ചരിത്രത്തിൽ ഒക്ടോബർ 10; ടെസ്റ്റ് ക്രിക്കറ്റിൽ 14,000 റൺസ് നേടിയ ആദ്യ താരമായി സച്ചിൻ

Mail This Article
×
- ടെസ്റ്റ് ക്രിക്കറ്റിൽ 14,000 റൺസ് നേടിയ ആദ്യ താരമായി സച്ചിൻ തെൻഡുൽക്കർ
- ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഓസ്ട്രേലിയക്കെതിരെ നടന്ന ടെസ്റ്റിൽ നഥാൻ ഹൊറിറ്റ്സിന്റെ പന്തിലായിരുന്നു ഈ നേട്ടം. ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ റെക്കോർഡ് സച്ചിനാണ്.
- ടെസ്റ്റിൽ 200 മാച്ചുകളിലെ 329 ഇന്നിങ്സിൽ നിന്നു 15,921 റൺസാണു സച്ചിന്റെ നേട്ടം. 51 സെഞ്ചറിയും 68 അർധ സെഞ്ചറിയുമുണ്ട്. ടെസ്റ്റിൽ 53.78 ആണു ബാറ്റിങ് ശരാശരി. 248നോട്ടൗട്ട് ആണു ടെസ്റ്റിലെ ഉയർന്ന സ്കോർ.
- 1989 നവംബർ 15നു പാക്കിസ്ഥാനെതിരെ കറാച്ചിയിലായിരുന്നു സച്ചിന്റെ ടെസ്റ്റ് അരങ്ങേറ്റം. 2013 നവംബറിൽ മുംബൈയിൽ വെസ്റ്റിൻഡീസിന് എതിരെയായിരുന്നു അവസാന ടെസ്റ്റ്.
മറ്റു പ്രധാന സംഭവങ്ങൾ...
- ദേശീയ തപാൽ ദിനം.
- ലോക മാനസികാരോഗ്യ ദിനം.
- ഭവനരഹിതരുടെ ലോക ദിനം.
- വധശിക്ഷയ്ക്കെതിരായ ലോക ദിനം.
- നെപ്റ്റ്യൂണിന്റെ ഏറ്റവും വലിയ ഉപഗ്രഹം ട്രിറ്റോൺ ബ്രിട്ടിഷ് ജ്യോതിശാസ്ത്രജ്ഞൻ വില്യം ലാസെൽ കണ്ടെത്തി(1846). നെപ്റ്റ്യൂൺ കണ്ടെത്തി. 17 ദിവസത്തിനകമായിരുന്നു ഇത്.
- ലോകത്തെ ആദ്യ വനിതാ പ്രധാനമന്ത്രി സിരിമാവോ ബന്ദാരനായകെ അന്തരിച്ചു(2000).1960 ലാണ് ഇവർ ശ്രീലങ്കൻ പ്രധാനമന്ത്രിയായത്.
- മലയാളത്തിന്റെ ഓർഫ്യൂസ് എന്നറിയപ്പെട്ട മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ള ജനിച്ചു (1911)
Content Summary : Exam Guide - Today In History - 10th October
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.