ADVERTISEMENT

ജോലിയെന്നത്‌ ഒരു ജീവനോപാധിയാണെന്നു മാത്രം ചിന്തിക്കുന്ന നമ്മുടെ പരമ്പരാഗത ചിന്തയ്ക്കു സമൂലവും വേഗത്തിലും മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണു നാം ജീവിക്കുന്നത്. ഇന്നു നമ്മുടെ യുവജനങ്ങൾ വെറുമൊരു ഉപജീവന മാർഗ്ഗമല്ല അന്വേഷിക്കുന്നത്, പകരം അവർ അന്വേഷിക്കുന്നത് അവരുടെ ജീവിതത്തിന് മൂല്യം വർദ്ധിപ്പിക്കുന്നതും, അവരുടെ സൃഷ്ടിപരമായ താൽപ്പര്യങ്ങളെ സംതൃപ്തിപ്പെടുത്തുന്നതുമായ ഒരു തൊഴിൽ മേഖലയെയാണ്.

ദൃശ്യാവിഷ്കരണകലയിലൂടെയും ലളിത കലകളിലൂടെയും കഥകൾ അവതരിപ്പിക്കുന്നതിനു താൽപ്പര്യം ഉള്ളവർക്കു ആനിമേഷനും അനുബന്ധ മേഖലകളും തികച്ചും അഭികാമ്യമായ തൊഴിൽ മേഖലയാണ്. കലാപരമായി സംതൃപ്തി നൽകുന്ന മേഖല എന്നതിലുപരി തങ്ങളുടെ സൃഷ്ടികൾ കുടുംബങ്ങളുടെയും കുട്ടികളുടെയും ഇടയിൽ ഉണ്ടാക്കുന്ന വലിയ സ്വാധിനവും ഈ തൊഴിൽ മേഖല സ്വീകരിക്കുന്നതിന് യുവാക്കൾക്ക് പ്രജോതനമാണ്. 

AVGC (അനിമേഷൻ, വിഷ്വൽഎഫ്ഫക്റ്റ്, ഗെയിമിംഗ് ആൻഡ് കോസ്മിക്): ലോകത്തിൽ ഇന്നു ഏറ്റവും വേഗത്തിൽ വളരുന്ന വ്യവസായമാണ്. സമീപ കാലത്തു ആനിമേഷനും അനുബന്ധ മേഖലകളും തൊഴിൽ രംഗത്ത് ഒരു വലിയ കുതിച്ചുചാട്ടം തന്നെ നടത്തിക്കൊണ്ടിരിക്കുകയാണ്.

AVGC-AR/VR (ആനിമേഷൻ, വിഷ്വൽ ഇഫെക്റ്റ്സ്‌, ഗെയ്മിംഗ്‌, കോമിക്സ്‌, ഓഗ്മെന്റെഡ്‌ റിയാലിറ്റി, വിഷ്വൽ റിയാലിറ്റി എന്നിവ) ഇന്നു വളരെ വേഗമാണു ലോകത്ത്‌ വളർന്നുകൊണ്ടിരിക്കുന്നത്. സർഗ്ഗാത്മകതയുള്ളവർക്കും ആധുനിക സാങ്കേതികവിദ്യകളിൽ നൈപുണ്യമുള്ളവർക്കും ആവേശകരവും വളർച്ചയ്ക്കുള്ള അവസരം നൽകുന്നതുമാണ് ഈ തൊഴിൽ മേഖല. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ കൂടുതൽ അവസരങ്ങൾ നൽകുന്ന സാങ്കേതിക-സൃഷ്ടി അധിഷ്ഠിത തൊഴിലുകളാണു ആനിമേഷൻ, വെർച്വൽ ഇഫെക്റ്റ്സ്‌, ഏ.ആർ/ വി.ആർ എന്നിവ. ഇന്നു ഇൻഡ്യയിലെ ആനിമേഷൻ വ്യവസായം മറ്റു രാജ്യങ്ങൾക്കു വേണ്ടിയുള്ള പുറം കരാർ ജോലി ചെയ്തിരുന്ന തലത്തിൽ നിന്നുയർന്നു, സ്വന്തം ആശയങ്ങൾ സൃഷ്ടിക്കുന്ന ഭൗതികസ്വത്തു (IP) സ്വന്തമായുള്ള വ്യവസായങ്ങളുടെ ഇടമാണ്. 'ടൂൺസ്‌' ഉൾപ്പെടുന്ന ഇൻഡ്യയിലെ ആനിമേഷൻ സ്ഥാപനങ്ങൾ ലോക ശ്രദ്ധ കൂടുതൽ കൂടുതൽ നേടികൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം ഇൻഡ്യൻ ആനിമേഷൻ വ്യവസായ മേഖലയുടെ 65% വരുമാനം ലഭിച്ചതു അന്താരാഷ്ട്ര വിപണികളിൽ നിന്നാണ്. വിഷ്വൽ ഇഫെക്റ്റ്‌ മേഖലയിൽ സമാന വരുമാനം ഉണ്ടായതു പകുതി ഇൻഡ്യൻ സിനിമാവ്യവസായത്തിൽ നിന്നും അതുപോലെ ബാക്കി പകുതി അന്താരാഷ്ട്ര ഉപഭോക്താക്കളിൽ നിന്നുമാണ്. ഇതേ സമയം ആഭ്യന്തര വരുമാനത്തിലും കാര്യമായ വർദ്ധനവുണ്ട്‌. പല ഇൻഡ്യൻ AVGC കമ്പനികളും മുൻ വർഷങ്ങളെ അപേക്ഷിച്ചു ആഭ്യന്തര വരുമാനത്തിൽ 40% ത്തോളം വർദ്ധനവുണ്ടാക്കിയിട്ടുണ്ട്‌..

