപ്പെടുത്തി സ്വന്തം രാജ്യത്ത് ലോകകപ്പ് നേടുന്ന ആദ്യ രാജ്യമായി ഇന്ത്യ. മഹേന്ദ്രസിങ് ധോണിയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ. കോച്ച് : ഗാരി കിഴ്സ്റ്റൺ.

∙ ധോണിയായിരുന്നു ഫൈനലിലെ പ്ലെയർ ഓഫ് ദ് മാച്ച്. യുവ്‌രാജ് സിങ് പ്ലെയർ ഓഫ് ദ് സീരീസ് ആയി. ഇന്ത്യയുടെ സഹീർ ഖാനും പാക്കിസ്ഥാന്റെ ഷഹീദ് അഫ്രീദിയും (21 വിക്കറ്റ് വീതം) ടൂർണമെന്റിലെ ഉയർന്ന വിക്കറ്റ് നേട്ടക്കാരായി.

∙ 500 റൺസടിച്ച ശ്രീലങ്കയുടെ തിലകരത്‌നെ ദിൽഷനായിരുന്നു ടൂർണമെന്റിലെ ഉയർന്ന റൺ നേട്ടക്കാരൻ. 482 റൺസുമായി സച്ചിൻ തെൻഡുൽക്കർ രണ്ടാമതെത്തി.

ചരിത്രത്തിൽ ഏപ്രിൽ 2

∙ രാജ്യാന്തര ബാലപുസ്തകദിനം. ഡാനിഷ് ബാലസാഹിത്യകാരൻ ഹാൻസ് ക്രിസ്റ്റ്യൻ ആൻഡേഴ്സന്റെ ജന്മദിനം (1805).

∙ ലോക ഓട്ടിസം ബോധവൽക്കരണദിനം.

∙ തായ്‍വാനിലെ മൾട്ടിനാഷനൽ ടെക്നോളജി കമ്പനി അസൂസ് (Asus) സ്ഥാപിതമായി (1989). ഗ്രീക്ക് പുരാണത്തിലെ ചിറകുള്ള കുതിരയായ പെഗസസിൽ നിന്നാണ് കമ്പനിക്കു പേരിട്ടത്.

∙ മോഴ്സ് കോഡിന്റെ കണ്ടുപിടിത്തത്തിലൂടെ ശ്രദ്ധേയനായ സാമുവൽ മോഴ്സ് അന്തരിച്ചു (1872).

Content Summary : Exam Guide - Today In History - April 2

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS