ADVERTISEMENT

ആളുകളുടെ വിജയകഥകൾ നിങ്ങൾ ധാരാളം കേട്ടിട്ടുണ്ടാകും. അവൾക്കെങ്ങനെയാണ് ഏറ്റവും ദുർഘടമായ മത്സര പരീക്ഷകകളുടെ കവചം ഭേദിക്കാൻ സാധിച്ചത്. അവനെങ്ങനെയാണ് ബുദ്ധിമുട്ടുകളുടെ കടമ്പകൾ കടന്ന് കമ്പനികളിൽ ജോലി സമ്പാദിച്ചത്. ഏറ്റവും അഭിമാനകരമായ പ്രോജക്ടിന് അവൾക്കെങ്ങനെ അവാർഡ് നേടാനായി.

വിജയം കൈവരിക്കുന്നതിനു മുമ്പ് ഒരാൾ അനുഭവിച്ചിട്ടുള്ള കഷ്ടപ്പാടുകളെയും അതിനു നടത്തിയി ട്ടുള്ള കഠിന പരിശ്രമങ്ങളെയും വിജയം ആഘോഷിക്കുമ്പോൾ സാധാരണ അവഗണിക്കുകയോ വിസ്മരിക്കുകയോ ചെയ്യുന്നതാണ് നമ്മുടെ പതിവ്. അവൻ അഥവാ അവൾ പരാജയത്തിന്റെയോ തോൽക്കാതെ പിടിച്ചുനിൽക്കാൻ ആഴ്ചകളോ മാസങ്ങളോ നീണ്ട കഠിന പ്രയത്നങ്ങൾ നടത്തിയ തിന്റെയോ വാർത്തകൾ വളരെ അപൂർവമായി മാത്രമെ വായിക്കാറുള്ളൂ. എന്തുകൊണ്ടാണത്? അത് ഇന്ത്യയിൽ മാത്രമുള്ളതാണോ അതോ ലോകസാധാരണമാണോ?

ജാപ്പനീസ് ഭാഷയിൽ പ്രസിദ്ധമായ ഒരു ചൊല്ലുണ്ട്, "ആറു പ്രാവശ്യം വീഴട്ടെ, ഏഴാമത് നിവർന്നു നിൽക്കാം" പരാജയം ഒരിക്കലും സഹിക്കാനാകാത്തവരാണ് ജാപ്പനീസ് സമൂഹമെന്നും പറയപ്പെടുന്നു

നേരെ മറിച്ച് അമേരിക്കയിൽ തോൽവികളെയും പിൻതള്ളപ്പെടലുകളെയും ഔദാര്യത്തോടെയാണ് കാണുന്നത്. നിങ്ങളുടെ സിവിയിൽ എന്തെങ്കിലും ചെറിയ വീഴ്ചകളുണ്ടെങ്കിലും അമേരക്കയിൽ നിങ്ങൾക്ക് ജോലിക്ക് അപേക്ഷിക്കാം. ഇന്റർവ്യു ചെയ്യുന്നവർ ആ പരിമിതിയുടെ പേരിൽ മാർക്കൊ ന്നും കുറയ്ക്കുകയില്ല. പശ്ചിമ യൂറോപ്യൻ രാജ്യങ്ങളിലും ഈ രീതി തന്നെയാണ്. എന്നാൽ ഏഷ്യയിൽ എച്ച് ആർ മാനേജർ അത്തരം വീഴ്ചകൾ പോരായ്മയായി തന്നെ കണക്കാക്കും.  ഇന്ത്യയിൽ നിങ്ങൾ പഠിച്ച സ്ഥാപനവും നിങ്ങൾക്ക് പ്രവേശനം ലഭിച്ച കോളജും വിലയിരുത്തപ്പെടും. ഐഐഎം–കളിൽ നിന്നും ഐഐടികളിൽ നിന്നും ബിരുദമെടുത്തവർക്ക് ഉയർന്ന ശമ്പളം ലഭിക്കു ന്നതായി പത്രങ്ങളും വാഴ്ത്തും. ഒരു കാര്യത്തിൽ ഇതു  പ്രോത്സാഹജനകമാണ്. നല്ല വിദ്യാഭ്യാസത്തി ലൂടെ നല്ല ശമ്പളം ലഭിക്കുമെന്ന സന്ദേശവും ഇത് വിദ്യാർത്ഥികൾക്ക് നൽകുന്നു. (രാഷ്ട്രീയത്തിലൂടെ യോ അഴിമതികളിലൂടെയോ അനധികൃതമായി പണം ലഭിക്കുന്നതിനു പകരം) എന്നാൽ രണ്ടാംതരം എന്നറിയപ്പെടുന്ന മറ്റു സ്ഥാപനങ്ങളിൽ നിന്ന് ബിരുദമെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഇത് അപകർഷ താബോധമുണ്ടാക്കും. എന്നാൽ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്ന സംഖ്യ ശരാശരിയായിരിക്കുമെന്ന്  മറ്റുള്ളവർ തിരിച്ചറിയുന്നില്ല. വളരെ കുറച്ച് തൊഴിൽദാതാക്കൾക്കു മാത്രമെ ഈ ശരാശരിയിൽ നിന്ന് ഉന്നതശമ്പളം നൽകാൻ കഴിയൂ. മറ്റ് താഴേക്കിടയിലുള്ളവർക്കായി ഒന്നും ചെയ്യാൻ കഴിയില്ല. അതുകൊണ്ട് ശരിയായ കോളജിൽ ചേരുക അഥവാ നിങ്ങൾ സ്വപ്നം കാണുന്ന കമ്പനിയിൽ ജോലി നേടാൻ കഴിയുക എന്നത് നിരവധി കടമ്പകൾ കടക്കേണ്ട വലിയൊരു വെല്ലുവിളിയാണ്. യുവാക്കൾ ക്ക് അത് നല്ല മാനസികപിരിമുറുക്കമാണുണ്ടാക്കുക. റക്ഷിതാക്കൾ അവരുടെ ഈ സമ്മർദ്ദം കൂട്ടുകയും ചെയ്യുന്നു. 

ഇതെങ്ങനെ കൈകാര്യം ചെയ്ത് വിവേകമതിയാകാം?

നിരസിക്കപ്പെടുന്നതിനെ അതിജീവിച്ച് വിജയത്തിനായി തയ്യാറെടുക്കാനുള്ള മൂന്നു വഴികൾ എന്റെ പുതിയ പുസ്തകമായ ‘Spring – Bouncing Back From Rejection’ –ൽ ഞാൻ വിവരിക്കുന്നുണ്ട്.      അതിൽ ആദ്യത്തെ പടി നിരസിക്കലിന് സന്നദ്ധനായിരിക്കുക എന്നതാണ്. നമ്മൾ ചെയ്യേണ്ടതിനെ കുറിച്ച് ശുഭാപ്തി വിശ്വാസവും ഉറപ്പും നമുക്കുണ്ടായിരിക്കുക. ഏറ്റവും നല്ല സ്ഥാപനം തേടുന്നതിൽ ഒരു തെറ്റുമില്ല. നമുക്കെപ്പോഴും ഉന്നതമായ ലക്ഷ്യം ഉണ്ടായിരിക്കണം. പ്രശസ്ത ആഡ് ഗുരു ലിയോ ബർനറ്റ് പറയുന്നു, "നക്ഷത്രങ്ങളെ ലക്ഷ്യമിട്ടു നീങ്ങിയാൽ നിങ്ങൾക്കൊരുപിടി മണ്ണെങ്കിലും കിട്ടാതിരിക്കല്ല" നാം ഓരോരുത്തരും നക്ഷത്ര നേട്ടങ്ങൾക്കായി യത്നിക്കണം. നമ്മൾ നക്ഷത്രങ്ങൾക്കാ യി മുന്നോട്ടു നോക്കുമ്പോൾ നമ്മുടെ പുറകുവശം അക്കാര്യത്തിൽ വിജയിക്കില്ലെന്നും നാം മനസ്സിലാക്കണം. അതിനായി ഒരു പ്ലാൻ ബി കൂടാതെ ഒരു പ്ലാൻ സി കൂടി തയ്യാറാക്കേണ്ടിവരും. അതു നമ്മുടെ ആത്യന്തിക ലക്ഷ്യമല്ലെങ്കിൽ പോലും നമ്മളതും ഒരുക്കണം. നമ്മൾ ഒരിടത്തുനിന്നു നിരസി ക്കപ്പെടുമ്പോഴുണ്ടാകുന്ന മനോവേദന ശാരീരിക വേദനയായിത്തന്നെയാണ് നമ്മുടെ തലച്ചോറ് അനുഭവിക്കുന്നതെന്ന് നൂറോളജിസ്റ്റുമാർ കണ്ടെത്തിയിട്ടുണ്ട്. ഈ സന്ദർഭത്തിൽ പാരസെറ്റമോൾ നിങ്ങൾക്കു സഹയകമാകാം. കുറച്ചു സമയത്തേക്ക് വിഷമം തോന്നാം. എന്നാലത് ആഴ്ചകളോളം നീണ്ട് കുഴപ്പമുണ്ടാകാൻ അനുവദിക്കരുത്. 

