sections
MORE

നിങ്ങളുടെ ഭാവി ഫ്രാൻസിൽ പണിതുയർത്തൂ..

campus-france
SHARE

ഇന്ത്യൻ വിദ്യാർഥികൾക്കായി ഇന്ത്യയിലെ ഫ്രഞ്ച് എംബസി ഒരുക്കുന്ന സുവർണാവസരം.!! ഇപ്പോൾ നിങ്ങൾക്കും ഫ്രാൻസിലെ മികച്ച യൂണിവേഴ്സിറ്റികളും ഇൻസ്റ്റിറ്റ്യൂട്ടുകളുമായി വെർച്ച്വൽ പ്ലാറ്റ്ഫോമിലൂടെ നേരിട്ട് സംവദിക്കാം..

*ഈ വരുന്ന ഫെബ്രുവരി 26,27 തീയതികളിൽ 'ചൂസ് ഫ്രാൻസ് ടൂറി'ൽ പങ്കാളികളാകൂ.!! അതിൽ നാല്പതിലധികം വിദ്യാഭ്യാസസ്ഥാപനങ്ങൾ വെർച്ച്വൽ വിദ്യാഭ്യാസ മേളയിലൂടെ തങ്ങളുടെ ഗ്രാജുവേറ്റ്,പോസ്റ്റ് ഗ്രാജുവേറ്റ്, ഡോക്ടറേറ്റ് പ്രോഗ്രാമുകൾ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നു.

അതെ, വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ഫ്രാൻസിലെ യൂണിവേഴ്സിറ്റികളുമായി നേരിട്ട് സംവദിക്കാനുള്ള ഒരു സുവർണ്ണാവസരം! 

ഈ - മീറ്റിങ്ങിലൂടെ നിങ്ങൾക്ക് CV നൽകാനും, വരുന്ന വർഷം എങ്ങനെ കോഴ്സുകളിൽ അപേക്ഷിക്കണമെന്ന് അതാത് സ്കൂളുകളിൽ നിന്നും സൗജന്യ കൗൺസിലിങ് ലഭിക്കാനും സാധിക്കുന്നു.

ഇത് വിദ്യാർഥികൾക്കൊപ്പം ഫ്രാൻസിൽ പഠിക്കാനാഗ്രഹിക്കുന്ന ഗവേഷകർക്കും, ജോലി ചെയ്യുന്നവർക്കും, മാതാപിതാക്കൾക്കും, അധ്യാപകർക്കും സഹായകരമാണ്. cft.ifindia.in എന്ന വെബ്സൈറ്റിൽ സൗജന്യമായി രജിസ്റ്റർ ചെയ്യാം.

എന്തുകൊണ്ട് ഫ്രാൻസ്?

∙വിദ്യാർഥികൾക്ക് ഏറ്റവും നല്ല സാഹചര്യം ഒരുക്കിക്കൊണ്ട് കോഴ്സുകൾ ഭംഗിയായി പൂർത്തിയാക്കുന്നതിൽ ഫ്രാൻസ് അതീവ ശ്രദ്ധ ചെലുത്തുന്നു.

∙വിവിധ വിഷയങ്ങളിൽ ഇംഗ്ലീഷിൽ അദ്ധ്യയനം നടത്തുന്ന 1600 വിദ്യാഭ്യാസ പ്രോഗ്രാമുകൾ ഫ്രാൻസിൽ ലഭ്യമാണ്.

∙ഇന്ത്യൻ വിദ്യാർഥികളുടെ സ്കോളർഷിപ്പിനും സാമ്പത്തിക സഹായത്തിനുമായി ഫ്രഞ്ച് ഗവൺമെൻറ് 11 കോടിയോളം രൂപയാണ് വർഷംതോറും വകയിരുത്തിയിരിക്കുന്നത്.

ബ്രെയിൻ സ്റ്റോം, പ്ലേ ആൻഡ് വിൻ!!

ഞങ്ങളുടെ വെബിനാറിലൂടെ തൊഴിൽ സാധ്യതകളെക്കുറിച്ചും, ടൂറിസത്തിന്റെ ഭാവിയെക്കുറിച്ചും, ശാസ്ത്ര-സാങ്കേതിക മേഖലകളിൽ സ്ത്രീകളുടെ സംഭാവനകളെ കുറിച്ചും മറ്റു പല വിഷയങ്ങളെക്കുറിച്ചും വിദ്യാർഥികൾക്ക് കൂടുതൽ വ്യക്തമായ ധാരണ ലഭ്യമാകുന്നു. 

ഫ്രഞ്ച് ഭാഷയെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും ഒരുക്കിയിരിക്കുന്ന ക്വിസിലൂടെ ലാഒപ്പേറയും ഡെക്കാത്ത്ലോണും നൽകുന്ന അമ്പതിനായിരം രൂപ വിലമതിക്കുന്ന വൗച്ചറുകൾ ലഭ്യമാക്കാനും ഈ അവസരം വിനിയോഗിക്കൂ! 

ഫ്രാൻസിൽ നിങ്ങളുടെ ഭാവി പടുത്തുയർത്തൂ!

നാൽപതിലധികം ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂഷനുകളിൽ നിന്നായി മാനേജ്മെൻറ്, എൻജിനീയറിങ്, ഡിസൈനിങ്, ആർട്സ്, ഫ്രഞ്ച് ഭാഷ, ഹോസ്പിറ്റാലിറ്റി, ടൂറിസം തുടങ്ങി വൈവിധ്യമാർന്ന കോഴ്സുകൾ വിദ്യാർഥികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ച് തിരഞ്ഞെടുക്കാം. 

English Summary: Study In France

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HORIZON
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA