ADVERTISEMENT

അടുത്ത അധ്യയനവർഷത്തെ ആത്മവിശ്വാസത്തോടും ഉത്സാഹത്തോടും കൂടി അഭിമുഖീകരിക്കാൻ വിദ്യാർഥികളെ സജ്ജമാക്കുവാനായി സൗജന്യ ഓൺലൈൻ വർക്ക്ഷോപ്പ് സംഘടിപ്പിച്ച് മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ. ചങ്ങനാശ്ശേരി സർഗ്ഗക്ഷേത്ര അക്കാദമിയുടെ സഹകരണത്തോടെ നടത്തുന്ന വർക്ക്ഷോപ്പിൽ, വരാൻ പോകുന്ന അവധിക്കാലം ഫലപ്രദമായി എങ്ങനെ ആസൂത്രണം ചെയ്യാമെന്നതിനെപ്പറ്റി വിശദമായ ഒരു അവലോകനം വിദ്യാർഥികൾക്ക് ലഭിക്കുന്നു.

കുട്ടികൾക്ക് നല്ലതും ഉന്മേഷദായകവുമായ ഒരു അവധിക്കാലം വാഗ്ദാനം ചെയ്യുന്നതിനായി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ വർക്ക് ഷോപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രശസ്ത മാന്ത്രികനും മോട്ടിവേഷണൽ സ്‌പീക്കറുമായ ഗോപിനാഥ് മുതുകാടാണ് വർക്ക്ഷോപ്പ് നയിക്കുന്നത്.  2021 ഏപ്രിൽ 7, ബുധനാഴ്ച വൈകിട്ട് 7 മണിക്ക് നടത്തുന്ന വര്‍ക്ക്‌ഷോപ്പിൽ പങ്കെടുക്കാൻ ഇന്നുതന്നെ രജിസ്റ്റർ ചെയ്യൂ. സിസ്കോ വെബെക്സ് വഴി നടത്തുന്ന വര്‍ക്ക്‌ഷോപ്പിൽ സൗജന്യമായി രജിസ്റ്റർ ചെയ്യുവാൻ https://bit.ly/3cR3y31 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. 

English Summary: Summer Workshop By Manorama Horizon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com