ADVERTISEMENT

ഒരു മഹാമാരി അഴിച്ചുവിട്ട നാശവുമായി ലോകം പൊരുത്തപ്പെടുന്ന ഈ ഘട്ടത്തിലും; യോഗ്യതയുള്ള, പരിശീലനം ലഭിച്ച, പ്രചോദിതരായ മനുഷ്യശക്തി ഒരു സാമ്പത്തിക ശക്തി എന്ന നിലയിൽ ഇന്ത്യയുടെ ഉയർച്ചയുടെ മൂലക്കല്ലായിരിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടോമേഷൻ, റോബോട്ടിക്സ്, ഡേറ്റ അനലിറ്റിക്സ് മുതലായവ പോലെ ഉരുത്തിരിയുന്ന സാങ്കേതിക വിദ്യകളാൽ ചലിപ്പിക്കപ്പെടുന്ന ആഗോള സാമ്പത്തിക വിജ്ഞാനരംഗത്ത് ആര് മുൻനിരയിലേക്ക് വരുമെന്നത് നൈപുണ്യ വികസനം, പുനർ നൈപുണ്യ വികസനം പരമാവധി ശേഷി വർദ്ധന എന്നിവയായിരിക്കും നിർണയിക്കുക. ജനസംഖ്യയുടെ 60%–ൽ അധികവും യുവാക്കളായ ഇന്ത്യയിൽ അവസരങ്ങൾ നിരവധിയാണ്. എന്നിരുന്നാലും, തുല്യരിൽ ഒന്നാമനായി നാം ഉയർന്നുവരണമെങ്കിൽ അവ പരിഹരിക്കേണ്ടതുണ്ട്.

2019–ലെ ഇന്ത്യ സ്കിൽസ് റിപ്പോർട്ടനുസരിച്ച് ഇന്ത്യയിൽ പുതുതായിറങ്ങിയ ബിരുദധാരികളിൽ 47% പേർക്കു മാത്രമെ ജോലി സാദ്ധ്യതയുള്ളൂ. ബാക്കി 53% പേർ നല്ല ജോലികൾക്കായുള്ള നൈപുണ്യം നേടേണ്ടിയിരിക്കുന്നു. സൗത്ത് കൊറിയയിലെ 96%, ജർമ്മനിയിലെ 75%, യുഎസ്എയിലെ 52%, മെക്സിക്കോയിലെ 38% എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ തൊഴിൽശക്തിയിൽ 5%–ല്‍ താഴെ മാത്രമെ ഔപചാരികമായ തൊഴിൽ ശേഷി ഉള്ളവരെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിൽ തന്നെ ഗ്രാമപ്രദേശങ്ങളിലെ പരിമിതമായ തൊഴിൽ ശേഷി ഉടൻ ശ്രദ്ധതിരിക്കേണ്ട വിധം പ്രാധാന്യമർഹിക്കുന്നു. വിദഗ്ധരായ പരിശീലകരുടെ കുറവും പരിശീലനപരിപാടികളുടെ പോരായ്മയും പഠനം നിർത്തിപ്പോകുന്നവരുടെ നിരക്ക് വർദ്ധിക്കുന്നതും ഒട്ടേറെ ഗ്രാമപ്രദേശങ്ങളിലും രാജ്യത്തെ മറ്റു വിദൂരപ്രദേശങ്ങളിലും നൈപുണ്യവികസനം ബുദ്ധിമുട്ടിലാക്കുന്നു. തൽഫലമായി, സാക്ഷരരും അർദ്ധ സാക്ഷരരുമായ ഗ്രാമീണ യുവാക്കൾ നഗരങ്ങളിലേക്ക് കുടിയേറുകയും അവിദഗ്ദ്ധ തൊഴിലാളികളായി ജോലി ഏറ്റെടുക്കുകയും ചെയ്യുന്നു.