ബോളിവുഡിൽ ബിഗ്‌ ബഡ്ജറ്റ്‌ VFX പ്രൊഡക്ഷനുകൾക്കു ആവശ്യം വർദ്ധിച്ചിട്ടുണ്ട്‌. മുൻപു ഇൻഡ്യയിൽ ചലച്ചിത്ര നിർമ്മാണ ബഡ്ജറ്റിന്റെ വെറും 10% മാത്രം VFX നു ചെലവഴിച്ചിരുന്നുള്ളു എങ്കിലും, പിന്നീടു ബാഹുബലി പോലെയുള്ള വൻ ബഡ്ജറ്റ്‌ VFX ചിത്രങ്ങളുടെ വിജയത്തിനു ശേഷം ഇന്നു നിർമ്മാതാക്കൾ VFX നു കൂടുതൽ പണം മുടക്കാൻ തയ്യാറാവുന്നുണ്ട്‌.

കഴിഞ്ഞ ഇരുപതു വർഷത്തിനിടെ കമ്പ്യൂട്ടർ ഗെയ്മിംഗ്‌ വ്യവസായവും വളരെ വളർന്നിട്ടുണ്ട്‌. ഓൺലൈൻ ഗെയ്മിങ്‌ മേഖല 2019 ൽ 40% വളർന്നു 65 ബില്ല്യൻ രൂപയുടെ വരുമാനം ഉണ്ടാക്കി. തുടർന്നു ഓരോ വർഷവും ശരാശരി 43% വളർച്ചാ നിരക്കോടെ 2022 ൽ 187 ബില്ല്യൻ രൂപയുടെ വരുമാനം ഉണ്ടാക്കുമെന്നു പ്രതീക്ഷിക്കുന്നു. ഈ വളർച്ചയുടെ കാരണം വർദ്ധിച്ചുവരുന്ന ഓൺലൈൻ ഗെയ്മർമാരുടെ എണ്ണമാണ്. 2017 ൽ 183 മില്ല്യൻ ആയിരുന്ന അവരുടെ എണ്ണം 2019 ൽ 365 മില്ല്യൻ ആയി. 

ക്രിക്കറ്റ്‌ പോലെയുള്ള കളികളെ ആധാരമാക്കി വളർന്നു വരുന്ന ഭാവനാത്മക ഗെയ്മിങ്ങിനോടുള്ള (ഫാന്റസി ഗെയിംസ്) അഭിനിവേശവും ഈ വളർച്ചയ്ക്കുകാരണമായിട്ടുണ്ട്‌. ഓൺലൈൻ ഗെയ്മിങ്ങിലൂടെ നേടാവുന്ന പണത്തിനോടുള്ള ആഭിമുഖ്യവും മൊബയിൽ പേയ്‌മന്റ്‌ സംവിധാനവും ഈ വളർച്ചയ്ക്കു കാരണമായിട്ടുണ്ട്‌.