നിരസിക്കപ്പെടുന്നതിനു പുറകിൽ നിന്ന് അതിനെ സമർത്ഥമായി കൈകാര്യം ചെയ്യാൻ പഠിക്കു കയെന്നതാണ് അടുത്തപടി . എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്? നിങ്ങളുടെ സിവി നിരസിക്ക പ്പെട്ടിട്ടുണ്ടാകാം, പക്ഷേ നിങ്ങളല്ല നിരസിക്കപ്പെട്ടതെന്ന് തിരിച്ചറിയുക. . പിൻതള്ളപ്പെടുന്നതിനെ വ്യക്തിപരമായി കാണാതിരിക്കലാണ് ആദ്യപാഠം. നിങ്ങളുടേത് ഒരു മോശപ്പെട്ട ദിവസമായതി നാലായിരിക്കാം ഇന്റർവ്യൂവിൽ പരാജയപ്പെട്ടത്. ശരിക്ക് നിർവചിക്കാനാകാത്ത കാര്യം കൊണ്ടായിരി ക്കാം ചിലപ്പോൾ കോളജ് നിങ്ങളുടെ സിവി തിരസ്കരിച്ചത്. എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ച തെന്ന് കണ്ടുപിടിക്കുക. അതിനൊരു റിജക്ഷൻ പ്രോസസിംഗ് സിസ്റ്റം ഇതാ. നിങ്ങൾക്കേറ്റവും വിശ്വസ്തരായവരും ഈ സിസ്റ്റത്തിൽ ഉൾപെടുന്നു. അതു നിങ്ങളുടെ രക്ഷിതാക്കളുമാകാം. അവർക്കും ചിലപ്പോൾ കാര്യങ്ങൾ വ്യക്തമായില്ലെന്നു വരാം. എങ്കിൽ പഴയ അദ്ധ്യാപകരെയോ തുറന്ന പെരുമാറ്റമുള്ള സുഹൃത്തിനെ പോലുള്ള ബന്ധുക്കളെയോ സമീപിക്കാം. നിങ്ങൾക്ക് സംഭവിച്ച പരാജയത്തിന്റെ കൃത്യമായ വിശദീകരണം തരാൻ അവർക്കു കഴിഞ്ഞേക്കും. 

ഈ പിൻതള്ളപ്പെടലിൽ നിന്ന് നിങ്ങൾക്കെന്തു പഠിക്കാനാകുമെന്ന് മനസ്സിലാക്കുന്നതാണ് ഏറ്റവും പ്രധാനം. വീണ്ടും തിരസ്കരിക്കപ്പെടാതിരിക്കാൻ അടുത്ത പ്രാവശ്യം കൂടുതൽ മെച്ചപ്പെട്ട രീതിയിൽ എന്തു ചെയ്യാമെന്ന് കണ്ടെത്തുക. ആദ്യ സിവിയിൽ ഉൾപെടുത്താത്ത എന്തെങ്കിലും കാര്യം പ്രാധാന്യ ത്തോടെ അവതരിപ്പിച്ച് നിങ്ങളുടെ സിവി പുതുക്കി തയ്യാറാക്കാം. നിങ്ങൾക്ക് പ്രചോദനമേകിയ കാര്യങ്ങൾ പ്രാരംഭ കുറിപ്പായി ചേർക്കാം. ജോലിക്കുള്ള അടുത്ത ഇന്റർവ്യൂവിനു മുമ്പായി പ്രൊഫൈ ൽ പുതുക്കുന്നത് നന്നായിരിക്കും. നിങ്ങൾ ജോലിക്കായി അപേക്ഷിക്കുന്ന കമ്പനിയെ സംബന്ധിച്ചു ള്ള എല്ലാ കാര്യങ്ങളും തിരക്കി അറിയുന്നതും പ്രയോജനം ചെയ്യും.