 

COVID-19 മഹാമാരി ഈ വലിയ കുടിയേറ്റ തൊഴിലാളികളുടെ, പ്രത്യേകിച്ചും ഉപജീവനത്തിനായി ഗ്രാമങ്ങളിലേക്ക് മടങ്ങുന്നവരുടെ ദുരവസ്ഥ മുന്നിൽ കൊണ്ടുവന്നിട്ടുണ്ട്. സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ, പ്രത്യേകിച്ച് അസംഘടിത മേഖലകളിലെ ദശലക്ഷക്കണക്കിന് ഇത്തരം തൊഴിലാളികൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ നേരിടാൻ, സര്‍ക്കാര്‍ നിരവധി പരിപാടികൾ ആവിഷ്കരിച്ചു. അവരിൽ നിർമ്മാണ മേഖലയിലെ തൊഴിലാളികൾ, ഡെലിവറിമെൻ, ഡ്രൈവർമാർ, ഗാര്ഹിക ജോലിക്കാർ മുതലായവർ ഉൾപെടുന്നു. 2020 ജൂലൈയിൽ സ്കിൽ ഡവലപ്മെന്റ് ആൻഡ് എന്റർപ്രണ്വർഷിപ് മന്ത്രാലയത്തിന്റെ സഹകരണത്തോടെ നാഷണൽ സ്കിൽ ഡവലപ്മെന്റ് കോർപറേഷൻ (എൻ എസ് ഡി സി) ആത്മനിർഭർ സ്കിൽഡ് എംപ്ലോയീ എംപ്ലോയർ മാപ്പിംഗ് (എഎസ്ഇഇഎം) പോർട്ടൽ ആരംഭിച്ചു. ഗ്രാമീണർക്ക് തങ്ങളുടെ തൊഴിൽശേഷിക്ക് അനുസൃതമായ ജോലികൾ തങ്ങളുടെ സംസ്ഥാനത്തു തന്നെ കണ്ടെത്തുവാൻ അത് അവസരമൊരുക്കുന്നു. ഈ പോർട്ടലിൽ നാളിതുവരെ 1.3 കോടിയി ലേറെ ആളുകളും 900–ൽ അധികം തൊഴിലുടമകളും രജിസ്റ്റർ ചെയ്തു കഴിഞ്ഞു. ഇത്‌തൊഴിൽ തേടുന്നവർക്കും തൊഴിലുടമകൾക്കും പരസ്പര സഹകരണത്തിനുള്ള വേദിയൊരുക്കിയിരിക്കുന്നു.

 

ആത്മനിർഭർ സ്കിൽഡ് എംപ്ലോയീ എംപ്ലോയർ മാപ്പിംഗ് (എ.എസ്.ഇ.ഇഎം) പകര്‍ച്ചവ്യാധിക്കാലത്തുള്ള ഹ്രസ്വകാല പ്രശ്‌നമാകാന്‍ സാധ്യതയുള്ള കാര്യങ്ങളെ അഭിസംബോധന ചെയ്യാനാണ് അസീം പുറത്തിറക്കിയത്,  ദീര്‍ഘകാല വീക്ഷണകോണില്‍ നിന്ന് നോക്കിയാല്‍, ന്യൂ എജ്യൂക്കേഷന്‍ പോളിസി 2020 ന് വേണ്ടിയുള്ള നൈപുണ്യ വിടവ് പരിഹരിക്കുന്നതിനുള്ള ഒരു സുപ്രധാന കാല്‍വയ്പാണ്. അടുത്ത പതിറ്റാണ്ടിൽ എല്ലാ വിദ്യാലയങ്ങളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിപണിക്കനുസൃതമായ  തൊഴിൽ പരിശീലനത്തിലൂടെ വിപുലമായ തൊഴിൽശക്തിയെ അവരുടെ പഠനപൂർത്തീകരണത്തോടൊപ്പം വാർത്തെടുക്കാൻ ഇത് ഉപകരിക്കും. പദ്ധതി പ്രാവർത്തികമാകുന്നതോടെ വിദ്യാർത്ഥികൾ തൊഴിൽ ശേഷിയോടെയും സ്വന്തംകാലിൽ നിൽക്കാമെന്ന ആത്മവിശ്വാസത്തോടെയും പുറത്തിറങ്ങുന്നത് ഉറപ്പാക്കാം.  