ഇൻഡ്യയിലെ ഓൺലൈൻ ഗെയ്മിംഗ്‌ ലോകത്തിലെ അത്തരം ഗെയ്മിങ്ങിനെക്കാളും കൂടുതൽ വളർച്ച നേടുമെന്നാണു കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ഗവണ്മെന്റിന്റെ സഹായവും അംഗീകാരവും AVGC വ്യവസായ മേഖലയ്ക്കു ലഭിച്ചിട്ടുണ്ട്‌.  അതുമൂലം കഴിഞ്ഞ വർഷങ്ങളിലായി ഈ വ്യവസായം മെച്ചപ്പെട്ടിട്ടുമുണ്ട്‌. കൂടുതൽ വിദേശ നിക്ഷേപം ഈ മേഖലയിൽ ആകർഷിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ഭാരത സർക്കാരിന്റെ ഇൻഫൊമേഷൻ അൻഡ്‌ ബ്രോഡ്കാസ്റ്റിംഗ്‌ മന്ത്രാലയം ഒരു പുതിയ ദേശീയ AVGC പോളിസി വികസിപ്പിച്ചു വരുന്നുണ്ട്‌. സംസ്ഥാന സർക്കാരുകളും AVGC പാർക്കുകളും മികവിന്റെ കേന്ദ്രങ്ങളും വികസിപ്പിക്കുന്നുണ്ട്‌. 

നൈപുണ്യമുള്ളവരെ ആവശ്യം

ആനിമേഷൻ തീർത്തും ഒരു സാങ്കേതിക മേഖലയാണ്. സൃഷ്ടിപരത ഇതിന്റെ അടിസ്ഥാനമായതിനാൽ കലാകാരന്മാർ സാങ്കേതിക മികവും സോഫ്റ്റ്‌ വേയ്‌ർ അറിവും നേടിയിരിക്കേണ്ടതു ആവശ്യമാണ്. നെയ്‌പുണ്യം ഈ വ്യവസായത്തിന്റെ മുഖ്യ ആവശ്യമായതിനാൽ കഴിവുള്ളവരെ മികവുറ്റവരാക്കി എടുക്കുന്നതു പ്രധാനമാണ്. ഈ കോവിഡ് മഹാമാരി കാലഘട്ടത്തിനു ശേഷം ആർട്ടിസ്റ്റുകൾക്കും ക്രിയേറ്റിവ്‌ പ്രൊഫെഷനലുകൾക്കും വർദ്ധിച്ച ഡിമാൻഡ്‌ ഉണ്ടാവുമെന്നാണു കാണുന്നത്. ക്രിയേറ്റിവിറ്റിയുള്ള പ്രൊഫെഷനലുകൾക്കും അവരുടെ അവശ്യ രംഗത്തെ സാങ്കേതിക നൈപുണ്യം നേടിയവർക്കും വർദ്ധിച്ച ഡിമാണ്ട്‌ ഉണ്ടാവും. ഇവയിൽ ഫിലിം മേക്കിംഗ്‌, എന്റർറ്റൈൻമന്റ്‌ മീഡിയ പ്രൊഡക്ഷൻ, എഡ്യുറ്റെയ്ൻമന്റ്‌, ഗെയ്മിംഗ്‌, മെഡിസിൻ, ഡിഫൻസ്‌, VR/ AR, ആർക്കിറ്റക്ച്ചർ, ഇന്റീരിയർ ഡിസൈനിംഗ്‌, കൊമ്മേർസ്സിയൽസ്‌ എന്നിവയ്ക്കുള്ള CGI ആനിമേഷൻ, ആപ്ലികേഷൻ ബേസ്ഡ്‌ ആനിമേഷൻ എന്നിവയിലുള്ള അറിവുള്ളവർ ഉൽപ്പെടും.

എങ്ങനെ ഒരു ക്രിയേറ്റിവ്‌ കരിയർ രൂപപ്പെടുത്താം ? 

ഈ രംഗത്തേക്കു വരുന്നതിനു മുൻപു ഇതിനു ആവശ്യമുള്ള പ്രൊഫെഷനൽ ആവശ്യകതകൾ എന്തൊക്കെയാണെന്നു മനസ്സിലാക്കിയിരിക്കണം. ഒരു കഴിവുറ്റ ആനിമേറ്റർ ആകുന്നതിനു നിങ്ങൾക്കു അസാധാരണമായ ക്രിയേറ്റിവിറ്റി വേണം. നല്ല ഭാവനയും, കഥ പറയാനുള്ള കഴിവും, വരയ്ക്കാനുള്ള കഴിവും, അഭിനയ ചാതുരിയും വേണം. അതിനെല്ലാം ഉപരി അടക്കാനാവാത്ത ആഭിമുഖ്യവും ആഗ്രഹവും വേണം. ഈ മീഡിയത്തോടു അഭിനിവേശം വേണം. നിങ്ങൾ ഒരു തുടക്കക്കാരനാണെങ്കിൽ സ്വന്തമായൊരു നല്ല പോർട്ട്ഫോളിയോ ഉണ്ടാക്കിയെടുക്കണം. സ്വന്തം ക്രിയേറ്റിവ്‌ പ്രോജക്റ്റുകളിന്മേൽ നിങ്ങളുടെ ഇപ്പോഴുള്ള സമയം ചെലവഴിക്കണം. പ്രൊഫഷനിൽ പ്രവേശിക്കുമ്പോൾ അതു നിങ്ങളെ വളരെ സഹായിക്കും. മറ്റുള്ള ഇൻഡസ്ട്രി പ്രൊഫഷനലുകളുമായി കഴിയുന്നത്ര സുംവദിക്കാൻ ശ്രമിക്കണം.

നൈപുണ്യ വികസനത്തിൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കുറഞ്ഞതു രണ്ട്‌ തരം നൈപുണ്യങ്ങളെങ്കിലും സ്വായത്തമാക്കുക എന്നുള്ളതാണ്. ഒന്നിൽ വളരെ നല്ല അവഗാഹവും മറ്റൊന്നിൽ സാധാരണ അറിവും. നിങ്ങൾ ഒരു കാരക്റ്റർ ഡിസൈനർ ആണെങ്കിൽ, ഒരു BG ആർട്ടിസ്റ്റ്‌ ആയുള്ള കഴിവു വളരെ ഉപകാരപ്രദമായിരിക്കും. നൈപുണ്യങ്ങളിലെ വൈവിദ്ധ്യം നിങ്ങളുടെ തൊഴിൽ യോഗ്യത വർദ്ധിപ്പിക്കും. എല്ലാറ്റിലുമുള്ള പരിമിത അറിവല്ല ഇവിടെ പരാമർശിച്ചത് നിങ്ങൾക്കു അനുയോജ്യമായതും ഉപകരിക്കുന്നതുമായ കോഴ്സുകൾ നിങ്ങൾ തന്നെ തിരഞ്ഞെടുക്കുക. പ്രാക്റ്റിക്കൽ പരിശീലനവും പ്രധാനമാണ്. കഴിയുന്നത്ര പ്രാക്റ്റിക്കൽ പരിശീലനം നേടുക. പ്രൊഡക്ഷനു പ്രാധാന്യം നൽകുന്നയിടങ്ങളിൽ ഇന്റേൺഷിപ്‌ നേടുന്നതു നന്നായിരിക്കും. യഥാർത്ഥ പ്രൊഫെഷനലുകളുമായി ഇടപഴകുന്നതിനു അതു സഹായിക്കും.

ജോലി പ്രൊഫെയിലുകൾ

നിരവധി ജോലി പ്രൊഫയിലുകൾ ഈ വ്യവസായത്തിൽ നിലവിലുണ്ട്‌. ആനിമേഷൻ ഫിലിം മെയ്കിംഗ്‌ കോഴ്സ്‌ പൂർത്തിയാക്കുന്ന ഒരു ഫ്രഷർ ആദ്യം ഒരു BG & പ്രോപ്സ്‌ മോഡലർ, കാരക്റ്റർ മോഡലർ, റ്റെക്സ്ച്ചർ പെയ്ന്റിംഗ്‌ ആർട്ടിസ്റ്റ്‌, റിഗിംഗ്‌ ആർട്ടിസ്റ്റ്‌, കാരക്റ്റർ ആനിമേറ്റർ, Fx ആനിമേറ്റർ, റെൻഡർ റാങ്ഗ്ലർ, ലുക്‌ ഫൈനലൈസിംഗ്‌ ആർട്ടിസ്റ്റ്‌ എന്നിങ്ങനെയുള്ള ജോലികളിൽ പ്രവേശിക്കാം.

വിഷ്വൽ ഇഫക്റ്റ്‌ സ്ട്രീമിൽ നിന്നുള്ള തുടക്കക്കാരനു റോട്ടോ ആർട്ടിസ്റ്റ്‌, പെയ്ന്റ്‌ ആർട്ടിസ്റ്റ്‌, മാച്ച്‌ മൂവ്‌ ആർട്ടിസ്റ്റ്‌, പ്രെപ്‌ ആർട്ടിസ്റ്റ്‌, 3D ഇന്റഗ്രേഷൻ ആർട്ടിസ്റ്റ്‌, CG കംപോസിറ്റർ എന്നിങ്ങനെയുള്ള ജോലികളിൽ പ്രവേശിക്കാം.

 

ഇതു കൂടാതെ AVGC വ്യവസായത്തിൽ കമ്പോസർ, കണ്ടന്റ്‌ ഡിസൈനർ, കണ്ടന്റ്‌ പ്രോഗ്രാമർ,  ക്രിയേറ്റിവ്‌ ഡയറക്ടർ, ഇഫക്റ്റ്സ്‌ ആർട്ടിസ്റ്റ്‌, യൂണിറ്റി/ അൺ റിയൽ എഞ്ചിൻ പ്രോഗ്രാമ്മർ, ഗെയ്ം ഡിസൈനർ, ഗെയ്ം പ്രോഗ്രാമർ, ഗെയ്ം ടെസ്റ്റർ, IT മാനേജർ, നെറ്റ്വർക്ക്‌ ഗെയ്ം പ്രോഗ്രാമർ, ഓൺലൈൻ AI പ്രോഗ്രാമർ, പാർട്ടിക്കിൾ ഇഫക്റ്റ്സ്‌ ആർട്ടിസ്റ്റ്‌, പ്രൊഡ്യുസർ, പ്രൊഡക്ഷൻ കൊ ഓർഡിനേറ്റർ, ക്വാളിറ്റി അഷ്വറൻസ്‌ അനലിസ്റ്റ്‌, സ്ക്രിപ്റ്റ്‌ റൈറ്റർ, സൗണ്ട്‌ ഡിസൈനർ, സ്റ്റോറിബോർഡ്‌ ആർട്ടിസ്റ്റ്‌, ടെസ്റ്റ്‌ ടൂൾസ്‌ എഞ്ചിനിയർ, ടെക്സ്ച്ചർ ആർട്ടിസ്റ്റ്‌, യൂസർ ഇന്റർഫേസ്‌ ഡിസൈനർ, എൻവിറോണ്മെന്റ് ഡിസൈനർ എന്നീ ജോലികളും അഭികാമ്യമാണ്‌.

എന്താണു അഭ്യസിക്കേണ്ടത്

താങ്കൾ ആനിമേഷൻ കൂടുതൽ പഠിക്കുകയും നൈപുണ്യം വികസിപ്പിച്ചു ഈ വ്യവസായത്തിൽ ഭാഗഭാക്കാകാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണെങ്കിൽ ഇതാണു അതിനുള്ള സുവർണ്ണാവസരം.

വീട്ടിലിരുന്നു തന്നെ ഇവയെല്ലാം ഓൺലൈനിൽ പഠിക്കാനുള്ള കോഴ്സുകൾ വളരെ ലഭ്യമാണ്. ആനിമേഷനിൽ പ്രൊഡക്ഷനിൽ നൈപുണ്യവും അതിലെ ഏതെങ്കിലും മേഖലയിൽ സ്പെഷ്യലൈസേഷനും നേടുന്നതു ഒരു നല്ല തുടക്കമായിരിക്കും. അല്ലെങ്കിൽ VFX പ്രൊഡക്ഷൻ വിഭാഗത്തിൽ റോട്ടോ പെയ്ന്റ്‌ മാച്ച്‌ മൂവ്‌, ട്രാകിംഗ്‌, കളർ ഗ്രേയ്ഡിംഗ്‌, 3D ഇന്റഗ്രേഷൻ, CG കമ്പോസിറ്റിംഗ്‌ എന്നിവയിൽ പഠനം നടത്താവുന്നതാണ്. ക്രിയേറ്റിവ്‌ ജോലി തേടുന്നവർക്കു സ്വന്തമായ ഒരു ഡെമോ റീൽ ഉണ്ടാവേണ്ടതാണ്.

VIZDEM എന്ന പേരിൽ ആനിമേഷൻ രംഗത്തെ പരിശീലനത്തിനായി 'ടൂൺസ്‌' ഒരു പുതിയ സംരംഭത്തിനു തുടക്കമിടാൻ പോവുകയാണു എന്നറിയിക്കാൻ സന്തോഷവും ആവേശവുമുണ്ട്‌.  ഇപ്പോൾത്തന്നെ ടൂൺസ്‌ ആനിമേഷൻ അക്കാഡമി ട്രെയിനിംഗ്‌ രംഗത്തു ഒരു മുന്നിരസ്ഥാപനമാണ്. 'വിസ്ഡെത്തിന്റെ വരവോടെ ക്രിയേറ്റിവ്‌ ആർട്ട്സ്‌ രംഗത്തു വിശാലമായ സാന്നിദ്ധ്യം ഉറപ്പിക്കാനാണു ടൂൺസ്‌ അക്കഡമി പദ്ധതിയിടുന്നത്. ക്രിയേറ്റിവ്‌ കഴിവുള്ളവരെ വളർത്തിയെടുത്തു അവരെ തൊഴിലിനു സജ്ജമാകുക എന്നതാണു വിസ്‌ഡെത്തിന്റെ ദർശനവും ലക്ഷ്യവും. ടെക്നോക്രിയേറ്റിവിറ്റി വ്യവസായം ലോകത്തിൽ വളർന്നു പന്തലിച്ചുകൊണ്ടിരിക്കുകയാണ്.

പ്രസക്തമായ നൈപുണ്യം നേടുന്നവർക്കു ഈ വ്യവസായത്തിൽ തൃപ്തികരമായതും വിജയകരമായതുമായ തൊഴിൽ സാദ്ധ്യതകളാണുള്ളത്. സ്വയം അഭ്യസിക്കുന്നതിനു കഠിന പ്രയത്നം ചെയ്യാൻ തയ്യാറുള്ളവർക്കു ആഹ്ലാദകരവും സാമ്പത്തികമായി വിജയപ്രദവുമായ തൊഴിൽ ഈ രംഗത്തു ലഭ്യമാണ്.

വോൾട്ട്‌ ഡിസ്നിയെ ഉദ്ധരിച്ചു പറയട്ടെ, "ഒരു മനുഷ്യനു മനസ്സിൽ ഉൾക്കൊള്ളാൻ കഴിയുന്നതെല്ലാം. ആനിമേഷൻ കലയിലൂടെ സംവദിക്കാൻ സാധിക്കും..". ഇതാണ് അനിമേശെന്റെ ആത്മാവ്. ഈ തത്വം കാത്തുസൂക്ഷിക്കാൻ കഴിയുന്നത്രയും കാലം ആനിമേഷന്റെ ജീവനും കരുത്തും നിലനിൽക്കും. ഈ വ്യവസായത്തിന്റെ വളർച്ചയ്ക്കു ഒരിക്കലും അവസാനമില്ല. അതു ചിറകു വിരിക്കുകയും വിദൂരങ്ങളിലും അറിയാത്ത മേഖലകളിലും എത്തിപ്പെട്ടു ആധിപത്യം സ്ഥാപിക്കുക്കുകയും ചെയ്യും.. 

 

(ലേഖകൻ പി . ജയകുമാർ, സി.ഇ.ഒ, ടൂൺസ് മീഡിയ ഗ്രൂപ്പ്; രേഖപ്പെടുത്തിയ ആശയങ്ങൾ വ്യക്തിപരം )


English Summary: Career Scope Of Animation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com