നിരസിക്കപ്പെടുന്നതിനെ നേരിടുന്നതിനും അതിനെ വിശകലനം ചെയ്യുന്നതിനും അതിൽ നിന്നു പാഠം പഠിക്കുന്നതിനും ഉള്ള മൂന്നിന സമീപന രീതി നിങ്ങളുടെ വിദ്യാഭ്യാസ, തൊഴിൽ രംഗങ്ങളിൽ ഉയർച്ചയ്ക്ക് കളമൊരുക്കും. 

പിൻതള്ളപ്പെടുന്നതിനെ യാഥാർത്ഥ്യബോധത്തോടെ നേരിട്ടില്ലെങ്കിൽ നിങ്ങൾ ഒരിക്കലും ഉയരങ്ങളി ൽ എത്തുകയില്ല എന്നതിൽ നിന്നാണ് എല്ലാ മാറ്റങ്ങളുടെയും തുടക്കം. നിങ്ങൾ അണിയേണ്ട ഒരടയാ ളമായി നിരസിക്കപ്പെടുന്നതിനെ കണക്കാക്കുക. വിജയികളായ എല്ലാവരും ഒരിക്കലല്ലെങ്കിൽ മറ്റൊരി ക്കൽ നിരസിക്കപ്പെട്ടതിനെ നേരിട്ടവരായിരിക്കും. അദ്ധ്യയന രംഗത്തും ബിസിനസ്സിലും സാഹിത്യരംഗ ത്തും സ്പോർട്സിലും ബ്യൂറോക്രസിയിലും മറ്റും മറ്റും..തിരസ്കരിക്കപ്പെടൽ ഉണ്ട്. വിജയംവരിക്കുന്ന വർ ഓരോ തിരിച്ചടികളിൽ നിന്നും പാഠം പഠിച്ചവരും അവയെ നേരിട്ടവരും ആയിരിക്കും. 

ഏറ്റവും മികച്ച ബാസ്കറ്റ്ബോൾ കളിക്കാരനായിരുന്ന മൈക്കൽ ജോർദാൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്, എന്റെ കരിയറിൽ ഞാൻ 9000–ൽ അധികം ഷോട്ടുകൾ നഷ്ടപ്പെടുത്തിയിട്ടുണ്ട്. 300 ഗെയിമുകളിൽ പരാജയപ്പെട്ടിട്ടുമുണ്ട്. ഇരുപത്താറു പ്രാവശ്യം ഗെയിം ജയിക്കുമെന്നുറപ്പിച്ചിട്ടും തോറ്റു പോയിട്ടുണ്ട്. ജീവിതത്തിൽ വീണ്ടും വീണ്ടും പരാജയപ്പെട്ടിട്ടുള്ള അവസ്ഥയുണ്ടായിട്ടുണ്ട്. അവയെ ഫലപ്രദമായി നേരിട്ടതുകൊണ്ടാണ് ഞാനിന്ന് വിജയികളുടെ മുൻനിരയിലെത്തിയിരിക്കുന്നത്.                     ഏറ്റവും മികച്ച ബാസ്കറ്റ് ബോൾ കളിക്കാരന് തനിക്കുണ്ടായ പരാജയങ്ങളും തിരിച്ചടികളും തോൽ വികളും തുറന്നു സമ്മതിക്കാമെങ്കിൽ പരാജയങ്ങളുടെ കാര്യത്തിൽ നാമെന്തിന് പരിതപിക്കണം? പരാജയങ്ങളും തിരിച്ചടികളും തോൽവികളും അവയെ സംബന്ധിച്ച ഭീതിയും സ്വയം സമ്മതിക്കുന്നിട ത്താണ് നിങ്ങളുടെ വിജയത്തിലേക്കുള്ള ഉറച്ച കാൽവെയ്പ് നടത്തുന്നത്.

 

(പരസ്യ മേഖലയിലെ ആചാര്യൻ, സ്വതന്ത്ര ബ്രാൻഡ്/ എക്സിക്യൂട്ടീവി കോച്ച്, ഗ്രന്ഥരചയിതാവുമാണ്  ആംബി പരമേശ്വരൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com