ADVERTISEMENT

∙ 14 ഒക്ടോബർ 1933 - ജർമനി ലീഗ് ഓഫ് നേഷൻസിൽ നിന്നു പിൻമാറുന്നതായി പ്രഖ്യാപിച്ചു.

 

∙ അഡോൾഫ് ഹിറ്റ്‌ലർ ജർമൻ ചാൻസലറായി മാസങ്ങൾക്കകമായിരുന്നു ഈ പ്രഖ്യാപനം. സൈനിക സമത്വത്തിനായുള്ള ജർമനിയുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ പാശ്ചാത്യശക്തികൾ വിസമ്മതിച്ചതാണ് പിൻമാറ്റത്തിന്റെ പ്രത്യക്ഷകാരണമായി കരുതുന്നത്.

 

∙ ഒന്നാം ലോകയുദ്ധാവസാനത്തെ തുടർന്നാണ്. ലോക സമാധാനത്തിനായി 1920 ജനുവരി 10നു ലീഗ് ഓഫ് നേഷൻസ് (സർവരാജ്യസഖ്യം)സ്ഥാപിതമായത്. ജനീവയായിരുന്നു ആസ്ഥാനം. ജയിംസ് എറിക് ഡ്രമ്മണ്ട് ആയിരുന്നു പ്രഥമ സെക്രട്ടറി ജനറൽ.

 

∙ ലീഗ് ഓഫ് നേഷൻസ് എന്ന ആശയവും സംഘടനാരൂപീകരണത്തിനു വഴിയൊരുക്കിയ 14 നിർദേശങ്ങളും മുന്നോട്ടു വച്ചത്. യുഎസ് പ്രസിഡന്റ് വുഡ്രോ വിൽസൺ ആയിരുന്നു. 1946 ഏപ്രിൽ 19നു ലീഗ് ഓഫ് നേഷൻസ് പിരിച്ചുവിട്ടു.

 

ദിനാചരണം, മറ്റു വിവരങ്ങൾ

 

∙ലോക സ്റ്റാൻഡേഡ്സ് ദിനം.

 

∙കേരളത്തിന്റെ ആദ്യ വനിതാ ഗവർണറായി ജ്യോതി വെങ്കടാചലം ചുമതലയേറ്റു(1977). ബർമയിലാണു ജനനം.

 

∙ഡെസേർട് ഫോക്സ് എന്നറിയപ്പെട്ട ജർമൻ ജനറൽ ഇർവിൻ റോമൽ ആത്മഹത്യ ചെയ്തു (1944). ഹിറ്റ്ലറെ വധിക്കാൻ ഗൂഢാലോചന നടത്തി എന്ന കണ്ടെത്തലിനെത്തുടർന്നായിരുന്നു ഇത്.

 

∙ഇന്ത്യാ ഗവൺമെന്റിന്റെ ആദ്യ ഇന്റർനാഷനൽ ഗാന്ധി പീസ് പ്രൈസ് ലഭിച്ച ജൂലിയസ് നെരേരെ അന്തരിച്ചു(1999). ആഫ്രിക്കൻ രാജ്യം ടാൻസാനിയയുടെ രാഷ്ട്രപിതാവും ആദ്യ പ്രസിഡന്റുമാണ്.

 

Content Summary : PSC Exam Tips - Today In History - 14 October 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com