 

എൻ എസ് ഡി സി കഴിഞ്ഞ പത്തു വർഷത്തിനകം സ്കിൽ ഇന്ത്യ മിഷനുകീഴിൽ വിവിധ പദ്ധതികൾ നടപ്പാക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുകയും നാളിതുവരെ 2.5 കോടി പേർക്ക് പ്രയോജനപ്പെടുകയും ചെയ്തു. ഇത് 600 ല്‍ കൂടുതല്‍ പരിശീലന ദാതാക്കളുടെ ശൃംഖല സ്ഥാപിക്കുകയും എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള 11000 ഓളം വരുന്ന പരിശീലന കേന്ദ്രങ്ങളിലൂടെ നൈപുണ്യ അന്വേഷകരിലേക്ക് എത്തിച്ചേരുകയും ചെയ്തു. സര്‍ക്കാരിന്റെ നൈപുണ്യവികസന പദ്ധതികളും പരിപാടികളും എൻ എസ് ഡി സി നടപ്പാക്കിക്കൊണ്ടിരിക്കുന്നു. അതിൽ മുഖ്യമായ പ്രധാനമന്ത്രി കൗശൽ വികാസ് യോജന (പിഎംകെവിവൈ), പിഎംകെകെ, നാഷണൽ അപ്രന്റീസ്ഷിപ്പ് പ്രമോഷൻ സ്കീം എന്നിവ ഉൾപെടുന്നു.   പ്രധാനമന്ത്രി കൗശൽ വികാസ് യോജന 2016–20 പ്രോഗ്രാമിനു കീഴിൽ ഷോർട്ട് ടേം ട്രെയിനിംഗ്, റെക്കഗ്നീഷൻ ഓഫ് പ്രയർ ലേണിംഗ് കൂടാതെ സ്പെഷൽ പ്രൊജക്ടുകൾ എന്നിവയിലൂടെ 75 ലക്ഷത്തിലധികം പേർ ഇതിനകം പരിശീലനം നേടി. ഷോർട്ട് ടേം ട്രെയിനിംഗ് വഴി 34 ലക്ഷം പേരെ 290–ൽ അധികം തൊഴിൽ മേഖലകളിൽ പരിശീലിപ്പിക്കുകയും അവരിൽ 16.33 ലക്ഷം പേർ തൊഴിലുകൾ നേടുകയോ സ്വയംതൊഴിലുകളിൽ ഏർപെടുകയോ ചെയ്തുവരുന്നു. 

 

പ്രയർ സ്കിൽ സെറ്റുകൾ, പരിചയ സമ്പത്ത് അഥവാ ഔപചാരികമോ, അനൗപചാരികമോ ആയ പരിശീലനത്തിലൂടെ നേടിയ  പരിജ്ഞാനം അംഗീകരിക്കുന്ന ആർപിഎൽ, അനൗപചാരിക തൊഴിൽശക്തി പ്രാപ്തമാക്കുന്നതിന് സഹായിക്കുന്നു. സംബോധി റിസേർച്ച് 2019–ൽ നടത്തിയ ഒരു പഠനത്തിൽ ആർപിഎൽ സർട്ടിഫിക്കേഷനുള്ള ഒരു തൊഴിലാളിക്ക് അത്തരം സർട്ടിഫിക്കേഷൻ ഇല്ലാത്തവരുമായി താരതമ്യം ചെയ്യുമ്പോൾ പ്രതിമാസം 19%–വരുമാനക്കൂടുതൽ ലഭ്യമാകുന്നതായി കണ്ടെത്തി. ആർപിഎൽ സർട്ടിഫിക്കേഷനുശേഷം പ്രതിമാസ വരുമാനത്തിൽ ശരാശരി 25% വരെ വർദ്ധനവുണ്ടാകുന്നതായും പഠനം റിപ്പോർട്ട് ചെയ്യുന്നു. ആർപിഎൽ പ്രോഗ്രാമിനു കീഴിൽ 27 ലക്ഷത്തിലേറെ ഉദ്യോഗാർത്ഥികൾ ഇതുവരെ സർട്ടിഫൈ ചെയ്തിട്ടുണ്ട്.

 

ഗോത്രവർഗക്കാർ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡർ, യുദ്ധത്തിൽ മരണപ്പെട്ടവരുടെ വിധവകൾ, അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്നവർ, നഗരചേരിപ്രദേശങ്ങളിലെ താമസക്കാർ മുതലായവരുൾപ്പെടെയുള്ള ദുർബലമായവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പിഎംകെവിവൈ (2016–2020) സ്പെഷ്യൽ പ്രോജക്ട് വിഭാഗം ഉൾപ്പെടുത്തി. രാജ്യമെമ്പാടുമുള്ള വിവിധ സ്ഥലങ്ങളിൽ 150–ലേറെ പ്രോജക്ടുകളാണ് ഇതുവരെ ഇതിനായി തുടങ്ങിയിട്ടുള്ളത്. പ്രോഗ്രാം 2 ലക്ഷത്തിലേറെ എൻറോൾമെന്റുകളും നേടി. ഉപജീവനമാർഗം നേടുന്നതിനുള്ള തൊഴിൽശേഷി ആർജ്ജിക്കുന്നതിന് യുവാക്കൾക്ക് പരിശീലനം നൽകുകയാണ് പിഎംകെവിവൈ പദ്ധതികളുടെ ഉദ്ദേശ്യലക്ഷ്യം. പഠനം ഉപേക്ഷിച്ചവർ, തൊഴിൽശേഷി കുറഞ്ഞവർ, തൊഴിൽശേഷി ഇല്ലാത്തവർ മുതലായവരെയും ഈ പദ്ധതി ലക്ഷ്യമിടുന്നു.  

 

നൈപുണ്യ വികസനത്തിന് ഈ കോവിഡ്–19 കാലത്ത് പ്രാധാന്യമുള്ള മറ്റൊന്നാണ് അപ്രന്റീസ്ഷിപ്പ്. തൊഴിൽശേഷി നേടിയ യുവാക്കൾക്ക് മറ്റുള്ളവയോടൊപ്പം ഐടി, ബിഎഫ്എസ്ഐ, റീട്ടെയിൽ, ലോജിസ്റ്റിക്സ്, ടൂറിസം, ഹോസ്പിറ്റാലിറ്റി എന്നിവയുൾപെടെയുള്ള പ്രമുഖ വികസ്വര മേഖലകളിൽ അപ്രന്റീസുകളായി ജോലി ചെയ്യാന്‍ അവസരം ലഭിക്കുന്നു. സ്ഥാപനങ്ങളും അപ്രന്റീസുകളും തമ്മിൽ തടസ്സം കൂടാതെയുള്ള ഇടപെടലിന് apprenticeshipindia.org എന്ന പേരിൽ ഒരു ഏകീകൃത വേദി എൻ എസ് ഡി സി വികസിപ്പിച്ചിരിക്കുന്നു. അതിൽ റജിസ്റ്റർ ചെയ്യുന്ന അപേക്ഷകർക്ക് തൊഴിലുടമകൾ പോസ്റ്റ് ചെയ്യുന്ന നിരവധി അപ്രന്റീസ്ഷിപ്പ് അവസരങ്ങളിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നു. ഉദ്യോഗാർത്ഥികൾക്കും അതുപോലെ തൊഴിലുടമകൾക്കും ഒരുപോലെ പ്രയോജനപ്രദമായ ഒന്നാണ് അപ്രന്റിസ്ഷിപ്പ് പ്രോഗ്രാം. വ്യവസായങ്ങൾക്ക് തൊഴിൽശക്തിയെ പരിശീലിപ്പിക്കാൻ അനുയോജ്യമാ യ പദ്ധതി കൂടിയാണിത്. അതിലൂടെ അപ്രന്റീസുകൾക്ക് സ്റ്റൈപ്പന്റോടെ ജോലി ചെയ്തു കൊണ്ടുള്ള പരിശീലനം സിദ്ധിക്കുന്നു. വ്യവസായമേഖലയിലെ നേതൃനിരക്കാരായ വിപ്രൊ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബജാജ് കാപ്പിറ്റൽ, ആദിത്യബിർള ഗ്രൂപ്പ്, ഫ്യൂച്ച്വർ റീട്ടെയിൽ, വാൾമാർട്ട്, ആമസോൺ, ഡിടിഡിസി, മഹീന്ദ്ര ലോജിസ്റ്റിക്സ്, ബർഗർ കിംഗ്, ഓയോ ഹോട്ടൽസ്, ദി ലളിത്, താജ് ഹോട്ടൽസ്, ജെ ഡബ്ലിയു മാരിയറ്റ് മുതലായവർ അപ്രന്റീസുകളെ നിയമിക്കുന്ന കമ്പനികളുടെ ദീർഘമായ പട്ടികയിൽപെടുന്ന ചിലരാണ്.

 

കോവിഡ് 19–ന്റെ വ്യാപനം പരിശീലനത്തിലും നൈപുണ്യ വികസനത്തിലും ഒരു മാതൃക മാറ്റത്തെ ത്വരിതപ്പെടുത്തി.  സാങ്കേതികവിദ്യയാണ് ഇപ്പോള്‍ ശ്രമങ്ങളെ നയിക്കുന്നത്, കൂടാതെ ഡിജിറ്റല്‍ ഇടപെടല്‍ ഇവിടെ തുടരുകയും ചെയ്യു. നൈപുണ്യ വികസനത്തിന് സാങ്കേതികവിദ്യയുടെ സഹായത്തോടെ ഞങ്ങൾ ഒരു ഇ-സ്‌കില്‍ പോര്‍ട്ടല്‍ സമാരംഭിച്ചിരിക്കുന്നു. സെയിൽസ്ഫോഴ്സ്, എസ്എഎസ്, ബെറ്റർയു, ടാറ്റാ കൺസൽറ്റൻസി സർവീസസ്, അമൃത ടെക്നോളജീസ്, അപ്പോളോ മെഡ് വാഴ്സിറ്റി, ബിഎസ് ഇ ഇൻസ്റ്റിറ്റ്യൂട്ട് ലിമിറ്റഡ് തുടങ്ങിയവ പോലുള്ള കോർപറേറ്റുകളുമായി വിവര പങ്കാളിത്തങ്ങൾ സ്ഥാപിച്ച് ലേണിംഗ് മൊഡ്യൂളുകൾ രൂപപ്പെടുത്തി വ്യവസായങ്ങൾക്ക് ആവശ്യമുള്ള പരിശീലനം സിദ്ധിച്ച തൊഴിൽശക്തിയുടെ ആവശ്യാനുസരണമുള്ള സപ്ലൈ സാദ്ധ്യമാക്കുന്നു.

 

തൊഴിൽപുരോഗതിക്ക് നൈപുണ്യവികസന പരിശീലനം തികച്ചും ആവശ്യമാണ്. മത്സരങ്ങൾ നിറഞ്ഞ ആഗോള വിപണിയിൽ നേട്ടങ്ങളുണ്ടാക്കുന്നതിന് ഏതൊരു രാഷ്ട്രത്തിനും നൈപുണ്യ വികസനം സുപ്രധാനമാണ്. അപ്രന്റീസ്ഷിപ്പ്, ആർപിഎൽ, അനുയോജ്യവേദികളൊരുക്കൽ എന്നിവയിലൂടെ ഇന്ത്യയിലെ അഭിലാഷ യുവാക്കൾക്ക് വളരെയധികം ഗുണപരമായ ഫലങ്ങൾ നൽകി. ഈ നടപടികൾ ഇന്ത്യയിലെ യുവാക്കൾക്ക് അവരുടെ കഴിവുകൾ നിറവേറ്റുന്നതിനുള്ള ശരിയായ അവസരങ്ങൾ തിരിച്ചറിയുന്നതിനും അതിലേക്കുള്ള ഏറ്റവും ഹ്രസ്വവും നിർണ്ണായകവുമായ യാത്ര ഏറ്റെടുക്കുന്നതിന് ഒരു യഥാർത്ഥ റോഡ്മാപ്പ് സൃഷ്ടിച്ചു. അത് വരുംവർഷങ്ങളിൽ ആത്മനിർഭർ ഭാരതിന്റെ (സ്വാശ്രയത്വ ഭാരതത്തിന്റെ) സാധ്യമാക്കൽ ത്വരിതപ്പെടുത്തും.

 

(ലേഖകൻ ഡോ. മനീഷ് കുമാർ എംഡി & സിഇഒ, നാഷണൽ സ്കിൽ ഡവലപ്മെന്റ് കോർപറേഷൻ, രേഖപ്പെടുത്തിയ ആശയങ്ങൾ വ്യക്തിപരം.)

English Summary: Skill Development

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com